കാണാനുള്ള കണ്ണും പതിയാനുള്ള മനസ്സും

എം.ടി വാസുദേവൻ നായർ (ജനനം : 1933)
പുന്നയൂർക്കുളത്തുക്കാരൻ ടി. നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരി അമ്മാളു വമ്മയുടെയും മകനായി 1933 ജൂലായ് 15ന് മാടത്ത് തെക്കേ പ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ ജനിച്ചു. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെല വഴിച്ചത്. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരി പഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1955-56 കാലത്ത് പാല ക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായി. ഇതിനി ടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെ ങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എംബി.യിൽ തിരി ച്ചെത്തി. തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗിക ജീവിതം കൂടുതലും കോഴിക്കോടായിരുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു.


കൃതികൾ
നോവലുകൾ : മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), രണ്ടാമൂഴം, വാരണാസി, ‘പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യ നോവൽ സമയത്താണ് ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യനോവലാണ് ‘നാലുകെട്ട്’. കഥകൾ: ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേ ടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺ തരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തു കൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാ ലിഖിതം, കുപ്പായം.


പുരസ്‌കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയിൽ), കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം (നാലുകെട്ട്), 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതി യുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്‌കാരം ലഭിച്ചു. ഇതുകൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-1970), വയലാർ അവാർഡ് (രണ്ടാമൂഴം-1985), ഓടക്കുഴൽ അവാർഡ് (വാന പ്രസ്ഥം), മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാ വനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാ ശാല ബഹുമാന സൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്‌കാരം (നാലു തവണ), മികച്ച ചലച്ചിത്രത്തിനുള്ള കേരളസം സ്ഥാന പുരസ്‌കാരം, 2005-ലെ മാതൃഭൂമി പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം, (കേരള വർമ്മ പഴശ്ശിരാജ), എഴുത്തച്ഛൻ പുരസ്‌കാരം, ജെ.സി. ദാനിയേൽ പുരസ്‌കാരം (2013), ദേശാഭിമാനി സാഹിത്യ പുരസ്‌കാരം. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്, ജ്ഞാനപീഠ പുരസ്‌കാരം, പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാര മായ കേരള ജ്യോതി പുരസ്‌ക്കാരം (2022).

‘സാഹിത്യകാരനെന്ന നിലയിൽ എനിക്ക് നിരവധി അനുഭവങ്ങളുണ്ട്. അവയോരോന്നും വ്യത്യസ്തവും വിചിത്രവുമാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ കുറേനാൾ ആശുപത്രിയിൽ കിടന്നു. എന്റെ രോഗം വളരെ സീരിയസായിരുന്നുതാനും. വളരെയധികം ആളുകൾ എന്നെ നിത്യേന കാണാൻ വന്നുകൊണ്ടിരുന്നു. ഞാൻ മരിച്ചുപോകുമെന്നായിരുന്നു പലരുടേയും ചിന്ത. എന്റെ രോഗവിവരം പത്രത്തിലൂടെ അറിയാനിട വരരുത് എന്ന് ഞാൻ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഏതോ പത്രത്തിലൂടെ ഈ വിവരം ചോർന്നുപോയി. ഇതറിഞ്ഞ് മൂന്നാം ദിവസം ഒരു മനുഷ്യൻ എന്റെ മുറിയിൽ വന്നു. വെറുതെ കാണാൻ വന്നതായിരിക്കുമെന്നാണ് ഞാൻ കരുതിയത്. അന്വേഷിച്ചപ്പോൾ അയാൾ ഒരു ഗ്രാമീണ കൃഷിക്കാരനാണെന്ന് മനസ്സിലായി. 8-ാം ക്ലാസ്സുവരെ മാത്രം പഠിച്ച ഇയാൾ എന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടത്രെ. ‘താങ്കൾ തനിച്ചായിരിക്കുമെന്നു കരുതി ഞാൻ എല്ലാവിധത്തിലും ഒരുങ്ങി താങ്കളെ ശുശ്രൂഷിക്കാനായി വന്നതാണ്. മലമൂത്രങ്ങൾ പോലും വെടിപ്പാക്കാൻ ഞാൻ ഒരുക്കമാണ്. എന്റെ അഭാവംകൊണ്ട് വീട്ടിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് ഞാൻ വന്നിരിക്കുന്നത്. എത്ര ദിവസം വേണമെങ്കിലും ഞാൻ കൂടെ നില്ക്കാം.’ എന്നൊക്കെ അയാൾ അറിയിച്ചു. കുടുംബത്തെ പിരിഞ്ഞഅ ഏകനായിരുന്ന എനിക്ക് ഈ സംഭവം വലിയ ആശ്വാസം നൽകി. എന്റെ വായനക്കാരിൽ ഒരാളെങ്കിലും എന്തിനും തയ്യാറായി സഹായത്തിനെത്തുന്നു. മറ്റുള്ളവരുടെ മുമ്പിൽ ചെറുതായി ഈ സംഭവം ഒരെഴുത്തുകാരനെന്നനിലയിൽ എന്റെ ജീവിതത്തിലെ ഒരു വലിയ സംഭവമാണ്.’ ഒരു സാഹിത്യകാരനെന്ന നിലയിൽ താങ്കളുടെ ജീവിതത്തിലെ ഒരവിസ്മരണീയ സംഭവം അനുസ്മരിക്കാമോ എന്ന ചോദ്യത്തിന് ആധുനിക മലയാള സാഹിത്യത്തിന്റെ പുളകമായ ശ്രീ.എം.ടി.വാസുദേവൻനായരുടെ പ്രതികരണമാണ് മേലുദ്ധരിച്ചിരിക്കുന്നത്.
