റീഡേഴ്സ് കഫേ

‘അപഹരിക്കപ്പെടുന്നവരുടെ ബൈബിൾ’

പ്രിയപ്പെട്ടവരെ…. കഴിഞ്ഞ വർഷം വായനയിലേക്ക് വന്ന പുസ്തകങ്ങളിൽ മനസ്സ് പിടിച്ചെടുത്തൊരു കൃതിയാണ്’ ഡയാസ് പൊറ’…. സുരേഷ് കുമാർ വി യുടെ ഡി സി ബുക്‌സ് സുവർണ്ണജൂബിലി നോവൽ മത്സരംബ 2024 ലെ പ്രത്യേക പുരസ്‌ക്കാരം നേടിയ കൃതി….. ഈ നോവലിനെക്കുറിച്ച് വായനാ ഹൃത്തങ്ങളിലും എയ തുടങ്ങിയ സോഷ്യൽ മീഡിയ ഇടങ്ങളിലും ഏറെ കേട്ടിരുന്നുവെങ്കിലും എഴുത്തും അതിന്റെ നീണ്ട നീണ്ട യാത്രകളുമായി ആഗ്രഹിച്ചെങ്കിലും എനിക്കത് വായിക്കാനായില്ല….എന്റെ എയ സുഹൃത്ത് മഞ്ചു സാം മാസങ്ങൾക്ക് ആ പുസ്തകം എനിക്കയച്ച് തരുന്നത്…. കഴിഞ്ഞ ഡിസംബറിൽ എന്റെ എഴുത്ത് യാത്രക്കിടെ ‘ഡയാസ് പൊറ ‘എന്ന നോവലിനെയും കൂടെ കൂട്ടി…. മൂന്നാറിലെ അതിശൈ ത്യത്തിലും എന്റെ എഴുത്ത് മുറിയിൽ ….. അഗാധസങ്കടങ്ങളുടെ ആഴക്കടലിൽ മുങ്ങി ത്താഴുന്ന’ മുത്തയും’ ആമനുഷ്യൻ സ്വന്തം പ്രാണനെപ്പോലെ സ്‌നേഹിച്ച പന്ത്രണ്ട് പൂച്ചകളും വിതുമ്പിക്കരയുന്നത് ഞാൻ കേട്ടു…. വേരുകളാഴ്ന്ന് പോയ മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്നവന്റെ, അടർത്തിമാറ്റപ്പെടുന്നവന്റെ അമർത്തപ്പെടുന്നവന്റെ നിലവിളിയായിരുന്നു അത്…. കാൽക്കീഴിൽ നിന്ന് ചവുട്ടി നിൽക്കുന്ന മണ്ണത്രയും ചോർന്നുപോകുന്നവരുടെ, വേരറ്റുപോകുന്നവരുടെകഥയാണ്….വിണ്ട് കീറുന്ന മനസ്സിന്റെനിശ്ശബ്ദ നിലവിളികൾ പേറുന്ന കഥയാണ്’ ഡായ സ്‌പൊറ…. ‘ ആ മണ്ണൊലിപ്പിന്റെ ക്കുതിച്ച് പോക്കിലുംആവാവുന്ന അത്ര ശ ക്തിയിൽ കാലുകൾ അമർത്തിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഏകാന്ത വ്യഥകളെ…. ഉള്ളുരുക്കങ്ങളെ ‘സോളമൻ ഹലേ ഗ്വാ’ എന്ന ജൂതന്റെ വെന്ത മനസ്സിനെ…പറിച്ചെറിയപ്പെടുന്നവന്റെ പിടച്ചിലുകളെ….ഒരു വിങ്ങലോടെയല്ലാതെ വായിക്കാനാവില്ല…. പുറമെക്കാണുന്ന ആർഭാടത്തിനും ആഘോഷത്തിനും അപ്പുറം ഈ ലോകം ചെന്നെത്തിനിൽക്കുന്നത് അറ്റ് പോയ വേരുളിൽ നിന്ന് ഒരിക്കലും തളിർക്കാനാവാതതെകരിഞ്ഞ് പോകുന്നവരുടെ സ്വപ്നങ്ങളും കണ്ണീരു രും ചോരയും അലിഞ്ഞ് ചേർന്ന ചാരങ്ങളിലേക്കാണ്…. അത്തരമൊരു ചാരമാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ്….