ഒരു ജനസമൂഹത്തിന്റെ ജീവിതവീക്ഷണങ്ങളും, സാംസ്‌കാരികസവിശേഷതകളും തിരിച്ചറിയാൻ ഏറ്റവും നല്ല ഉപാധി അവരുടെ ഭാഷയും, കലാരൂപങ്ങളും സൂക്ഷ്മമായി അപഗ്രഥിച്ചു മനസ്സിലാക്കുക എന്ന താണ്. നമ്മുടെ ഉപരിപ്ലവമായ കാഴ്ചകൾ വഴി രൂപപ്പെടുന്ന തെറ്റായ അനുമാനങ്ങളും, മുന്ധാണരണകളും തിരുത്തപ്പെടാനും സംസ്‌കാരത്തിന്റെയും, വിജ്ഞാനത്തിന്റെയും മേഖലകളെ സമ്പുഷ്ടമാക്കാനും അതു പ്രയോ ജനപ്പെടും.
ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. മലയാളത്തിൽ നാം പലപ്പോഴും പ്രയോഗിക്കാറുള്ള ‘പഴഞ്ചൊല്ലിൽ പതിരില്ല’ എന്ന ചൊല്ല് നോക്കുക. നൂറ്റാണ്ടുകളിലൂടെ ഭാഷയിൽ വേരുറപ്പിക്കുന്ന പഴമൊഴി കള്ക്ക് സമൂഹത്തിൽ കൈവരുന്ന വിശ്വാസ്യതയുടെയും, സ്വീകാര്യതയുടെയും സാക്ഷ്യപത്രമാണല്ലോ അത്. എന്നാൽ ഒട്ടും യുക്തിഭദ്രമല്ലാത്തതും പ്രതിലോമചിന്തകള്ക്കും മിഥ്യാധാരണകള്ക്കും ന്യായീകരണം നല്കുതന്നതുമായ അസംഖ്യം ചൊല്ലുകളും അക്കൂട്ടത്തിലുണ്ട്. ‘മണ്ണും പെണ്ണും തല്ലിയാലെ നന്നാവൂ’, ‘പെൺബുദ്ധി പിന്ബുാദ്ധി’ തുടങ്ങിയ ചൊല്ലുകളിലെ സ്ത്രീവിരുദ്ധതയും, ‘ജാത്യാലുള്ളത് തൂത്താൽ പോവില്ല’, ‘ചെറുമന് അധികാരം കിട്ടിയതുപോലെ’, ‘പൂച്ചയ്ക്ക് രോമമുണ്ടായിട്ട് അമ്പട്ടനെന്ത് കാര്യം’ എന്നീ പ്രയോഗങ്ങളിലെ കീഴാളദലിത് വിശുദ്ധതയും പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണല്ലോ. വിഭിന്നശേഷിയുള്ള മനുഷ്യരെ അധി ക്ഷേപിക്കുന്ന ചൊല്ലുകളും, പദപ്രയോഗങ്ങളും ഇതുപോലെ വേറെയും കാണാം. ‘കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് ‘, ‘കുരുടന്മാർ ആനയെ കണ്ടതുപോലെ’ തുടങ്ങിയവ ഉദാഹരണം.
കേരളീയസമൂഹം പൊതുവെ ഊറ്റം കൊള്ളാറുള്ള സാംസ്‌കാരികഘടനക്കകത്തുതന്നെ പ്രകടമാകുന്ന പുഴുക്കുത്തുകളാണ് അത്തരം ചൊല്ലുകളിൽ ഊറിക്കിടക്കുന്നത്. ആദിവാസി ഊരുകളെ പരാമര്ശിുക്കാൻ നാം ഉപയോഗിക്കാറുള്ള ‘കോളനി’ എന്ന പദത്തിൽ പോലും അടിസ്ഥാനപരമായ ചില പൊരുത്തക്കേടുകളുണ്ട്. ദലിതരെ അടിമകളായി മാത്രം കൽപിലച്ചുപോന്നിരുന്ന പഴയ ഫ്യൂഡല്‌ബോസധം ജനാധിപത്യകാലത്തും നിലനിൽക്കുന്നതിന്റെ സൂചനയാണത്. ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള നമ്മുടെ സാധാരണ ആലോചനകളിൽ അത്തരം പ്രശ്‌നങ്ങൾ കടന്നുവരാത്തത് നാം കൂടി ഭാഗഭാക്കായ, വരേണ്യപുരുഷാധിപത്യ മൂല്യബോധമാണ് നമ്മെ ഭരിക്കുന്നത് എന്നതു കൊണ്ടാണ്.
