സ്വപ്നസഞ്ചാരം

മൗനത്തിൻ കരിമ്പടം കെട്ടിയ
നിദ്രതൻ ഏഴാം യാമത്തിലെപ്പോഴൊ
മനസ്സ് തനിയെ അതിഗൂഢമായ
യാത്ര പുറപ്പെടാറുണ്ട്.

ക്ഷണികമൃതിയാം ശയനത്തിൻ
കൽത്തുറുങ്കുകൾ ഭേദിച്ച്
കാല്പനികതയുടെ വിസ്മയ ലോകത്തൊക്കൊരു സ്വച്ഛന്ദവിഹാരം.

തനു മൗനത്തിൻ വാല്മീകം പുതച്ചുറങ്ങുമ്പോൾ
മനം സ്വപ്നത്തിൻ ചിറകിൽ പറന്നുയർന്നു വൈചിത്ര്യത്തിന്റെ വർണവിഹായസ്സിലൊരു
സ്വപ്നസഞ്ചാരം.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

3 2 votes
Article Rating
1 Comment
Anilkumar
1 hour ago

wow

Recently added