നോവൽ തുടർച്ച 4
വിശ്വനാഥ വാര്യരുടെ ക്ലിനിക്കൽ അന്ന് തിരക്ക് വളരെ കുറവായിരുന്നു.
സാധാരണ അവധി ദിവസങ്ങളിൽ രോഗികളുടെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. തലേരാത്രി ഉറങ്ങാൻ കഴിയാത്തതിലുള്ള ക്ഷീണം കാരണം അന്ന് പകലത്തെ ഫോൺ ബുക്കിംഗുകളെല്ലാം വാര്യർ ഒഴിവാക്കുകയായിരുന്നു. പുറത്ത് ഊഴം കാത്തിരുന്ന അവസാന രോഗിയേയും പരിശോധന കഴിഞ്ഞ് പറഞ്ഞുവിട്ടശേഷം വാര്യർ ആ മാസത്തെ ആരോഗ്യമാസികയെ ടുത്ത് വെറുതെ മറിച്ച് നോക്കി. കൺപോളകൾക്ക് കനം തോന്നിയ പ്പോൾ പുസ്തകം മടക്കിവെച്ച് തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകളടച്ചു വെറുതെ കിടന്നു. അപ്പോൾ തലേരാത്രിയിൽ നടന്ന സംഭവങ്ങൾ അയാളുടെ മനസ്സിലേക്ക് കടന്നുവന്നു. എങ്കിലും ആരായിരിക്കും തന്റെ മകനെ അപായപ്പെടുത്താൻ ശ്രമിച്ചത്?. എന്തിനുവേണ്ടിയായിരിക്കും അവർ അങ്ങനെ ചെയ്തത്.
ഇനി തന്നോട് ശത്രുതയുള്ള ആരെങ്കിലും ആയിരിക്കുമോ? അതിനുള്ള സാധ്യത വളരെ കുറവാണ്. ജീവിതത്തിൽ ഇന്നേവരെ മിത്രങ്ങളെയല്ലാതെ ഒറ്റ ശത്രുവിനെപ്പോലും താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ല. ഇനി തന്റെ മകന്റെ ഗവേഷണ മേഖല യിലെ ആരെങ്കിലുമാണോ, അതിനാണ് സാധ്യത കൂടുതൽ ഇത്ര ചെറുപ്രായത്തിലെ അവൻ കൈവരിച്ച നേട്ടങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കാൻ പോവുന്ന ആരെങ്കിലുമാവണം ഇതിനു പിന്നിൽ.
തന്റെ മകനെക്കുറിച്ചോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി. ഇത്ര ചെറുപ്രായത്തിൽ മെഡിക്കൽ സയൻസിൽ ആരാലും കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുക വഴി തന്റെ തറവാടിന്റെ വൈദ്യപാരമ്പര്യത്തിന് അവൻ പുതിയ മാനങ്ങൾ എഴുതി ചേർത്തിരിക്കുന്നു.
കണ്ണുകളടച്ച് വാര്യർ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് തലയുയർത്തി നോക്കി. നന്ദനെ കണ്ട് അയാൾ അവനോട് അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അകത്തേക്ക് കയറി നന്ദകുമാർ വാര്യർക്ക് അഭിമുഖമായി ഒരു കസേരയിൽ ഇരുന്നു.
”ങ്ഹും… എന്തേ വിശേഷിച്ച്…?”
സംശയത്തോടെ അവനെ നോക്കി വാര്യർ ചോദിച്ചു.
‘എനിക്ക് അച്ഛനോട് ചിലത് പറയാനുണ്ട്… ഇന്നലെ രാത്രി എയർപോർട്ടിൽ നിന്നും ഇങ്ങോട്ടുള്ള യാത്രയിൽ… വിചിത്ര ങ്ങളായ ചില സംഭവങ്ങൾ ഉണ്ടായി… ഹരി പ്രസാദിനെ ഡ്രൈവറായി കിട്ടിയത് വലിയ ഭാഗ്യമായി. അല്ലെങ്കിൽ എന്റെ ജീവൻ തന്നെ അപകടത്തിലായേനേ”
”അനർത്ഥങ്ങൾ ഉണ്ടായേക്കാമെന്ന് ചില നിമിത്തങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിരുന്നു… എന്തായാലും അതിനെക്കുറിച്ച് ഇവിടെവെച്ച് സംസാരിക്കേണ്ട… രാത്രി വീട്ടിലെത്തിയിട്ടാവാം.”
ഒന്നു നിർത്തി, വീണ്ടും എന്തോ ഓർത്തപോലെ വാര്യർ തുടർന്നു.
