നരവേട്ട

വംശീയ നരവേട്ട തുടരുകയാണ്
ചേരിചേരാ നയതന്ത്രജ്ഞരൊക്കെ
ഗാഢനിദ്രയിലാണ്
“എവിടെയൊക്കെ വിലപിടിപ്പുളള
മുതലുകളുണ്ടോ അവിടെയൊക്കെ
സാമ്രാജ്യത്വ ശക്തികളുടെ
കൊള്ളയടിയുണ്ടാകും”
ഏത് സ്വതന്ത്ര രാഷ്ടത്തെ ആക്രമിച്ചാലും
അപലപിക്കാൻ പോലും
ചുണ്ടനക്കാത്ത നരാധമന്മാരാണ്
നമ്മെ ഭരിക്കുന്നത്
സത്യത്തിനും നീതിക്കും
നേരെ കണ്ണടക്കുന്ന പ്രജകളും
ചില പ്രത്യേക പേരുകാരെ
തിരഞ്ഞുള്ള ആക്രമണങ്ങളൾ
ഇവിടേയും സുലഭം
വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞപോലെ
സർവനാശം ഇതാ തൊട്ടടുത്ത്

Share this:

Recently added