ചുറ്റും സൗന്ദര്യം ഇല്ലാത്ത പൂക്കൾ, വിഷമയമായ പച്ചപ്പ്,
ചന്ദ്രൻ ഇല്ലാത്ത രാവ്,
ചെളിയിലൂന്നിയ വേരുകൾ, മാറ്റൊലിയില്ലാത്ത ഗാഥകൾ,
തീ മഴ പെയ്യിക്കുന്ന മേഘം,
തീഷ്ണത കൂടിയ സൂര്യൻ,
ശവ മഞ്ചങ്ങൾ ആകുന്ന മൺകൂനകൾ….
മനസ്സിൽ ഉണ്ടാക്കിവെച്ച സ്വയം പണിത ഭംഗിയേറിയ ആഭരണച്ചെപ്പിൽ നവരത്‌നങ്ങൾക്ക് പകരം മുക്കുപണ്ടങ്ങൾ മാത്രം ആയിരുന്നു എന്ന തിരിച്ചറിവിന്റെ വ്യഥ മാത്രം..

😰😪🥺….. ഈ “വ്യഥ” യുടെ വരികൾ വായിക്കുമ്പോൾ മനസ്സിലേക്ക് വ്യഥയുടെ മുൾ പടർപ്പുകൾ പടർന്ന് കയറുമ്പോലെ!!…
Yes
Beautiful
വേദനയുടെ ആഴവും മനസ്സിന്റെ നൊമ്പരവും മനോഹരമായി വരികളിൽ പകർത്തിയിരിക്കുന്നു. വായനക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന കവിത.