വിശുദ്ധ വെളിച്ചങ്ങൾ

ഇത് പ്രൊഫസർ ജി. കുമാരപിള്ള. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മഹാന്മാരായ അഞ്ച് ആളുകളെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ തീർച്ചയായും അതിൽ അദ്ദേഹം ഉൾപ്പെടും. നിസ്വാർത്ഥനായ മനുഷ്യൻ. തികഞ്ഞ ഗാന്ധിയൻ. ലളിത ജീവിതം. കാരുണ്യം വഴിയുന്ന വാക്കും നോക്കും. അദ്ദേഹത്തിന്റെ സ്വരത്തിൽ പോലും കാരുണ്യവും സഹജീവി സ്നേഹവും നിറഞ്ഞു നിന്നു. ആ സൗമ്യമായ മുഖഭാവങ്ങൾ
ഏതൊരു സന്നിഗ്ദ ഘട്ടത്തിലും
ആശ്വാസം പകരുമായിരുന്നു.മൂല്യങ്ങളും നന്മയും അദ്ദേഹം ജീവിതത്തിൽ
ഉടനീളം മുറുകെപ്പിടിച്ചു. അഴിമതിയോടും തെറ്റായ പ്രവണതകളോടും സന്ധി ചെയ്യാൻ അദ്ദേഹത്തിന്
കഴിയില്ലായിരുന്നു. ആ സൗമ്യ ഭാവവും മുറുകെപ്പിടിച്ച് അദ്ദേഹം നിരന്തരമായി പോരാടി. പ്രൊഫ. എം. പി.
മന്മഥന് ശേഷം കേരളത്തിലെ
മദ്യ വർജ്ജന പ്രസ്ഥാനത്തെ
അദ്ദേഹം നയിച്ചു. അദ്ദേഹം ഒരു
കവി കൂടി ആണെന്ന് അറിയാമായിരുന്നു. പക്ഷേ മുകളിൽ ചേർത്ത വരികൾ എഴുതാൻ തക്ക പ്രതിഭ സാറിന്
ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. എന്തൊരു വരികൾ! പ്രതിഭയുടെ യശോധവളിമ ആ വരികളിൽ കയ്യൊപ്പ് ചാർത്തി നിൽക്കുന്നു. ഞാൻ ഇത് വരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വരികൾഇത് പ്രൊഫസർ ജി. കുമാരപിള്ള. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മഹാന്മാരായ അഞ്ച് ആളുകളെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ തീർച്ചയായും അതിൽ അദ്ദേഹം ഉൾപ്പെടും. നിസ്വാർത്ഥനായ മനുഷ്യൻ. തികഞ്ഞ ഗാന്ധിയൻ. ലളിത ജീവിതം. കാരുണ്യം വഴിയുന്ന വാക്കും നോക്കും. അദ്ദേഹത്തിന്റെ സ്വരത്തിൽ പോലും കാരുണ്യവും സഹജീവി സ്നേഹവും നിറഞ്ഞു നിന്നു. ആ സൗമ്യമായ മുഖഭാവങ്ങൾ
ഏതൊരു സന്നിഗ്ദ ഘട്ടത്തിലും
ആശ്വാസം പകരുമായിരുന്നു.മൂല്യങ്ങളും നന്മയും അദ്ദേഹം ജീവിതത്തിൽ
ഉടനീളം മുറുകെപ്പിടിച്ചു. അഴിമതിയോടും തെറ്റായ പ്രവണതകളോടും സന്ധി ചെയ്യാൻ അദ്ദേഹത്തിന്
കഴിയില്ലായിരുന്നു. ആ സൗമ്യ ഭാവവും മുറുകെപ്പിടിച്ച് അദ്ദേഹം നിരന്തരമായി പോരാടി. പ്രൊഫ. എം. പി.
മന്മഥന് ശേഷം കേരളത്തിലെ
മദ്യ വർജ്ജന പ്രസ്ഥാനത്തെ
അദ്ദേഹം നയിച്ചു. അദ്ദേഹം ഒരു
കവി കൂടി ആണെന്ന് അറിയാമായിരുന്നു. പക്ഷേ മുകളിൽ ചേർത്ത വരികൾ എഴുതാൻ തക്ക പ്രതിഭ സാറിന്
ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. എന്തൊരു വരികൾ! പ്രതിഭയുടെ യശോധവളിമ ആ വരികളിൽ കയ്യൊപ്പ് ചാർത്തി നിൽക്കുന്നു. ഞാൻ ഇത് വരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വരികൾ

Share this:

Recently added