ചില മനുഷ്യർ നാം വായിക്കാതെ പോകുന്ന അടഞ്ഞ പുസ്തകമാണ്…. അവരെ വായിച്ച് തുടങ്ങുംമ്പോഴാണ്…. അടുത്തറിയുംമ്പോഴാണ്…. അടഞ്ഞ് കിടന്ന ആ പുസ്തകത്തിന്റെ ഏടുകളിൽ അഗാധസങ്കടത്തിന്റെ ആഴങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നറിയുന്നത്…. കഴിഞ്ഞ ക്കുറെ കാലങ്ങളായി ഞാൻ എന്നിൽ നിന്ന് അകറ്റി നിർത്തിയ ഒരു മനുഷ്യനുണ്ട്…. അഹന്തയുടെയും ഈഗോയുടെയും ഉരുകാത്ത മഞ്ഞുമല പേറുന്ന ഒരാൾ…. ഒന്ന് ചിരിക്കാൻ പോലുംഅറിയാത്ത മനുഷ്യൻ…. അകൽച്ചയുടെ കടലിൽ രണ്ട് ദീപുകളായി ഞാനും ആമനുഷ്യനും…. പിന്നീട് എപ്പോഴോ ആണ് ഞാനയാളെ വായിക്കാൻ തുടങ്ങുന്നത്…. അറിയാൻ തുടങ്ങുന്നത്…. ഞെരിഞ്ഞമരുന്ന അനുഭവങ്ങളുടെ ചൂടിൽ പിടയുന്ന ഒരു മനസ്സിനെ ഞാൻ അയാളിൽ നിന്ന് വായിച്ചെടുക്കയായിരുന്നു…. എന്നിൽ കനത്ത് നിന്ന ഈഗോയുടെ മഞ്ഞ് മറയാണ് അയാളിലേക്കുള്ള എന്റെ വായന എറിഞ്ഞുടച്ച് തകർത്തത്…. എനിക്കാ മനുഷ്യനെ കാണണമെന്നും ഒഒറ്റക്ക് കഴിയുന്ന ആ മനുഷ്യനോട് ഒരു പാട് നേരം സംസാരിച്ചിരിക്കണമെന്നൊക്കെ തോന്നി…. എന്റെ വേണ്ടാത്ത ചില തിരക്കുകൾക്കിടയിലും പതിവ് അലസതകൾക്കിടയിലെ ‘നാളെ’ എന്ന മാറ്റി വെക്കലിനിടയിലും അതങ്ങ് നീണ്ട് പോയി….. ഇന്ന് കാലത്ത് സുഹൃത്ത് ഫിറോസ്സിന്റെ ഫോൺ…. പല വെളുപ്പാൻ കാല ഫോണുകളും പ്രിയപ്പെട്ട പലരുടെയും വേർപാടുകളുമായിട്ടാണ് വരിക… ഇതും അങ്ങനെയൊര്‌കോളായിരുന്നു…ആ ആനടുക്കം വിട്ട് മാറാതെ ഇപ്പോഴും ഞാൻ…. ആ മനുഷ്യൻ ഞങ്ങൾക്ക് ഇനിയൊരിക്കലും സംസാരിച്ചിരിക്കാൻ പറ്റാത്ത ഒരിടത്തേക്ക് അകന്ന് പോയിരിക്കുന്നു….