ഒരെഴുത്തുകാരനായിത്തീരുക-എഴുത്തുകൊണ്ടു മാത്രം ജീവിക്കാനൊക്കില്ല. അതിനാൽ അതിന് സമാന്തരമായ അക്ഷരങ്ങളുടെ ലോകത്ത് ഒരു ജോലി കിട്ടുക ഇതായിരുന്നു എം.ടിയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹം. ഇന്ന് ഈ ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു. ശാലീനമായ ഗ്രാമാന്തരീക്ഷം, അവിടെയുള്ള വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ, അവരുടെ ശ്ലഥ ചിന്തകൾ, ആർക്കിടൈപ്പുകൾ, ഇവയെല്ലാം സാഹിത്യത്തിൽ സമഗ്രചൈതന്യത്തോടെ ആവാഹിച്ച് വിശ്രുതനായ എം.ടി. ക്ക് തന്റെ മേച്ചിൽ സ്ഥലങ്ങളേയും അവരുടെ സവിശേഷതകളേയും കുറിച്ച് തനതായ അഭിവീക്ഷണങ്ങളും സങ്കല്പങ്ങളുമുണ്ട്. ഈ അഭിവീക്ഷണങ്ങൾ ഞങ്ങളുടെ സംവാദത്തിൽ പ്രകടമാവുകയും ചെയ്തു. ആ വിചാരബിന്ദുക്കൾ ഇവിടെ സമാഹരിക്കുകയാണ്.
താങ്കൾക്ക് മാനസികോത്തേജനം നൽകിയ സാഹിത്യകാരന്മാർ ആരെല്ലാമാണ്?
എനിക്കു മുമ്പെഴുതിയ എല്ലാ കൃതികളും എന്നിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. ബഷീറും ദേവും തകഴിയുമെല്ലാം അവരുടെ കൃതികളിലൂടെ എന്നിൽ ചലനമുണ്ടാക്കിയവരാണ്. പാശ്ചാത്യ സാഹിത്യകാരന്മാരിൽ തോമസ്ഹാർഡിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ജെയ്ൻ ഓസ്റ്റിൻ തുടങ്ങിയവരുടെ കൃതികൾ വായിച്ചിരുന്നെങ്കിലും ആ ലോകം അറിയപ്പെടാത്തതായാണ് അനുഭവപ്പെട്ടത്. ഹാർഡിയുടെ കൃതികളിൽ ഗ്രാമീണാന്തരീക്ഷം മിഴി നട്ടു നിൽക്കുന്നു. സാധാരണ മനുഷ്യരാണ് അവയിലെ കഥാപാത്രങ്ങൾ. പ്രകൃതിക്കു പോലും ആ കൃതികളിൽ നിസ്തുലമായ പങ്കുണ്ട്. ടോൾസ്റ്റോയ് ഡോസ്റ്റോവസ്‌കി തുടങ്ങിയവരുടെ കൃതികളും എന്നെ ആകർഷിച്ചിട്ടുണ്ട്.
സമകാലീന സംഭവങ്ങൾ തന്നെയായിരിക്കണം സാഹിത്യത്തിന്റെ അടിവേരുകൾ എന്നഭിപ്രായമുണ്ടോ? പുരാണങ്ങൾ, ചരിത്രം ഇവയെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തങ്ങൾ ഇന്ന് പ്രസക്തമാണോ?
മനുഷ്യബന്ധമുണ്ടെങ്കിൽ ഒന്നും അപ്രസക്തമല്ല. ചരിത്ര പശ്ചാത്തലത്തെ എക്കാലത്തേക്കുമായുള്ള ജീവിത-മാനസിക പശ്ചാത്തലങ്ങളാക്കി മാറ്റാനുള്ള കഴിവുണ്ടെങ്കിൽ അതിനെക്കാലവും പ്രസക്തിയുണ്ടാകും. മാനുഷിക പ്രശ്‌നങ്ങൾ വിശകലനം ചെയ്യുമ്പോൾ അതിൽ സമകാലീനത താനെ വന്നുകൊള്ളും.
സാഹിത്യകാരനെന്ന നിലയിൽ താങ്കളുടെ നിർവൃതിയുടെ നിമിഷങ്ങൾ എന്തെല്ലാമാണ്? രചനയുടെ ബീജാങ്കുരണവേള? രചനയിൽ നിമഗ്നനാകുമ്പോൾ? കൃതി പൂർത്തിയാകുമ്പോൾ? ആസ്വാദകന്റെ സദ് പ്രതികരണമറിയുമ്പോൾ?
ഒരു സൃഷ്ടിയുടെ ഐഡിയ കിട്ടുമ്പോൾ വാസ്തവത്തിൽ പേടിയാണുണ്ടാകുന്നത്. ഈ വെല്ലുവിളി ഇനി ഏറ്റെടുക്കണമല്ലോ എന്ന ഭീതിയുണ്ടാകും. പലപ്പോഴും അത് മാറ്റിവെക്കാൻ തോന്നും. അതിനാൽ അപ്പോൾ നിർവൃതി തോന്നില്ല. സൃഷ്ടി സപര്യയിൽ മുഴുകുമ്പോൾ എഴുത്തുകാരനറിയാതെ അയാൾ വിചാരിക്കുന്ന മാതിരി ഏറ്റവും അനുയോജ്യമായ വാക്കുകളും ആശയങ്ങളും ചിലപ്പോൾ നിർഗ്ഗളിക്കും. അപ്പോഴാണ് ശരിയായ ‘ത്രിൽ’ അനുഭവപ്പെടുക.
സൃഷ്ടിയിൽ മുഴുകിയിരിക്കുമ്പോൾ സാഹിത്യകാരനുണ്ടാകുന്നത് ആത്മവിസ്മൃതിയാണോ ആത്മജാഗൃതിയാണോ?
സൃഷ്ടിയിൽ മുഴുകിയിരിക്കുന്ന സമയത്തെ വിസ്മൃതി എന്ന് പറയുന്നത് ഉചിതമാകില്ല. സൃഷ്ടിയുടെ നിമിഷത്തിൽ താൻ അജയ്യനാണ് അധൃഷ്ട്യനാണ് എന്ന് എഴുത്തുകാരന് തോന്നിപ്പോകും. ആ നിമിഷത്തിലാണ് അയാൾ ശരിക്കും ജീവിക്കുന്നത്. അയാളുടെ ലോകത്തിൽ രാജാവും പ്രജാപതിയും എല്ലാം ആ നിമിഷത്തിൽ അയാൾ തന്നെ ഇതിനെയായിരിക്കാം പഴയ ആളുകൾ ഒരുപക്ഷെ ‘കവിരേഖ പ്രജാപതി’ എന്ന് പറഞ്ഞിരിക്കുക. സൃഷ്ടിയുടെ നിമിഷത്തിൽ സാഹിത്യകാരൻ തന്റെ ലോകത്ത് ഒരു ജയന്റ് ആകുന്നു. അല്ലാത്ത നിമിഷങ്ങളിൽ അയാൾ ആയിരം കെട്ടുപാടുകളും പ്രാരാബ്ധങ്ങളുമുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാണ്.