കേരളത്തിലെ വിവിധ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഭാഷയും കലാസാഹിത്യരൂപങ്ങളും അവരുടെ സാംസ്‌കാരിക പൈതൃകത്തെ എങ്ങനെ അനാവരണം ചെയ്യുന്നുവെന്നും, അവയെക്കുറിച്ചുള്ള പഠന ങ്ങളുടെ പ്രസക്തിയെന്തെന്നും പരിശോധിക്കേണ്ടതുണ്ട്. ദലിത്കീഴാള ജനവിഭാഗങ്ങളുടെ ഭാഷയും സാഹി ത്യവും നമ്മുടെ അക്കാദമിക പഠനരംഗത്തേക്ക് കടന്നുവന്നതുപോലും സമീപകാലത്തു മാത്രമാണ്.
അടിയർ, പണിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, ഇരുളർ, മലയർ, കുറുമ്പർ എന്നിങ്ങനെയുള്ള നിരവധി ഗോത്രവിഭാഗങ്ങള്ക്ക്ി സ്വന്തമായ ഭാഷയുണ്ടെങ്കിലും അവയ്‌ക്കൊ ന്നിനും സ്വന്തമായ ലിപിയില്ല. മലയാളത്തേക്കാളേറെ കന്നഡ, തമിഴ്, തുളു മുതലായവയോട് ബന്ധം പുലര്ത്തു ന്ന ഭാഷകളും അക്കൂട്ട ത്തിലുണ്ട്. ഭാഷയിൽ മാത്രമല്ല, ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണരീതികൾ, വസ്ത്രധാരണം, ഗൃഹനിര്മ്മാതണം, ചികിത്സ എന്നിങ്ങനെ സംസ്‌കാരത്തിന്റെ വിവിധ തുറകളിലെല്ലാം തനിമ നിലനിര്ത്തിരപ്പോരുന്ന ആദിവാസി ജനപദങ്ങൾ ഇപ്പോൾ നിലനില്പ്പിറനായി പെടാപ്പാടുപെടുകയാണ്.
പ്രകൃതിയോടും, ഇതരജീവജാലങ്ങളോടും താദാത്മ്യം പ്രാപിച്ചുകൊണ്ട്, വനമധ്യത്തിലെ ഊരുകളിൽ സംഘജീവിതം നയിച്ചിരുന്ന അവര്ക്ക് പോയകാലങ്ങളിൽ സ്വന്തമായി ഉണ്ടായിരുന്നതെല്ലാം മറ്റുള്ളവർ കവർന്നെടുത്തുകഴിഞ്ഞു. കാടും, മേടും, തോടുമൊക്കെ എല്ലാവരുടേതുമാണെന്നു കരുതി, ഒന്നിനും അതിരി ടാതിരുന്ന ഗോത്രസമൂഹങ്ങളെ അവരുടെ വാസകേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കിയവർ തന്നെ ഇപ്പോൾ അവരെ പരിഷ്‌കരിച്ച് മനുഷ്യന്മാക്കുന്നതിനുള്ള തിരക്കിലാണ്! ആദിവാസികളെ അവരുടെ പ്രാകൃതാചാരങ്ങ ളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തരാക്കി, മുഖ്യധാരയിലേക്കു കൊണ്ടുവരാനും, അവരുടെ മേൽ തങ്ങളുടെ വിശ്വാസങ്ങൾ അടിച്ചേല്പ്പിക്കാനും ശ്രമം നടത്തുന്ന മതപ്രചാരകരുടെയും, വലിയ തോതിൽ വിദേശപണം പറ്റുന്ന സന്നദ്ധ സംഘടനകളുടെയും സാന്നിധ്യം ഗോത്രമേഖലകളിൽ അസ്വസ്ഥത പടർത്തുന്നതും കാണാതെ പോകരുത്.
