ചെറിയ ചെറിയ മഴസ്പർശങ്ങൾ

‘ചെറിയ ചെറിയ മഴസ്പർശങ്ങൾ’ വീഴുന്നത് പൊള്ളുന്ന ഹൃദയങ്ങളിലേക്കാണ്.. ‘ഹിമകണങ്ങളാ പുൽത്തട്ടിലെന്നപോൽ’ ആത്മാവിലേക്ക് ഇറ്റിറ്റു വീഴുന്ന മഞ്ഞുതുള്ളികളെക്കുറിച്ചു നെരുദ പറഞ്ഞത് ചുള്ളിക്കാട് മലയാളിക്ക് വ്യാഖ്യാനം ചെയ്തു തന്നിട്ടുണ്ട്. ഈ നോവലിൽ മഴത്തുള്ളികൾ വീഴുന്നത് ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തകിടു പോലുള്ള മനുഷ്യരുടെ നെറുകയിലാണ്… ഒരു കടലോളം വെള്ളം കോരിയാലും തണപ്പിക്കാനാവാത്ത വേദനകളിലേക്ക്… എങ്കിലും ആ മഴത്തുള്ളികൾ എന്തോ ചെയ്യുന്നുണ്ട്…അതാണല്ലൊ ലോകത്തിലെ വലിയ അത്ഭുതങ്ങളിലൊന്ന്… മനുഷ്യജീവിതം..
ദിനേശ് മോനോൻ പടവുകൾചവിട്ടുകയാണ്.. ഉയരങ്ങളിലേക്ക്… അതോ വീഴുകയോ.. ഗർത്തങ്ങളിലേക്ക്…
‘എല്ലാ ഉയർച്ചകളിലേക്കും മനുഷ്യൻ വീഴുകയാണ്. ആദം തുടർന്നു വന്ന മനുഷ്യരിലേക്ക് പറ്റിച്ചതു പോലെ ‘ കിണറ്റിൽ വീണു കിടന്ന് മറ്റൊരാകാശം കണ്ട തത്വചിന്തകനെ ഉദ്ധരിച്ചു കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കുട്ടേട്ടൻ പറഞ്ഞ പോലെ, ദിനേശ് മേനോനും…
ആദത്തിനുണ്ടായ പോലെ അയാളുടെ പിൻഗാമികൾക്കുണ്ടായ പോലെ പതിക്കുകയാണ്..കയറ്റിറക്കങ്ങളുടെ ഘോഷയാത്രയാണ് ഇവിടെ കാണുന്നത്. അയാൾ കണ്ടുമുട്ടുന്നതും ഇടപെടുന്നതുമായ അനേകരിലൂടെ കഥ പുരോഗമിക്കുന്നു.. പരിണാമഗുപ്തി എടുത്തു പറയേണ്ടതാണ്.
സ്ത്രീ എന്ന സമസ്യയെ അതിഗഹനമായിത്തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. അമ്മ മുതൽ അളകനന്ദ വരെയുള്ള കഥാപാത്രങ്ങളിലൂടെ..
പ്രകൃതി മനുഷ്യൻ മൃഗങ്ങൾ ഫണമുയർത്തിനിനാടുന്ന പ്രതികാര വാഞ്ജന… നരഭോജികളായ ചേറുമീൻ പുളപ്പുകൾ…
കൂടുതൽ സാഹിത്യേതര കലകളിലേക്കാവാഹിക്കപ്പെടാൻ സാധ്യതയുള്ള എഴുത്ത്…

ചെറിയ ചെറിയ അക്ഷര സ്പർശങ്ങളിൽ ഉയരങ്ങളിൽ പറക്കുന്ന തീരെ ചെറിയ മനുഷ്യരുടെ വലിയ വലിയ വീഴ്ച്ചകൾ…. ദിനേഷ് മേനോൻ ,ജിജോയി ചേറാടി, ഈവ,നന്ദ, ജീനാ മൗറിൻ, രഞ്ജനാ ജെയ്ൻ, ശിവരാജ് പാണ്ഡെ, അഖിൽ ശ്രീവാസ്തവ് ഇവർ മലയാള നോവൽ സാഹിത്യത്തിലെ പുതിയ കഥാ മുഖങ്ങൾ . ജീവിതത്തിന്റെ ഗതിവേഗങ്ങളിൽ എവിടെയൊക്കെയോ ചെന്നെത്തി എവിടെയും ചെന്നെത്താതെ പോകുന്നവരുടെ ഉള്ളിലണഞ്ഞ് തീരുന്ന പ്രത്യാശയുടെ നിലവിളികൾ . വായനയിലെ തീ കാഴ്ച്ചയാവുന്ന ഈ കൃതി യാതൊരു ആഘോഷങ്ങളുടെയും അകമ്പടിയില്ലാതെ നാലാം പതിപ്പിലേക്ക്….

പ്രസാധനം : ട്രന്റ് ബുക്‌സ് കോഴിക്കോട്‌

Share this:
About Author

Recently added