സാഹിത്യ കൃതികളുടെ മൂല്യനിർണ്ണയത്തിന് സാഹിത്യകാരന്റെ ജീവിത സാഹചര്യം രചനാപ്രക്രിയ ഇവയെ കുറിച്ചുള്ള പരിജ്ഞാനവും അനിവാര്യമാണോ?
കൃതികളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ അത് സഹായകമാകും. കൃതിയുടെ ആസ്വാദനത്തിന് ഇതിലൂടെ ഒരു പുതിയ മാനം ലഭിക്കുന്നു.
സാഹിത്യകാരന് അനുക്ഷണ വികസ്വരമായ ഒരു ജീവിത വീക്ഷണം ആവശ്യമല്ലേ?
സാഹിത്യകാരന്റെ വീക്ഷണം സഹജാതമാണ്. മനുഷ്യത്വത്തോടുള്ള അഗാധമായ സഹാനുഭൂതിയാണ് സാഹിത്യത്തിന്റെ അന്തർധാര. പലതരത്തിലുള്ള സങ്കീർണ്ണതകളിലാണ് മനുഷ്യൻ ജീവിക്കുന്നത്. അത്തരത്തിലുള്ള മനുഷ്യരെ മനസ്സിലാക്കാനുള്ള ശ്രമമാണ് സാഹിത്യം. ആ ശ്രമത്തിന്റെ ഭാഗമെന്ന നിലക്ക് തന്റെ കാലഘട്ടത്തേയും സമൂഹത്തേയും മനുഷ്യത്വത്തെ സാമാന്യമായിത്തന്നേയും മനസ്സിലാക്കുന്നു. ഈ പ്രക്രിയയിൽ അയാളുടെ വീക്ഷണം വികസ്വരമാകുന്നു.
ആർക്കിടൈപ്പുകൾ, ശാലീനമായ ഗ്രാമാന്തരീക്ഷം അവയെ ചുറ്റിപ്പറ്റിയുള്ള ശ്ലഥചിന്തകൾ ഇവ താങ്കളുടെ കൃതികളിൽ ധാരാളം നിഴലിച്ചു കാണുന്നു, ഇവയോടുള്ള വിശേഷാഭിമുഖ്യത്തിനുള്ള കാരണമെന്താണ്?
ഞാൻ ജനിച്ചതും വളർന്നതും ഗ്രാമീണാന്തരീക്ഷത്തിലാണ്. ആ ഗ്രാമീണജീവിതത്തിന്റെ ബിംബങ്ങളും ആർക്കിടൈപ്പുകളുമാണ് എന്റെ കൃതികളിൽ കാണുന്നത്. എന്റെ വേരുകൾ ഗ്രാമത്തിലാണ്. ഞാൻ ആദ്യമേ വ്യാപരിച്ചതും പരിചയപ്പെട്ടതും നഗര പശ്ചാത്തലമായിരുന്നുവെങ്കിൽ ഒരു പക്ഷെ എന്റെ കൃതികളുടെ ഭാവധാര മാറിയേനെ. പട്ടണത്തിന്റെ പശ്ചാത്തലത്തിലും ഞാൻ ചില കൃതികൾ എഴുതിയിട്ടുണ്ട്. എന്നാലും ഗ്രാമാന്തരീക്ഷത്തിലെഴുതുന്ന കൃതികളിലാണ് കൂടുതൽ തീക്ഷണതയനുഭവപ്പെടുന്നത്. അതിനോടാണെനിക്ക് കൂടുതൽ കമ്പവും.
അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യങ്ങളാണ് സാഹിത്യത്തിലൂടെ പ്രസ്പുടി തമാകേണ്ടത് എന്ന് പറയാറുണ്ട്. സ്വാനുഭവങ്ങളെപ്പോലെ പരാനുഭവങ്ങളും സാഹിത്യകാരന് പ്രധാനങ്ങളല്ലേ?
സ്വാനുഭവങ്ങളെ മാത്രം വിഭവങ്ങളാക്കി ഒരു സാഹിത്യകാരന് ആയുഷ്‌കാലം രചന നടത്താൻ സാദ്ധ്യമല്ല. ചിലപ്പോൾ ഒരു നോവൽ എഴുതുമ്പോഴേക്ക് തന്നെ സ്വാനുഭവങ്ങളുടെ സ്റ്റോക്ക് തീരും. അപ്പോൾ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ അനുഭവങ്ങൾ സാഹിത്യകാരൻ ശ്രദ്ധിക്കുന്നു. നമ്മുടെ സംവേദനാശീലം പരാനുഭവങ്ങളുമായി പ്രതികരിച്ച് അവ സ്വാനുഭവങ്ങൾക്ക് തുല്യമായി പരിണമിക്കുന്നു. കാണാനുള്ള കണ്ണും പതിയാനുള്ള മനസ്സുമുണ്ടെങ്കിൽ സാഹിത്യകാരന് എന്നും വിഭവങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും.
താങ്കളുടെ സ്വദേശ-വിദേശയാത്രകൾ സാഹിത്യത്തിന് സഹായകമായിരുന്നിട്ടുണ്ടോ?
‘മഞ്ഞ്’ അത്തരത്തിലുള്ള ഒരു കൃതിയാണ്. നൈനിത്താളിൽ ചിലവഴിച്ച രണ്ടു മൂന്ന് മാസങ്ങളിലെ അനുഭവങ്ങളും അനുഭൂതികളുമാണ് ആ കൃതിയുടെ ജന്മപശ്ചാത്തലം. ആ കഥാപാത്രങ്ങളേയും അവിടെവച്ചാണ് കണ്ടെത്തിയത്. നൈനത്താളിൽ നിന്നും മടങ്ങിയെത്തി ഒരു വർഷം കഴിഞ്ഞാണ് ‘മഞ്ഞി’ന്റെ രചന നടന്നത്. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന പുസ്തകം ഒരു വിദേശ യാത്രയുടെ ഫലമാണ്. അമേരിക്കയിൽ കണ്ടുമുട്ടിയ വ്യക്തികളും അവിടത്തെ ചില ചലനങ്ങളും എന്റെ മനസ്സിലുണ്ടാക്കിയ പ്രതികരണങ്ങളാണ് അതിന്റെ അടിസ്ഥാനം.