പാരമ്പര്യത്തിന്റെ മാറാലകൾ പേറി കടൽ തീരത്ത് എഴുന്ന് നിൽക്കുന്ന ആജൂതപ്പുര ഏത് നിമിഷവുംകടലെടുത്തേക്കും…. ആർത്തലച്ചെത്തുന്ന ശക്തമായ തിരമാലകൾക്ക് മുമ്പിൽ ആ ജൂതപ്പുരയിൽ അടി പതറാതെ നിൽക്കുകയാണ് അ അയാൾ….. അതാണ് ‘ സ്ലോ മോ മുത്ത ‘എന്ന സോളമൻ ഹലേ ഗ്വാ… കീറിപ്പിന്നിപ്പോയ ഉള്ള് കീറിയ ചില മനുഷ്യരുണ്ട് നമ്മുക്കിടയിൽ ….ഉൾ വേവുകൾ അവർ ഒരിക്കലും പുറത്ത് കാണി ക്കാതെ ഒരു മെഴുകുതിര കണക്കെ ഉരുകിയമരും….ജൂതപ്പുരുടെ നാല് ചുമരുകൾക്കുള്ളിൽ ഉരുകിയമരുന്ന വന്റെമറ്റുള്ളവർ കാണാതെ പോകുന്ന വേദനകളുടെ കടലാഴം അയാളുടെ ജീവനായ പ്രിയപ്പെട്ട പൂച്ചകളാവും വായിച്ചെടു ക്കുന്നത്….നമുക്ക ന്യമായ അത്രയൊന്നും പരിചിതമല്ലാത്തവരുടെ ലോകത്തിലൂടെ, മട്ടാഞ്ചേരിയിലെ കടൽ തീരത്തെ ഉപ്പിന്റെ നനവുള്ള ജൂതരുടെ ആഴങ്ങളിൽ വേരുള്ള അനുഭവ നിലങ്ങളെ…. നിനവുകളെ… ഉൾത്തുടിപ്പുകളെ …. ഹൃദയത്തിൽ തട്ടും വിധം ഒരു ക്ലാസ്സിക്ക് പെയ്ന്റിങ്ങിലെന്നപോലെ വരച്ച് വെച്ചിരിക്കുകയാണ് ഈ നോവലിൽ …. എഴുത്തിന് ജീവൻ കൊടുക്കുക എന്നുള്ളത് ഒരു എളുപ്പപ്പണിയല്ല….അതിന് ഒരെഴുത്തുകാരൻ സ്വയം കൊടുക്കേണ്ടതുണ്ട്…. അർപ്പിക്കേണ്ടതുണ്ട്…. കൊടിയ സഹനങ്ങളെ ഏറ്റ് വാങ്ങേണ്ടതുണ്ട്…. ഇതിന്റെ എഴുത്തുകാരനായ സുരേഷ് കുമാർ’ സോളമൻ ഹലേഗ്വാ’ എന്ന മുത്തയെ ഏറ്റ് വാങ്ങിയത് സ്വന്തം ആ ആത്മാവ് കൊണ്ടാണ്…. എഴുത്തിനിടെ അദ്ദേഹം പിടിവിട്ട് എപ്പോഴൊക്കെയോആ ഒരു ക്യാരക്ടറിലേക്ക് വഴുതിപ്പോയിട്ടുണ്ട്…. അത് കൊണ്ടാണ് പ്രളയക്കടലിന്റെ തിരത്തള്ളലിൽ എപ്പോഴുംതകർന്ന് പ്പോയേക്കാവുന്നജൂതപ്പുര എന്ന കപ്പലിനകത്ത് ഒരു മരവിപ്പേതുമില്ലാതെ അമർത്തിയ ഒരു ചിരി ചുണ്ടിലൊതുക്കി ഒരു കാഴ്ചക്കാരനായി…. എല്ലാം …എല്ലാം ഒരു പാഴ്‌സ്വപ്നം പോലെ അയാൾക്ക് നോക്കിയിരിക്കാനാവുന്നത്…. പതിവ് ചാലുകളിൽ നിന്ന് അകന്ന് മാറിയാണ് ഈ നോവലിന്റെ എഴുത്ത് സഞ്ചാരം…. ജൂതരുടെ ജീവിതപശ്ചാത്തലം വരുന്നഈ കൃതിക്ക് ഉടനീളം അങ്ങനെയൊരു പരിവേഷം നിലനിർത്തിക്കൊണ്ട് പറയാനായി എന്നതും ഈ കൃതിയുടെ വലിയൊരു മേന്മതന്നെയാണ്….. അതെ പോലെ ആ ഒരു പശ്ചാത്തലത്തിലുള്ള ഭാഷാ നിർമ്മിതിക്കും ശ്രമിച്ചിട്ടുണ്ടെന്നുള്ളതിന് മികച്ച ഉദാഹരണമാണ് ഈ കൃതിയുടെ തുടക്കത്തിലെ തന്നെയുള്ള വരികൾ ‘ നിലവിളികൾ ഒരാരവമായി ചുറ്റും നിറഞ്ഞു .ആ ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ ഞെട്ടി സ്ലോമ കണ്ണു തുറന്നു . ഒരു കാല്, മന്ത് വന്നത് പോലെ പെരുത്തിരുന്നു. ഉള്ളിലെവിടെയോ കരച്ചിലിന്റെ മുഴക്കങ്ങളുണ്ട്. അയാളുടെ പന്ത്രണ്ട് പൂച്ചകളും അപ്പോൾ ഉണർന്നു അവയും വല്ലാത്ത ശബ്ദത്തിൽ കരയാൻ തുടങ്ങി….’ കടലിന് ഒരോ സമയത്തും ഒരോ മണമാണ്….. ഇസഹ, തിമോര, ജോഷ്വാ, ലാസർ, മാർത്ത…. തുടങ്ങി കടൽ മണവും പേറിയെത്തുന്ന എത്രയെത്ര കഥാപാത്രങ്ങളാണ് ജൂതപ്പൂരയുടെ പഴകിയ എണ്ണിപ്പടികളിൽ നിന്ന് നമ്മളിലേക്ക് ഇറങ്ങിയെത്തുന്നത്…. ആത്മാക്കളുടെ വയലുകളിൽ നിന്നും ഇനിയും തന്നിൽ നിന്ന് വേർപെട്ട് പോയിട്ടില്ലാത്ത ഉമ്മയുടെ പാട്ട് കേട്ടു സ്ലോമ….സ സത്യത്തിൽ ഈ നമ്മളൊക്കെ പ്രവാസികളല്ലേ?…. എവിടെക്കെന്നില്ലാത്ത പലായനങ്ങളുടെ ഒഴുക്കി ൽ നമ്മളെവിടെയെങ്കിലും ഉറച്ച് പോകും …..പിന്നീട് എപ്പോഴോ പിഴുതെറിയപ്പെടുംമ്പോൾ ആ മണ്ണിൽ ത്തനെ ബന്ധിതമാക്കപ്പെടാൻ കൊതിക്കുന്ന വേരുകളുടെ ഒരു കൊളുത്തിപ്പിടക്കലുണ്ട്….അവസാനത്തെ ഒരാന്തൽ….ആ കൊളുത്തിപ്പിടിക്കലാണ് ‘ സ്ലോമ’….അ അയാളുടെ അവസാന നാളുകളിലെ വലിഞ്ഞ് മുറുകുന്ന ആത്മസംഘർ ഷങ്ങളിലൂടെയാണ് ഈ കൃതി കടന്ന് പോകുന്നത്…. തന്റെതായ ഇടങ്ങളെല്ലാം ഉപേക്ഷിക്കപ്പെടേണ്ടി വരുമ്പോഴും…. അതൊന്നും ഉപേക്ഷിക്കാനാവാതെ ആ ഇടങ്ങളിൽ ഒറ്റക്കൊരു തുരുത്ത് തീർക്കയാണ് മുത്ത…. ആത്മരോഷത്തിന്റെ കനലുകളത്രയും തന്റെ പ്രിയ പൂച്ചകൾക്കൊപ്പം എരിയിച്ച് കളയുകയാണ് അയാൾ….. നീട്ടുന്നില്ല…. വായനക്കായി വിടുന്നു…

Share this:

Recently added