മേഘവിസ്‌ഫോടനം

കവിത

മേഘ വിസ്‌ഫോടനം കഴിഞ്ഞു
സമതലങ്ങളും കുന്നുകളും
അപ്രത്യക്ഷമായി.
പുതിയ പുഴകളും
ഗർത്തങ്ങളും രൂപപ്പെട്ടു
നഷ്ടങ്ങളുടെ കണക്കുകൾക്കൊടുവിൽ
രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ
ഒരമ്മയും കുഞ്ഞും
തണുത്ത് വിറച്ചു വിറളി വെളുത്ത്
ഒറ്റപ്പെട്ടോരു തുരുത്തിൽ
തുണയില്ലാതെ…?

Share this:

Recently added