എഴുത്തുകാരൻ എത്ര ഒളിച്ചുവെക്കാൻ ശ്രമിച്ചാലും അയാളുടെ ആത്മാംശം (Autobiographical element) കൃതികളിൽ വരാതിരിക്കില്ല എന്ന അഭിപ്രായം ശരിയാണോ?
ഇത് ശരിയാണ്. എത്ര തന്നെ ക്യാമോഫ്‌ളേഷ് ചെയ്താലും ആത്മാംശം കൃതിയിൽ വരുന്നതായാണ് മിക്ക എഴുത്തുകാരുടേയും അനുഭവം. ഇതൊരർത്ഥത്തിൽ ഗുണവും മറ്റൊരർത്ഥത്തിൽ ദോഷവുമാണ്. പ്രതിപാദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തതയും തീഷ്ണതയും കൈവരുന്നുവെന്നതാണ് ഗുണം. പരാമർശിക്കപ്പെടുന്ന അനുഭവങ്ങളിൽ എഴുത്തുകാരൻ പങ്കാളിയാകയാൽ സംഭവങ്ങളെക്കുറിച്ചുള്ള അയാളുടെ നിഗമനം നിഷ്പക്ഷമായിരിക്കണമെന്നില്ല. ആ അർത്ഥത്തിൽ ഇതൊരു പോരായ്മയുമാണ്.
ശ്രേഷ്ഠരായ എല്ലാ എഴുത്തുകാരും ഇരുണ്ട കാലയളവിലൂടെ കടന്നുപോകുന്നവരാണ്. ഇത് താങ്കളെ സംബന്ധിച്ചേടത്തോളം സംഗതമാണോ?
ഇതു ശരിയാണെന്ന് എനിക്ക് തോന്നുന്നു. ഇരുണ്ട കാലയളവിലൂടെ കടന്നുപോകുന്ന എല്ലാ എഴുത്തുകാരുടേയും പ്രതികരണം ഒരുപോലെയല്ല. ചിലർ ആ ഘട്ടങ്ങളിൽ നിശ്ശബ്ദത പാലിക്കുന്നു. മറ്റുചിലർ കൂടുതൽ വാചാലരാകുന്നു. മൂന്നു വർഷത്തോളം ഞാൻ ഒന്നും എഴുതാതിരുന്നു. ഈ നിശ്ശബ്ദതയ്ക്കുശേഷം എഴുതിയ ‘എവിടേയ്‌ക്കോ ഒരു വഴി’ ‘അഭയം തേടി വീണ്ടും’ ‘ഒരു പുരാവൃത്തം’ എന്നീ കഥകൾ യാതൊരു കയ്പുമില്ലാതെയാണ് എഴുതിയതെന്ന് എനിക്ക് തോന്നി. എന്റെ ശൈലി തന്നെ മാറിയതായി ചിലർ സൂചിപ്പിച്ചു.
വ്യത്യസ്ത ശൈലികളിൽ എഴുതണമെന്നാഗ്രഹിച്ചാൽ ഒരു സാഹിത്യകാരന് അത് സാധ്യമാകുമോ?
ശൈലി എഴുത്തുകാരന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗമാണ്. മൗലികമായി ഓരോ എഴുത്തുകാരനും ഓരോ ശൈലിയുണ്ടാകും. ആ ശൈലിയിൽ നിന്ന് അകന്നു മാറി രചന നടത്തുക അയാൾക്ക് സാധ്യമല്ല. മുഖപ്രകൃതിയും ശരീരപ്രകൃതിയും പോലെ ശൈലിയും എഴുത്തുകാരനെ സംബന്ധിച്ചേടത്തോളം ഒരു സവിശേഷ ഘടകമാണ്.
മുമ്പെഴുതിയ കൃതികൾ ഇന്ന് വായിച്ചു നോക്കുമ്പോൾ പൂർണ്ണത നേടിയില്ലെന്ന് മനസ്സ് മന്ത്രിക്കാറുണ്ടോ?
അത് ഹൈജമ്പ് ചാടുന്നതുപോലെയാണ്. ആറടി ചാടിയാലും ഇനിയും രണ്ടു മൂന്നിഞ്ചു കൂടെ ചാടാമായിരുന്നു എന്ന് അത്‌ലറ്റിനു തോന്നും. സാഹിത്യകാരന്റെ സ്ഥിതിയും ഇതുതന്നെ. പൂർണ്ണതയെക്കുറിച്ച് സാഹിത്യകാരനെന്ന് ചിന്തിക്കും. പൂർണ്ണത നേടി എന്ന് തോന്നിപ്പോയാൽ വളർച്ച അവിടംകൊണ്ടവസാനിച്ചു എന്നാണർത്ഥം.
ഇന്ത്യൻ ഭാഷകളിലെ സാഹിത്യകാരന്മാർക്ക് ഒത്തുചേരാനും സാഹിത്യസംവാദങ്ങൾ നടത്താനും എന്തെല്ലാം സംരംഭങ്ങളാണാവശ്യം?
അഖിലേന്ത്യാതലത്തിൽ എഴുത്തുകാർക്ക് ഒത്തുചേരാൻ ചില വേദികൾ വേണം. റിപ്പബ്ലിക് ദിനത്തിൽ വിവിധ ഭാഷക്കാരായ ഏതാനും കവികളെ വിളിച്ച് കവിത വായിപ്പിക്കാനുള്ള സംരംഭമേ ഇന്നുള്ളൂ. സാഹിത്യകാരന്മാർക്ക് ഒത്തുചേരാനുള്ള വേദിയൊരുക്കുന്നതിൽ സാഹിത്യ അക്കാദമികൾക്ക് പ്രധാന പങ്കുവഹിക്കാൻ സാധിക്കും. അവർക്ക് അതിനായുള്ള സാമ്പത്തികശേഷിയുമുണ്ട്. പക്ഷെ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ ഭാഷയുടെ അംബാസഡർമാരായി പ്രവർത്തിക്കാനുള്ള അവസരം അനർഹർക്ക് ലഭിക്കുന്നുവെന്നതാണ് ഇന്നത്തെ സ്ഥിതി. ഭാരതീയസാഹിത്യത്തിന്റെ താല്പര്യത്തെ മുൻനിർത്തിക്കൊണ്ടായിരിക്കണം അവരുടെ പ്രവർത്തനങ്ങൾ.