”ങ്ഹാ…. നിന്റെ കാർ ഇന്നലെ നന്നാക്കി ഷെഡിൽ വെച്ചി ട്ടുണ്ട്… താക്കോൽ അമ്മയുടെ കൈയിൽ നിന്ന് വാങ്ങിച്ചോളൂ…”
”അത് പറയാനാ ഞാൻ വന്നത്. ഞാൻ എത്ര ശ്രമിച്ചിട്ടും കാർ സ്റ്റാർട്ട് ആകുന്നില്ല. ഞാനേതായാലും ടൗണിലേക്കാ…. ആ വർക്ക്ഷോപ്പുകാരനോട് ഒന്നുകൂടി വന്ന് നോക്കാൻ പറയാം.”
നന്ദൻ തിടുക്കത്തോടെ വാര്യരോട് യാത്ര പറഞ്ഞിറങ്ങി. അവൻ പോവുന്നത് നോക്കി എന്തോ ആഴത്തിലുള്ള ചിന്തയിലേക്ക് വഴുതി വാര്യർ.
സമയം രാത്രി പത്തുമണി ആയിരുന്നു.
തറവാട്ടിലെ സ്വീകരണ മുറിയിലിരുന്ന് സംസാരിച്ചു കൊണ്ടി രിക്കുകയായിരുന്നു വാര്യരും നന്ദനും. വാര്യർ ഏതോ അഗാധമായ ചിന്തയിലാണ്. അത് ശ്രദ്ധിച്ചുകൊണ്ട് നന്ദൻ ചോദിച്ചു.
‘ഇന്നലെ രാത്രി നടന്ന സംഭവങ്ങളെക്കുറിച്ച് അച്ഛനിതുവരെ ഒന്നും പറഞ്ഞില്ല…’
‘അതിനെക്കുറിച്ച് തന്ന്യാ ഞാൻ ചിന്തിക്കുന്നത്. പക്ഷേ എത്ര കൂട്ടിയും കിഴിച്ചും നോക്കിയിട്ടും… എനിയ്ക്ക് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല… എങ്കിലും ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തി കാറിൽ കയറിയ ആ പെൺകുട്ടി ആരായിരിക്കും…? ങ്ഹ… എന്തായാലും അപകടമൊന്നും പറ്റാതെ മോൻ ഇവിടെ എത്തിയല്ലോ… ഇനി അങ്ങോട്ടും നീ നന്നായി സൂക്ഷിക്കണം. അപകടം തൊട്ടരികെയുണ്ട്. തനിച്ചുള്ള യാത്രകളൊന്നും ഇനിവേണ്ട.”
”ങ്ഹാ… പിന്നെ… നാളെ എപ്പോഴാ ലക്ഷ്മി മോളെ വിളിക്കാൻ സ്റ്റേഷനിൽ ചെല്ലേണ്ടത്.”
എന്തോ മറന്നപോലെ വാര്യർ വീണ്ടും ചോദിച്ചു.
‘നാളെ പത്തുമണിക്ക്യാണ് ട്രെയിൻ…. ഞാൻ സ്റ്റേഷനിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. നല്ല ക്ഷീണം… ഞാനൊന്ന് കിടക്കട്ടെ”
നന്ദൻ അകത്തേക്ക് പോയി കഴിഞ്ഞിട്ടും വാര്യർ അവിടെ ത്തന്നെ എന്തോ ചിന്തിച്ചു കൊണ്ടിരുന്നു. അയാളുടെ മനസ്സിലേക്ക് ചില അവ്യക്ത ചിത്രങ്ങൾ തെളിഞ്ഞെത്തി. എല്ലാം ഭീതിപ്പെടുത്തുന്ന ദുരന്ത ചിത്രങ്ങളായിരുന്നു.
പിറ്റേന്നു കാലത്തുതന്നെ അയാളുടെ ആത്മമിത്രമായ ജ്യോത്സ്യൻ മൂത്തേടനെ കാണാൻ തീരുമാനിച്ചു. മൂത്തേടൻ എന്ന മൂത്തേടത്ത് വാസുദേവൻ നമ്പൂതിരി ജ്യോത്സ്യത്തിൽ അപാര പാണ്ഡിത്യവും മന്ത്ര തന്ത്രവിദ്യകളിലും വിദഗ്ധദനായ അദ്ദേഹം വിശ്വനാഥ വാര്യരുടെ സഹപാഠിയും അഭ്യുദയകാംക്ഷി യുമായിരുന്നു.
