നമ്മുടെ ഇന്ത്യ

ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമാണ് ഇത്. ഇന്ത്യയുടെ വിസ്തീർണ്ണം 3.28 ദശ ലക്ഷം കിലോമീറ്റർ ആണ്. ലോകത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനമാണ് ഇന്ത്യക്കുള്ളത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം സത്യം മാത്രം ജയിക്കുന്നു എന്ന അർത്ഥമുള്ള സത്യമേവ ജയതേ എന്നതാകുന്നു.രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമന എന്ന തുകൊണ്ട് തുടങ്ങുന്ന ഹിന്ദിയിലുള്ളതാണ് നമ്മുടെ ദേശീയ ഗാനം.ഇന്ത്യയുടെ ദേശീയഗീതം സംസ്‌കൃതത്തിലുള്ള വന്ദേമാതരം ആകുന്നു. ഇന്ത്യയുടെ അതിർത്തി രാജ്യങ്ങൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്,,മ്യാന്മാർ, ചൈന,നേപ്പാൾ, ഭൂട്ടാൻ എന്നീ ഏഴ് രാജ്യങ്ങളാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ദ്വീപുകളാണ് ശ്രീലങ്ക, മാലിദ്വീപ് എന്നിവ.
ഇന്ത്യയുടെ തലസ്ഥാനം ന്യൂഡൽഹി ആകുന്നു.ഏറ്റവും വലിയ നഗരം മുംബൈ ആകുന്നു. ഉദ്യോഗിക ഭാഷ ഹിന്ദിയാണ്. 80 ശതമാനത്തോളം ഉള്ള ഹിന്ദു മതവിഭാഗമാണ് ഏറ്റവും വലിയ മത കക്ഷി.മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിക്ക് മതക്കാർ, ബുദ്ധ, ജൈനമതക്കാർ ഇവരൊക്കെ ഇന്ത്യയിലുണ്ട് . ഐക്യരാഷ്ട്രസഭ, ലോകവ്യാപാര സംഘടന,ബ്രിക്‌സ്, സാർക്ക്, കോമൺവെൽത്ത് എന്നിവയിലെല്ലാം അംഗമാണ് ഇന്ത്യ. നിയമനിർമ്മാണ സഭകളായി രാജ്യസഭയും ലോകസഭയും ഉണ്ട്.
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്‌കാരം മുതലാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം കൊത്തിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യ ബില്ല് 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ പാസാക്കി.


