പിറന്ന മണ്ണേ പിളർന്നു
ഞെരിച്ചു കൊല്ലുകെന്നേ
നരാധമൻമാരുടെ തീ ചൂളയിൽ എരിഞ്ഞടങ്ങാൻ വയ്യെനിക്ക്
വെറുപ്പിന്റെ തീ ജ്വാലയേക്കാൾ വെറുക്കുന്നതൊന്നുമില്ലിന്ന്
പിഞ്ചു കുഞ്ഞിൻ നിസ്സഹായ നിലവിളിയിൽ ആർത്തുല്ലസിക്കും അധിനിവേശ കാട്ടാള വർഗ്ഗം
മനുഷ്യ മാംസത്തിൻ കരിഞ്ഞ മണം കൊതിച്ചു
തൊടുത്തയക്കും വർഗ്ഗ
വെറിയുടെ കനൽ കൂട്ടം
നിലം തൊടുന്നതിൻ മുൻപീ
പിറന്ന മണ്ണിൽ വീണലിയട്ടെ ഞാനുമെൻ സ്വപ്നങ്ങളും
ഉറ്റവരൊക്കെയും ചുട്ടെരിഞ്ഞടങ്ങിയ മണ്ണിതിൽ മുലപ്പാലിന്റെ കരിഞ്ഞ മണത്തിലും പെറ്റമ്മയുടെ നെഞ്ചിന്റെ ചൂടറിയുന്നു ഞാൻ..
ഈ മണ്ണിലെൻ അമ്മയുടെ താരാട്ടു പാട്ടു നിലക്കില്ലൊരിക്കലും
അവസാന ശ്വാസത്തിൽ വാനിലേക്കുയർത്തിയ നിസ്സഹായ കൈകൾക്കു വിറയാർന്ന നിലവിളികൾക്ക് ആകാശത്തുള്ളവന്റെ
നീതി വരാതിരിക്കില്ല
അത് തന്നെയാണീ കാലത്തിൻ കാവ്യ നീതി കാത്തിരിക്കുക ലോകമേ