മലയാളത്തിനു മീതെ പഴയകാലത്ത് സംസ്‌കൃതമെന്നപോലെ, ഇപ്പോൾ ഇംഗ്ലീഷ് നടത്തുന്ന അധിനി വേശത്തെക്കുറിച്ച് വാചാലരാകുന്നവർ പോലും, ഗോത്രഭാഷകള്ക്കുര മേൽ മലയാളം നടത്തു അധിനിവേശത്തെക്കുറിച്ച് മൗനം പാലിക്കുന്നു. സാധാരണ മലയാളി കുടുംബങ്ങളിൽ നിന്നും പൊതുവിദ്യാലയങ്ങളിലെത്തുന്ന ഒരു കുട്ടിക്ക് അവിടെ ഭാഷാപരമായ അപരിചിതത്വത്തെ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഗോത്ര വർഗ്ഗതലത്തിൽ നിന്നുള്ള, വിശേഷിച്ചും പ്രാക്തനഗോത്രസമുദായങ്ങളില്‌പ്പെ ടുന്ന കുട്ടികളുടെ സ്ഥിതി ഇതല്ല. തങ്ങളുടെ ഗാര്ഹിടകാന്തരീക്ഷത്തിൽ കേട്ടുപരിചയമില്ലാത്ത ഒരു ഭാഷയും, തികച്ചും വ്യത്യസ്തമായ ഒരു സാംസ്‌കാരിക പരിസരവും അവന്റെ നില ഏറെ പരുങ്ങലിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. സഹപാഠികളിൽ നിന്ന് ഏല്‌ക്കേരണ്ടിവരുന്ന പരിഹാസവും, അവഗണനയും കുരുന്നുമനസ്സുകളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ തിക്ത ഫലമാണ് അവരുടെ തുടർച്ചയായ പരാജയങ്ങൾക്കും കൊഴിഞ്ഞുപോക്കിനും കാരണമായിത്തീരുന്നത്.
ആദിവാസിസംസ്‌കൃതിയുടെ അഭിവാജ്യഘടകമായ കലാരൂപങ്ങളും, പാട്ടുകളും മെല്ലാം പയ്യെ പയ്യെ അരങ്ങൊഴിയുന്ന കാഴ്ചയും കാണാതിരുന്നുകൂടാ. ഇതര സമൂഹങ്ങളുടെ കലാപ്രകടനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമാണ് അവയുടെ സ്വഭാവം. ആദിവാസി ജീവിതപരിസരങ്ങളിൽ നിരന്ന് അടര്ത്തി മാറ്റിയാൽ, മിക്ക ഗോത്രകലാരൂപങ്ങൾക്കും നിലനില്പ്പു തന്നെയില്ല. അവരുടെ വിശ്വാസാചാരങ്ങളും, അനുഷ്ഠാനങ്ങളുമായി വേര്‌പ്പെ ടുത്താനാവാത്തവിധം ഇഴചേർന്നു കിടക്കുന്നവയാണവ: അവരുടെ കലാസങ്കൽപ്പങ്ങൾപോലും ഉപരി വർഗരത്തിന്റെ കലാനുഭവങ്ങളിൽ നിന്ന് വേറിട്ടു നില്ക്കുന്നു. ജനനം, മരണം, വിവാഹം, അടിയന്തരം, തിരണ്ടു കല്യാണം (പെൺകുട്ടി ആദ്യമായി ഋതുമതിയാകുമ്പോഴുള്ള ചടങ്ങുകൾ) എന്നിങ്ങനെ വ്യത്യസ്തമായ ജീവിത സന്ദര്ഭാങ്ങളോട് ചേർന്നുവരുന്നവയാണ് അവയിൽ ഗണ്യമായ വിഭാഗം. അതിനു പ്രത്യേകമായ അരങ്ങുകളുണ്ടാവില്ല. അവതാരകർ, പ്രേക്ഷകർ എന്നിങ്ങനെയുള്ള വിഭജനവുമില്ല. എല്ലാവരും ഒന്നിച്ചു പങ്കാളികളാകുന്ന സവിശേഷമായ ഒരു കലാനുഭവമാണ് അവിടെ കാണാനാവുക.