യൂറോപ്യൻ സാഹിത്യകാരന്മാരെക്കുറിച്ചുള്ള അറിവ് ഇന്ത്യയിലെ വിഭിന്ന പ്രാദേശിക ഭാഷാ സാഹിത്യകാരന്മാരെക്കുറിച്ച് നമുക്കിന്നില്ല. ഈ ന്യൂനത എങ്ങനെ പരിഹരിക്കാം?
ഇതിനെക്കുറിച്ച് പലപ്പോഴായി ഞാനെന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. സോദ്ദേശമായ വിവർത്തനമാണ് ഇതിനുള്ള പോംവഴി. ഈ വിവർത്തനം ഒരു വൺവേ ട്രാഫിക് ആകരുത്. കേരളത്തിന്റേതു പോലുള്ള ഒരു വിശാലവീക്ഷണം മറ്റു ഭാഷകളും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ഇതര ഭാഷാസാഹിത്യങ്ങളോട് ഇവിടെയുള്ളവർ എന്നും താൽപര്യം പ്രകടിപ്പിച്ചു പോന്നിട്ടുണ്ട്. മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിലെ ഉത്തമ കൃതികൾ 50 വർഷം മുമ്പു തന്നെ മലയാളത്തിലേക്ക് വിവർത്തനരൂപത്തിൽ പ്രവഹിച്ചു. ഈ വിശാല വീക്ഷണം മറ്റു ഭാഷക്കാർ ഉൾക്കൊണ്ടില്ല. തമിഴ് സാഹിത്യം ഇപ്പോഴും ചേരചോളപാണ്ഡ്യയുഗത്തിലാണെന്ന് വേണം പറയാൻ. മുപ്പത് വർഷം മുമ്പ് മലയാള സാഹിത്യം എവിടെ നിന്നിരുന്നുവോ അവിടെയാണ് ഇന്നത്തെ തമിഴ് സാഹിത്യം നിൽക്കുന്നത്. ഭാരതീയ ഭാഷാ സാഹിത്യകാരന്മാരെ പരസ്പരം അറിയാൻ പ്രസാധകന്മാരും ശ്രദ്ധിക്കണം. അതത് ഭാഷയിലുള്ള വിശിഷ്ടസാഹിത്യകാരന്മാരുടെ കൃതികൾ മാത്രം പ്രസാധനം ചെയ്യുന്നതിൽ അവർ താൽപര്യം പ്രക ടിപ്പിച്ചതുകൊണ്ടായില്ല. വിശാലമായ ഈ രാജ്യത്തിന്റെ സംസ്‌ക്കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിൽ അവർ ശ്രദ്ധിക്കണം. നമ്മുടെ നാട് ഒരു വശത്തുനിന്നിങ്ങനെ ഭിന്നിച്ചു ഭിന്നിച്ച് വരികയാണ്. ഈ വിശാലരാഷ്ട്രത്തെക്കുറിച്ചുള്ള ഒരു വിശാലമായ കാഴ്ചപ്പാട് ലഭിക്കാനുതകുന്ന വിധത്തിൽ ഇതരഭാഷകളിലെ കൃതികളും വിവർത്തനരൂപത്തിൽ പ്രസാധനം ചെയ്യാൻ പ്രസാധകർ തയ്യാറാകണം.
ഇതര ഇന്ത്യൻ ഭാഷകളിലെ സാഹിത്യ കൃതികൾ വിവർത്തന രൂപത്തിൽ വായിച്ചപ്പോൾ ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈപുല്യത്തേയും വൈവിദ്ധ്യത്തേയും കുറിച്ച് പുതുതായെന്തെങ്കിലും മനസ്സിലാക്കാൻ സാധിച്ചുവോ?
അടിസ്ഥാനപരമായി നമ്മുടെയെല്ലാം പ്രശ്‌നങ്ങൾ ഒന്നാണ് എന്ന ബോധമാണ് അത്തരം കൃതികൾ വായിച്ചപ്പോൾ എനിക്കുണ്ടായത്. മറ്റു ഭാഷകളിലെ സാഹിത്യകാരന്മാരുടെ കൃതികളുമായി സാദൃശ്യം പുലർത്തുന്ന എത്രയോ ഉദാഹരണങ്ങൾ എനിക്ക് നേരിട്ടനുഭവപ്പെട്ടിട്ടുണ്ട്. കന്നഡ സാഹിത്യകാരനായ അനന്തമൂർത്തി, ഉറുദു സാഹിത്യകാരനായ രാജേന്ദ്രസിങ് ബേദി എന്നിവരുടെ കഥകളുമായി സമാനതയുള്ള എത്രയോ കഥകൾ ഞാൻ തന്നെ എഴുതിയിട്ടുണ്ട് എന്നെനിക്ക് തോന്നി. രചനാ സാങ്കേതികത്വത്തിന്റെ കാഞ്ചി വലിപ്പിക്കുന്ന ഘടകം എല്ലാ ഭാഷയിലും ഒന്നുതന്നെയാണെന്നു വേണം കരുതാൻ. അവർ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളും മാനുഷിക ഭാവങ്ങളും ഏറെക്കുറെ സമാനങ്ങളാണ് എന്ന് എനിക്കനുഭവവേദ്യമാകാറുണ്ട്.
ഭാരതീയ ഭാഷകൾ തമ്മിലുള്ള സാഹിത്യ വിവർത്തനത്തെ ക്രിയാത്മകമാക്കാൻ എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാമോ?
