തനിച്ചാകിൽ

പ്രാരാബ്ധപ്പെട്ടിയിൽ
താഴിട്ട് പൂട്ടിയ കനവുകളെ,
അനുവാദമില്ലാതെ തുറന്നുവിട്ടു…
ചാരംമൂടിയ കനൽ സ്വപ്നങ്ങളെ,
വീണ്ടും ജ്വലിപ്പിച്ച് ജ്വാലയായ്…
പ്രണയത്തിൻ മണിത്തൂവലാൽ
തൊട്ടു തലോടി,
ആദ്രമാം സ്നേഹത്തിൻ പല്ലക്കിൽ ആനയിച്ച്,
ഒടുവിൽ അഗാധമാം ഇരുളിൻ ഗർത്തത്തിൽ തള്ളിയിട്ട്,
നിണം വാർന്ന ഹൃദയത്തിൻ മുറിവിൻ തീഷ്ണ വേദനയിൽ വീണ്ടും….

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added