പ്രതീകങ്ങൾ

കവിത

ഒരു തോർത്തു മുടിയായി
പിന്നിൽ മെടഞ്ഞിട്ടും
മറ്റൊന്നു മാറിൽ
പൂഞ്ചേലയാക്കിയും
ഒക്കൊത്തൊരോമൽ
കളിപ്പാവയാലും
ബാലികയവളൊരമ്മയായി.

മാറിലെപ്പൂന്തുകിൽ
മെല്ലെ മാറ്റി
അരുമയാം പാവയ്ക്കു
പാലൂട്ടി.

ചുണ്ടിലൂറും താരാട്ടിൽ
താളം പിടിക്കവേ
നോക്കിനിന്നമ്മതൻ
പുഞ്ചിരി
ഉമ്മറക്കോലായിലെ
മുത്തശ്ശിയമ്മയ്ക്ക്
പകുത്തുനൽകി.

അരുത് കാട്ടാള, നിൻ
കാമവെറിപൂണ്ട കണ്ണുകൾ
പതിയരുതിവരിൽ
ആത്മനിർവൃതി നിറഞ്ഞ
അമ്മമാരാണിവർ
തലമുറകൾ കൈമാറേണ്ട
നന്മതൻ പ്രതീകങ്ങൾ.


Share this:

Recently added