സ്വകാര്യ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുന്നോട്ട് വന്നേ പറ്റൂ. സർക്കാർ കാര്യമാകുമ്പോൾ ചിട്ടയും ക്രമവും ഇല്ലാതാകും. ലക്ഷക്കണക്കിൽ രൂപ ചെലവാക്കി നാഷണൽ ബുക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവർത്തനം ചെയ്യപ്പെടുന്ന കൃതികൾ വല്ല ഗോഡൗണുകളിലും വർഷങ്ങളോളം കെട്ടികിടക്കും. എന്റെ ‘നാലുകെട്ട്’ ഇത്തരമൊരു ഘട്ടത്തിലാണ്. ബംഗാളിൽ നടന്ന ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കവേയാണ് ഞാനിത് മനസ്സിലാക്കിയത്. വായനക്കാരിലേക്ക് ഈ പുസ്തകം എത്തുന്നില്ല. ഗവൺമെന്റ് മെഷീനറിയുടെ കുഴപ്പമാണത്. എല്ലാ ഭാരതീയ ഭാഷകളിലേയും കൃതികളോ അവയുടെ പഠനങ്ങളോ വിശേഷാൽ പതിപ്പുകളിലൂടെയോ മറ്റോ പ്രകാശിപ്പിക്കാൻ പത്ര വാരികകൾ മുൻകൈ എടുക്കണം. ‘മാതൃഭൂമി’ വാരിക തുടക്കം കുറിച്ച ഈ സംരംഭം ഇന്ന് പല ഭാഷകൾക്കും അനുകരണീയമായി തീർന്നിട്ടുണ്ട്.
സർഗ്ഗാത്മക സാഹിത്യത്തിന്റെ വിവർത്തനത്തിൽ കുറെയൊക്കെ നഷ്ടപ്പെടുമെന്നത് ശരിയല്ലേ?
വിവർത്തനത്തിൽ കുറച്ചൊക്കെ നഷ്ടപ്പെടും. അതിൽ മൂല കൃതികാരൻ ദുഃഖിച്ചിട്ടു കാര്യമില്ല. കവിതാ വിവർത്തനത്തിൽ നഷ്ടപ്പെടുന്നത് കവിത മാത്രമാണെന്ന് മുമ്പ് മാത്യു ആർണോഡ് പറഞ്ഞിട്ടുണ്ട്. എന്നാലും വിവർത്തകൻ തന്റെ ജോലിയിൽ പൂർണ്ണമായും ദത്ത ശ്രദ്ധനായിരിക്കണം. വിവർത്തനവും ഒരു സർഗ്ഗസപര്യയാണ്. വിഭിന്ന ഭാഷകളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും വേണ്ടുവോളം മനസ്സിലാക്കി. വിവർത്തനത്തിനൊരുങ്ങുമ്പോൾ നേരത്തെ സൂചിപ്പിച്ച കുഴപ്പം കുറെയൊക്കെ ഇല്ലാതാകും. വിശ്വോത്തരങ്ങളായ പല കൃതികളും നമുക്കാസ്വദിക്കാൻ സാധിച്ചത് വിവർത്തന രൂപത്തിലൂടെയാണ് എന്നതും മറക്കാവതല്ല.
ഇപ്പോൾ സിനിമകൂടെ താങ്കളുടെ കർമ്മമേഖലയാണല്ലോ. സാഹിത്യകൃതി സിനിമയായി രൂപാന്തരപ്പെടുമ്പോൾ അതിന്റെ ചൈതന്യത്തിന് തേയ്മാനം സംഭവിക്കുന്നതായി താങ്കൾക്കനുഭവമില്ലേ. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?
ശരിയാണ് അങ്ങനെ സംഭവിക്കാറുണ്ട്. ഈ രണ്ടു മീഡിയങ്ങളും വ്യത്യസ്തങ്ങളാണ്. സിനിമാ ഡയറക്ടർ പ്രാധാന്യം നല്കുക അതിന്റെ ദൃശ്യവശങ്ങൾ (്ശൗെമഹ മുെലരെേ) മാത്രമാണ്. സിനിമയുടെ വിജയത്തിന് ആവശ്യമായ ആറോ ഏഴോ ഘടകങ്ങളിൽ ഒന്നു മാത്രമാണ് സിനിമാ ഡയറക്ടരെ സംബന്ധിച്ചിടത്തോളം അതിന്റെ സാഹിത്യ മൂല്യം.
ധീഷണാപരമായ വിനോദോപാധി എന്ന നിലയിൽ സിനിമയ്ക്ക് ഇന്ന് വലിയ പ്രാധാന്യമില്ല. സിനിമ-അശ്ലീല-ആഭാസ ദൃശ്യങ്ങളുടെ അരങ്ങാകുന്നത് ആസ്വാദക നിലവാരം അത്തരത്തിലുള്ളതായതുകൊണ്ടാണോ അതോ സംവിധായകരുടെ ധനേച്ഛകൊണ്ടോ?
പാപ്പരായ വിനോദോപാധിയായി സിനിമ തരം താഴുകയാണ്. കുഴപ്പം രണ്ടു കൂട്ടരുടെ ഭാഗത്തുമുണ്ട്. ആസ്വാദകർ ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് കാംക്ഷിക്കുന്നത്. എന്ന് മനസ്സിലാക്കുന്നത് സംവിധായകനും നിർമ്മാതാവിനും അത്തരം ചിത്രങ്ങളിൽ ശ്രദ്ധിക്കാൻ പ്രേരണ നൽകുന്നു. അവർ അപ്പോൾ സിനിമയുടെ കലാമൂല്യത്തെ അവഗണിക്കുന്നു. എന്നാലും സമീപഭാവിയിൽ ഇതിൽ വലിയ മാറ്റം വരുമെന്നാണെന്റെ പ്രതീക്ഷ. യുവാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധ സീരിയസ് പടങ്ങളിലേക്ക് തിരിയുകയാണ്. ഫിലിം സൊസൈറ്റികൾക്കും നേതൃത്വം നൽകുന്നത് യുവാക്കളാണ്.
സാഹിത്യവും സിനിമയും താങ്കളുടെ പ്രവർത്തന മണ്ഡലങ്ങളാണെങ്കിലും കൂടുതൽ ആഭിമുഖ്യം സാഹിത്യത്തോടാണല്ലോ. അതിന്റെ കാരണമെന്താണ്?
എന്റെ മാനസിക അസ്തിത്വത്തിന്റെ ഘടകം സാഹിത്യമായിരിക്കണമെന്ന് ഞാൻ ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു. സാഹിത്യത്തിൽ ഞാൻ ആരേയും ആശ്രയിക്കേണ്ട കാര്യമില്ല. ഒരു ടെക്‌നോളജിയുടേയും സഹായമാവശ്യമില്ല. അതെനിക്ക് തനിച്ചു ചെയ്യാം. സിനിമയ്ക്കാകട്ടെ കുറേ പരിമിതികളുണ്ട്. പ്രകൃതി മുതൽ എത്രയോ ഘടകങ്ങളെ ആശ്രയിച്ചാണതിന്റെ വിജയം.