വടക്കേ വയനാട്ടിലെ പ്രധാന ഗോത്രവിഭാഗമായ അടിയരുടെ കലാരൂപങ്ങൾ നോക്കുക; പുറമേ നിന്നു നിരീക്ഷിക്കുവർക്കു മാത്രമാണ് അവയിലെ കലാംശം ബോധ്യമാവുക. അവരെ സംബന്ധിച്ചിടത്തോളം ഓരോ സന്ദർഭിത്തിലും നിർബാന്ധമായും അനുഷ്ഠിക്കേണ്ട ചടങ്ങുകൾ മാത്രമാണവ. വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങളുടെ ഭാഗമായിവരുന്ന അസംഖ്യം പാട്ടുകൾ അവർക്കു ണ്ട്. തിരണ്ടുകല്യാണം നടക്കുന്ന പെൺ കുട്ടിയുടെ കുടിയിലും, വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരുടെ ഊരുകളിൽ നടക്കുന്ന ചടങ്ങുകളിലും പാടുന്ന സോപാനപ്പാട്ടുകൾ, ബൊയ്‌ഗെവൻ പാട്ടുകൾ, മരണാനന്തരചടങ്ങായ കാക്കപ്പുലയ്ക്ക് പാടുന്ന പുല പ്പാട്ടുകൾ എന്നിവ ഉദാഹരണം. ഇവയൊന്നും പാടുന്നത് പ്രത്യേക ഗായകസംഘങ്ങളല്ല; കർമ്മടങ്ങൾക്ക് നേതൃത്വം നല്കുന്ന ഊരുമൂപ്പന്മാർ തന്നെയാണ്, എന്ന വസ്തുതയാണ് ശ്രദ്ധിക്കേണ്ടത്. മനുഷ്യജീവിതത്തിലുണ്ടാവുന്ന ദുരിതങ്ങളും രോഗങ്ങളും ദൈവകോപത്തിന്റെ ഫലമാണെന്നു കരുതുന്ന അടിയർ അതിൽ നിന്നും മുക്തിനേടാനായി നടത്തുന്ന ഗദ്ദികയും അനുഷ്ഠാനകല തന്നെ ഇതിന്റെ ആചാര്യനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.കെ. കാളൻ ഗദ്ദിക പൊതുവേദിയിൽ അവതരിപ്പിക്കേണ്ടി വന്നപ്പോൾ, ആമുഖമായി ദൈവങ്ങളോട് മാപ്പിരന്നുകൊണ്ടാണ് അതാരംഭിച്ചിരിക്കുന്നത്. വിശ്വാസമനു സരിച്ച് അനുഷ്ഠാനകലകൾ അങ്ങനെ അവതരിപ്പിക്കാൻ പാടില്ലാത്തതാണ്.
പണിയർ, കുറുമർ, കുറിച്യർ, മലയർ തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ കലാപാരമ്പര്യത്തിലും അനുഷ്ഠാനപരമായ പ്രകടനങ്ങൾക്കും പാട്ടുകൾക്കും മുഖ്യസ്ഥാനമുണ്ട്. എങ്കിലും കോൽക്കളി, കുറത്തിനാടകം എന്നിങ്ങനെയുള്ള വിനോദപ്രധാനമായ കലകളും, താരാട്ടുപാട്ടുകൾ, കോല്ക്കലളിപ്പാട്ടുകൾ, കൃഷിപ്പാട്ടുകൾ, തൊഴിൽപ്പാട്ടുകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ കള്ളികളിൽ പെയടുത്താവുന്ന ഗാനങ്ങളും കാണാറുണ്ട്.
സാഹിത്യചരിത്രകാരന്മാരും ഗവേഷകരും നാടൻപാട്ടുകളുടെ ഗണത്തിൽപ്പെടുത്തി പഠനവിധേയമാക്കാറുള്ള ഗോത്രജനതയുടെ ഗാനശാഖസമ്പുഷ്ടവും വൈവിധ്യപൂർണുവുമാണ്; തലമുറകളിൽ നിന്നു തലമുറകളിലേക്ക് വാമൊഴിയായി കൈമാറ്റം ചെയ്തുപോരുന്ന അവയുടെ പഴക്കം കൃത്യമായി നിർണയിക്കുക ശ്രമകരമാണ്. അജ്ഞാതകർത്തൃകങ്ങളായ അത്തരം പാട്ടുകൾ സമൂഹത്തിന്റെ പൊതുസ്വത്തായാണ് വിനിമയം ചെയ്യപ്പെടുന്നത്. തുടി, ചീനി, ജോഡ് മുതലായ തനതു വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ, പരമ്പരാഗതമായ ഈണവഴക്കത്തോടെ ആലപിക്കപ്പെടാറുള്ള ഈ പാട്ടുകൾ അത്യന്തം ഹൃദയഹാരികളത്രേ.
ഗോത്രകലാരൂപങ്ങളിലും പാട്ടുകളിലും അവരുടെ ജീവിതദൈന്യതകളും സങ്കൽപങ്ങളും വിശ്വാസ ങ്ങളുമെല്ലാം തെളിഞ്ഞുകാണാം. തങ്ങളുടെ പൂര്വ പിതാക്കന്മാരുടെ അപദാനങ്ങളോടൊപ്പം അവരെ മേലാളർ ചതിയിൽപ്പെടുത്തി അടിമകളാക്കി മാറ്റിയതിന്റെ കഥകളും, തങ്ങളനുഭവിക്കുന്ന ചൂഷണങ്ങളുടെയും, പട്ടിണിയുടെയും നേർച്ചിത്രങ്ങളും അവയിൽ നിന്നു വായിച്ചെടുക്കാം.
കാട്ടുനായ്ക്കർ മരണപ്പെട്ടാൽ മൃതദേഹം മറവുചെയ്യുമ്പോൾ പാടുന്ന പാട്ടിൽ അവരുടെ കൊടിയ ദാരിദ്ര്യവും മരണത്തോടു പുലർത്തുന്ന നിസ്സംഗതയും ആവിഷ്‌ക്കരിക്കുന്ന വരികൾ നോക്കൂ:
ട്ടബേഗനിഗുള മനെ ബേഗ ആക്ക്
ഇത് മിനക്കെട്ട നിന്തലെ അപ്പതില്ലെ,
ബേഗനങ്ക് ഹോക്ക്
നിന ഹൊട്ടെക് തീനി കാണെ
ചത്തവന് ഇനി ഒും കാണെട്ട
(നിനക്കുള്ള ശവക്കുഴി നീ തന്നെ വേഗം തീർക്കണം. അതിനു മിനക്കെട്ടു നിൽക്കാൻ സൗകര്യമില്ല. ഞങ്ങൾക്ക് വേഗം പോകണം. വിശക്കുന്ന വയറു നിറയ്ക്കാൻ എന്തെങ്കിലും കണ്ടെത്തണം. ചത്തവന് ഇനി ഒന്നും ബുദ്ധിമുട്ടേണ്ടതില്ലല്ലോ.)
രാമായണമഹാഭാരത കഥകൾക്ക് തങ്ങളുടേതായ ഭാഷ്യം നൽകാനും, അവയിലെ കഥാപാത്രങ്ങളെ തങ്ങളുടെ പൂര്വിശകരായി കല്പ്പിലച്ച് ആരാധിക്കാനും അവർ ശ്രമിച്ചുപോരുന്നു. അവ നാം കേട്ടുശീലിച്ച പുരാണ പാഠങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് എന്നതാണ് കൗതുകകരം!
ഗോത്രജനസമൂഹങ്ങളുടെ കലാരൂപങ്ങളും സാഹിത്യവും വിലയിരുത്തുമ്പോൾ നാം രൂപപ്പെടുത്തി യെടുത്ത സൗന്ദര്യശാസ്ത്രമാനദണ്ഡങ്ങൾ മാറ്റിപ്പണിയേണ്ടിവരും. പശ്ചാത്യമോ, പൗരസ്ത്യമോ ആയ നമ്മുടെ സിദ്ധാന്തങ്ങളത്രയും ഉപരിവർഗസാഹിത്യങ്ങളെ മുന്നിപർത്തിയുള്ളതാണല്ലോ. ഗോത്രസമൂഹത്തിന്റെ കലാരൂപങ്ങളെ അവരുടെ വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭൂമികയിൽ നിന്ന് പറിച്ചെടുത്ത് പ്രദർശന വസ്തുക്കളാക്കിയതുകൊണ്ടുമാത്രം വലിയ പ്രയോജനമൊന്നുമില്ല. അവരുടെ ഊരുകളിൽ തന്നെ അതു നില നിർത്താനും സംരക്ഷിക്കാനും നടപടികൾ സ്വീകരിച്ചാൽ, ആധുനികവിദ്യാഭ്യാസം നേടുന്ന അവരിലെ പുതു തലമുറയ്ക്ക് അപകർഷബോധം വെടിഞ്ഞ് അതിൽ പങ്കാളികളാവാനും മുന്നോട്ടു പോകാനുമാകും. നാടോടി വിജ്ഞാനീയത്തിന്റെയും സംസ്‌കാരപഠനത്തിന്റെയും മേഖലകളിൽ അത്തരം കലാരൂപങ്ങൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അവ ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുക എന്നതും അനിവാര്യമത്രേ.