മോഹൻദാസ് കരംചന്ദ് ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും അബുൽ കലാം ആസാദും മറ്റും നയിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ പതിറ്റാണ്ടുകളായി അഹിംസാത്മകമായ ചെറുത്തുനിൽപ്പിന്റെ ഫലമായാണ് 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടത് ജവഹർലാൽ നെഹ്‌റുവായിരുന്നു. 1950 ജനുവരി 26 വരെ അദ്ദേഹം അധികാരത്തിൽ ഇരുന്നു.ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്നു മൗണ്ട് ബാറ്റൺ പ്രഭു.സ്വാതന്ത്ര്യാനന്തരം അദ്ദേഹം സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി. മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിളിക്കാൻ കാരണം അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ആധുനിക ഇന്ത്യയുടെ അടിത്തറ നിലർത്തിയതിനാൽ ആണ്.
1947 ജൂലൈ 22ന് ചേർന്ന ഭരണഘടന അസംബ്ലി യോഗത്തിലാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നത്തെ രൂപത്തിൽ അംഗീകരിച്ചത്.വിപ്ലവം നീണാൾ വാഴട്ടെ എന്ന അർത്ഥമുള്ള ഇങ്കി ലാബ് സിന്ദാബാദ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് ഭഗത് സിംഗ് ജനകീയമാക്കി. അരുണ ആസഫലി ഒരു ഇന്ത്യൻ വിദ്യാഭ്യാസ പ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും പ്രസാധകയുമായിരുന്നു. 1942 ലെ ക്വിറ്റിന്ത്യാ സമരകാലത്ത് ബോംബെയിലെ ഗോപാലിയ ടാങ്ക് മൈതാനിയിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതിന് അവർ പരക്കെ ഓർമ്മിക്കപ്പെടുന്നു. ഝാൻസി റാണി എന്ന് വിളിക്കപ്പെടുന്ന റാണി ലക്ഷ്മിഭായി 1887ലെ ഇന്ത്യൻ കലാപത്തിലെ ഇന്ത്യൻ വിപ്ലവത്തിന്റെ റാണി എന്നറിയപ്പെടുന്നു. 1909ൽ മഹാത്മജി ഹിന്ദ് സ്വരാജ് എന്ന പുസ്തകം രചിച്ചു.
ഇനി നമുക്ക് പ്രധാനപ്പെട്ട ചില വർഷങ്ങൾ പരിശോധിക്കാം. ഇന്ത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26 നാണ്. ജനഗണമനയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത് 1950 ജനുവരി 24നാണ്. ദേശീയ ഗീതത്തെ ഭരണഘടന നിർമാണസഭ അംഗീകരിച്ചത് 1950 ജനുവരി 24ന് ആണ്. ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹമുദ്രയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചതും 1950ജനുവരി 24നാണ്. ദേശീയ കലണ്ടറായി ശക വർഷത്തെ അംഗീകരിച്ചത് 1950 ജനുവരി 26നാണ് . ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം 1957 മാർച്ച് 22നാണ്. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവകലാശാല നിലവിൽ വന്ന സംസ്ഥാനം ഗുജറാത്ത് ആകുന്നു. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ഏഴ് ആകുന്നു. ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ ആദ്യമായി രൂപീകൃതമായ സംസ്ഥാനം ആന്ധ്രപ്രദേശ് ആകുന്നു(1953).ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാനും ഏറ്റവും ചെറിയ സംസ്ഥാനം ഗോവയും ആകുന്നു.ത്രിപുര യാകുന്നു ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം. തമിഴ്‌നാട്ടിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് സി രാജഗോപാലാചാരി ആയിരുന്നു.ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം ബീഹാർ ആകുന്നു. ഒഡീഷ്യയിലെ ചിൽ ക്കയിലാണ് ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം. സോണി പേട്ട് ആണ് സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം. പോർട്ട് ബ്ലെയറിലാണ് സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്. സൂഫി വര്യനായ ഖാജാ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് അജ്മീറിൽ ആകുന്നു
അമൃതസർ ആണ് സുവർണ്ണ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം മസൂരി ആകുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ ആസ്ഥാനം ഉത്തരാഖണ്ഡിലെ മസൂറി ആകുന്നു. സിന്ധു നദി ജമ്മു കാശ്മീർ സംസ്ഥാനത്തിലൂടെ മാത്രമാണ് ഒഴുകുന്നത്. സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം പഞ്ചാബ് ആകുന്നു.
ഹിന്ദി രാഷ്ട്രഭാഷ ഉൾപ്പെടെ 22 ഔദ്യോഗിക ഭാഷകൾ ഉണ്ട് ഇന്ത്യയിൽ. ലോകത്തെ അതിവേഗം വളരുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ ഭക്ഷ്യ ഉൽപാദകർ. ഏറ്റവും അധികം അധികം സിനിമകൾ നിർമ്മിക്കപ്പെടുന്നത് ഇന്ത്യയിലാണ്.
സ്വന്തം ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരു ജനത നടത്തിയ സമരങ്ങളിൽ ഏറ്റവും അത്ഭുതകരമാണ് ഇന്ത്യൻ സ്വാതന്ത്രസമരം. മഹാത്മാഗാന്ധി നയിച്ച ആ സമരത്തിൽ ജനലക്ഷങ്ങൾ അണിചേർന്നു. അഹിംസയും സഹനവും ആയുധമാക്കി കൊണ്ടുള്ള സമരം ലോകത്തെവിടെയും മർദ്ദിത ജനതകൾക്ക് ആവേശം പകർന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ കഥ ഗാന്ധിജിയും നെഹ്‌റുവും ഉൾപ്പെടെയുള്ള അസംഖ്യം ജനനായകരുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ള അസംഖ്യം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിവിധതരം സമരങ്ങളുടെയും കഥയാണ്. അനേകം കൈ വഴികളുള്ള ഒരു മഹാനദിക്ക് തുല്യമായിരുന്നു അത്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യ, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ്. ആണവ ശക്തിയുള്ള ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സൈനികശക്തിയും ആണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മുൻനിരയിലുള്ള ഇന്ത്യയാണ് റഷ്യയും അമേരിക്കയും കഴിഞ്ഞാൽ ആദ്യമായി ഒരു ദേശീയ സ്‌പേസ് ഏജൻസി കടഞഛ തുടങ്ങിയ രാജ്യം. ഹിന്ദു, ബുദ്ധ, ജൈന,സിക്ക് എന്നീ നാല് മഹാമതങ്ങൾ പിറന്നത് ഇന്ത്യയിലാണ്. ലോകത്തെ ഏറ്റവും ആദ്യത്തെ മത ഗ്രന്ഥമായ ഇർഗ് വേദം ഉണ്ടായത് ഇന്ത്യയിലാണ് ലോകത്തെ ആദ്യത്തെ സർവകലാശാലയായ നളന്ദ ആവിർഭവിച്ചതും ഇവിടെയാണ്. നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും മഴക്കാടുകളും കണ്ടൽക്കാടുകളും മഹാസമുദ്രവും അതി ദീർഘമായ കടൽത്തീരവും മരുഭൂമിയും പർവ്വതങ്ങളും മഹാനദികളും എല്ലാം ചേർന്ന് ഭൂമിയിലെ ആവാസ സാഹചര്യങ്ങളുടെ എല്ലാ രൂപങ്ങളും ഇന്ത്യയിൽ സൃഷ്ടിക്കുന്നു. ഇപ്പോൾ പാക്കിസ്ഥാനിലുള്ള ഗംഗ സമുദ്രവും ഉൾപ്പെട്ട വിശാലമായ പ്രദേശത്താണ് വേദകാല സംസ്‌കാരം വളർന്നത്. ഏഷ്യാ ഭൂഖണ്ഡത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശം കാഞ്ചൻ ജംഗ ആകുന്നു. താഴ്ന്ന പ്രദേശം കുട്ടനാടും ആകുന്നു. നീളം കൂടിയ നദി ഗംഗയും വലിയ തടാകം ചിൽക്കാ തടാകവും ആകുന്നു.

Share this:

Recently added