നമ്മുടെ സാഹിത്യത്തിൽ അനുകരണാപഹരണങ്ങൾ വർദ്ധിച്ചു വരുന്നതെന്തുകൊണ്ടാണ്?
ആധുനികതയെക്കുറിച്ച് പലർക്കും മിഥ്യാധാരണകളുണ്ടായിരുന്നു. ഇന്ന വിധത്തിലായാലേ കൃതി ‘മോഡേൺ’ ആകൂ എന്നൊക്കെ പലരും വിശ്വസിച്ചു. ഇന്ന് അത്തരം പ്രവണതകൾ മാറുന്നുണ്ട്. ‘ആധുനികത’ കൃതിയുടെ ലേബലല്ല, അത് കൃതിയുടെ സത്തയാണ്. ഒരു ജഡ വസ്തുവിന്റെമേൽ ലേബലിട്ട് അതിനെ വസ്തുവാക്കാൻ സാധിക്കുകയില്ലല്ലോ.
പുതിയ എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ എഴുത്തുകാർക്ക് പരിശീലനം നൽകുന്നത് ഉചിതമായിരിക്കണമെന്ന് തോന്നാറുണ്ടോ?
പുതിയ എഴുത്തുകാരുടെ കൃതികൾ എന്നും കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പലർക്കും സാഹിത്യത്തെക്കുറിച്ച് നിയതമായ ലക്ഷ്യങ്ങളില്ല. ഇവിടെ കിട്ടുന്ന ചില രചനകളോടൊപ്പം കുറിപ്പുകളുണ്ടാകാറുണ്ട്. കോഴ്‌സ് കഴിഞ്ഞ് വെറുതെയിരിക്കുകയാണ്. ജോലിയൊന്നുമായിട്ടില്ല. അതിനാൽ കഥയെഴുതി പ്രസിദ്ധീകരിക്കാമെന്നുവെച്ചു എന്നൊക്കെയാണ് കുറിപ്പുകളുടെ ഉള്ളടക്കം. ഇങ്ങനെ സാഹിത്യത്തോട് ഒരു ‘പോസിറ്റീവ് അപ്രോച്ച്’ ഇല്ലാതെയാണ് പലരും എഴുതുന്നത്. ഏതായാലും നശീകരണ പ്രവർത്തനങ്ങളിലൊന്നും വ്യാപൃതരാകാതെ ശ്രദ്ധ സാഹിത്യത്തിലേക്ക് തിരിയുന്നുണ്ടല്ലോ. അത്രയും നല്ലത്. പരിശീലനം ലഭിച്ചതു കൊണ്ടുമാത്രം ആരും ഉന്നതരായ എഴുത്തുകാരാകില്ല. കയ്യിൽ കോപ്പുള്ള ആളുകൾക്ക് പരിശീലനം വളരെ സഹായകമായിരിക്കും.
ഒരു പരിശിഷ്ടമെന്ന നിലയിൽ താങ്കളുടെ പുതിയ കൃതി- ‘രണ്ടാമൂഴത്തെ’ അധികരിച്ച് ഏതാനും ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുന്നു.
ഇതുവരെ സ്വീകരിച്ചും ആവിഷ്‌കരിച്ചും വന്ന മേഖലയിൽ നിന്ന് മാറി വ്യാസ ഭാരതത്തിലെ ഒരു മുഹൂർത്തം ആവിഷ്‌കരിക്കാൻ താങ്കൾക്ക് എങ്ങനെയാണ് പ്രേരണയും പ്രചോദനവും ലഭിച്ചത്?

ഇന്ത്യയിൽ ജനിച്ചുവളർന്ന ഏതൊരു കുട്ടിയേയും രാമായണ ഭാരതാദി ഇതിഹാസങ്ങൾ സ്വാധീനിയ്ക്കാതിരിക്കില്ല. ഭാരതകഥ ഒരു കൂട്ടുകുടുംബത്തിന്റെ കഥയായി മുമ്പേ ഞാൻ സങ്കല്പിക്കാറുള്ളതായിരുന്നു. കവികളുടെ കവിയും കാഥികരുടെ കാഥികനുമായ വ്യാസന്റെ മഹാഭാരതത്തിലേയ്ക്ക് 1977 മുതൽ ഞാൻ പലവട്ടം പര്യടനം നടത്തി. അതിന്റെ ഫലമായി ഉണ്ടായതാണ് രണ്ടാമൂഴം.
വ്യാസന്റെ മൗനങ്ങൾക്ക് താങ്കൾ കല്പിക്കുന്ന പ്രാധാന്യമെന്താണ്? ആ മൗനമുഹൂർത്തങ്ങൾ സാർത്ഥകങ്ങളാണെന്ന് പറയാമോ?
വ്യാസന്റെ മൗനം സാർത്ഥകങ്ങളായിരുന്നു. പിൽക്കാലത്തുള്ളവർക്ക് അന്വേഷിക്കാനും വ്യാഖ്യാനിക്കാനും വേണ്ട സന്ദർഭങ്ങൾ മനഃപൂർവ്വം വിട്ടുവെച്ചതല്ലെ എന്ന് തോന്നും. സംഗീതത്തിനി (ട്യാുവീി്യ) ടയ്ക്ക് മനഃപൂർവ്വം വിട്ടുവെയ്ക്കുന്ന നിശ്ശബ്ദതകൾ സംഗീതത്തിന്റെ ഭാഗം തന്നെയാണല്ലോ.
ഭാരതത്തിൽ ആദർശ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. അവിടെ നിന്ന് ഭീമനെത്തന്നെ താങ്കൾ തെരഞ്ഞെടുക്കാൻ- വിശേഷിച്ച് വല്ല കാരണവും കാണുമല്ലോ. വ്യക്തമാക്കാമോ?
ഭീമൻ ഏറ്റവും മാനുഷികകഥാപാത്രമാണ് ഋമൃവ്യേ ങമി. ഭീമനെക്കാൾ എന്നെ ആകർഷിച്ചത് ഘടോൽക്കചനായിരുന്നു. ഘടോൽക്കചനിലൂടെയാണ് ഞാൻ ഭീമനിലെത്തിയത്.
