ഒരു നേർത്ത മഴയിൽ നിറകുടമായ്
നിൻ മുഖം തുളുമ്പി ആരാണു നീ
അറിയില്ല ഒരായിരം ഓർമ്മകൾ
മനസ്സിൽ തന്നു
എങ്ങോട്ട് പോയി മറഞ്ഞു
ഒരു നോക്ക് കാണാൻ
ഒരു വാക്ക് മിണ്ടാൻ
എൻ ഹൃദയം തുടിക്കുന്നു
വരികില്ലേ നീ വാചാലയായി
തരികില്ലേ നീ താലോലമായി
താരാട്ടു പാടി താരാട്ടു തൊട്ടിലിൽ
തത്തി കളിച്ചുറങ്ങാം
തൊടിയിലെ പൂക്കൾ തൊട്ടു തലോടി തഴുകട്ടെ
നിന്നെ ഞാൻ താരകമേ
വാനിലെ താരമായി
നീയെൻ മനസ്സിൽ മിന്നി തിളങ്ങും
എന്നുമെന്നും രാവിൻ അഴകായി
രാത്രിതൻ മഴയിൽ

🩶