മറ്റൊരു കഥാപാത്രത്തെ പ്രതിഷ്ഠിക്കാനുള്ള യത്‌നത്തിൽ ഭീമൻ തള്ളിക്കയറി വന്നതാണെന്ന് പറയുന്നുണ്ടല്ലോ-ആ പശ്ചാത്തലം വിവരിക്കാമോ?
ഈ രണ്ടുപേരുടേയും ജീവിതങ്ങൾ ബന്ധപ്പെട്ടതാണല്ലോ. പാണ്ഡവർക്കാദ്യമുണ്ടായ സന്തതിയാണ് ഘടോൽക്കചൻ. വധൂസ്ഥാനം കിട്ടിയില്ലെങ്കിലും ആദ്യം വന്ന വധുവും ഹിഡിംബി തന്നെ.
പുരാവൃത്തങ്ങൾ നവീന കൃതികൾക്ക് കോപ്പാക്കി സ്വീകരിക്കുമ്പോ ൾ എഴുത്തുകാരൻ പല പ്രശ്‌നങ്ങളും നേരിടുമല്ലോ. രണ്ടാമൂഴത്തിന്റെ രചനാവേളയിൽ താങ്കൾക്കുണ്ടായ ഇത്തരം പ്രശ്‌നങ്ങൾ എന്തെല്ലാമായിരുന്നു?
പഴയ കാലഘട്ടം പുനഃസൃഷ്ടിക്കാൻ വലിയ ഗവേഷണം ആവശ്യമാണ്. വൈദികകാലഘട്ടത്തിലെ ജീവിതത്തിന്റെ വിശദാംശങ്ങൾ കിട്ടണം. വേദങ്ങളും ഉപനിഷത്തുകളും തൊട്ട് ബൃഹദ് സംഹിതയും കുട്ടനീവതവും വരെ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങൾ കിട്ടാൻ.
Human Situations കഥയിൽ സ്ഥാനം നൽകിപ്പോന്ന താങ്കൾക്ക് പൗരാണിക ധരാതലമുള്ള ഈ കൃതിയിലും അങ്ങനെ സാധിച്ചുവെന്ന സംതൃപ്തിയുണ്ടോ?
ഇതിലും ഞാൻ ഔാമി ടശൗേമശേീി െനാണ് പ്രാധാന്യം നൽകുന്നത്. വ്യാസകൃതിക്ക് അനേകം തലങ്ങളുണ്ട്. ഒരു ഔാമി ടമഷമ യായി വായിച്ചാലും അദ്ദേഹത്തിന്റെ മഹാഭാരതം മഹത്തായ കൃതിതന്നെ.
ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണ സമസ്യകളെ ആവിഷ്‌കരിക്കാൻ പ്രാചീനഇതിവൃത്തത്തിനും കഴിയുമെന്ന വിശ്വാസം താങ്കൾക്കുണ്ടോ? ഈ വിശ്വാസം രൂപപ്പെട്ടു വന്നത് എങ്ങനെയാണ്?
എന്നും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങൾ ഒന്നു തന്നെ. അടിസ്ഥാന മൂല്യങ്ങളും ഒന്നുതന്നെ. കുന്തിയും ദ്രൗപതിയും ഘടോൽ ക്കചനും ഭീമനും ഒക്കെ ഇക്കാലഘട്ടത്തിലും പ്രസക്തരാണ്. യുധിഷ്ഠിരനും ദുര്യോധനനും ദുശ്ശാസനനുമൊക്കെ ഇന്നും ഭാരതത്തിലുണ്ട്. (Present India)
രണ്ടാമൂഴം രചിക്കാൻ താങ്കൾ കോപ്പുകൾ ഏതെല്ലാം സ്രോതസ്സുകളിൽ നിന്നാണ് ശേഖരിച്ചത്? ഇതിന്റെ രചനാ വേളയിലെ ചില മുഹൂർത്തങ്ങൾ- അവിസ്മരണീയമായത്- അനുസ്മരിക്കാമോ?
സംസ്‌കൃത പണ്ഡിതന്മാരുടെ പഠനങ്ങൾ പ്രത്യേകിച്ചും ഉപകരിച്ചു. പുസ്തകങ്ങൾ കിട്ടലായിരുന്നു പ്രധാനം. കുറെയൊക്കെ വിലകൊടുത്തു വാങ്ങി. പതിനായിരത്തോളം രൂപ വരുന്ന എനിക്കാവശ്യമുള്ള പുസ്തകങ്ങൾ എനിക്കു വേണ്ടി സ്വന്തം സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്ന് വരുത്തിത്തരാൻ ഉദാരവതിയായ ഒരുദ്യോഗസ്ഥൻ തയ്യാറായി. എന്റെ വായനയും കുറിപ്പുകളെഴുതലും കഴിഞ്ഞ് ഭദ്രമായി തിരിച്ചു ഏൾപ്പിച്ചശേഷം സീലടിച്ച് അതെല്ലാം അദ്ദേഹം തന്റെ സ്ഥാപനത്തിലെ ലൈബ്രേറിയനെ ഏല്പിച്ചു. അതൊരനുഭവം.
എന്റെ സംശയങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പല സംസ്‌കൃത പണ്ഡിതന്മാരും തയ്യാറായി.
ജൃീുമൃമശേീി ന് വളരെ കാലമെടുത്തെങ്കിലും എഴുതി തുടങ്ങിയപ്പോൾ അനാരോഗ്യം കൂടി മറന്നുപോയി. ദിവസങ്ങൾ കഴിഞ്ഞതറിഞ്ഞില്ല. അക്കാലത്ത് ദിനപത്രങ്ങൾ കൂടി ഞാൻ നോക്കിയിരുന്നില്ല. ഗ്രാമത്തിലെ ഒരു കൊച്ചുവീട്ടിൽ ഞലളലൃമിരല പുസ്തകങ്ങളുടെ കൂമ്പാരത്തിനിടയ്ക്കിരുന്ന് സൃഷ്ടി നടത്തി. ക ൃലമഹഹ്യ ലിഷീ്യലറ വേല ംീൃസ. മൂന്നു നാലു മണിക്കൂറിലേറെ തുടർച്ചയായി എഴുതാൻ പ്രയാസമുള്ള ഞാൻ എട്ടും പത്തും മണിക്കൂറുകളെഴുതിയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാവുന്നത്. അത്രയേറെ ഏകാഗ്രത കിട്ടിയിരുന്നുവെന്നർത്ഥം.

Share this:
About Author

Recently added