സമാധാനത്തിന്റെ സങ്കീർത്തനങ്ങൾ

പ്രിയപ്പെട്ടവരെ … ഇത് നാടകങ്ങളുടെ വീണ്ടെടുപ്പ് കാലം…. നാടകങ്ങളുടെ ഉത്സവകാലം…. ഭീദിതമായ പേ പിടിച്ച ഈ യുദ്ധാശങ്കകൾക്കിടയിലും വന്നെത്തുന്ന നാടക വാർത്ത മാനങ്ങൾ ആഹ്ലാദം പകർന്നുതരുന്നു…. സോഷ്യൽ മീഡിയയിലും അല്ലാതെയും നമ്മളിലേക്കെത്തുന്നത് നാടകങ്ങൾ തരുന്ന പ്രത്യാശയുടെ വെളിച്ചങ്ങളാണ്… കേരളത്തിനകത്തും പുറത്തും മലയാളികൾ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം നാടകങ്ങൾ ആഘോഷിക്കപ്പെടുകയാണ്…. പ്രവാസ ജീവിതത്തിന്റെ കയ്പ്പിലും കണ്ണീരിലും അവർ നാടകത്തെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു…. നാടകം അതിന്റെ വസന്ത കാലത്തെ എടുത്തണിയും കകയാണ്…. നാടകത്തിലൂടെ കടന്ന് പോകുന്ന ഒരാൾ എല്ലാ അർഥത്തിലും മഴ കഴുകിയ ഇലകൾ പോലെ വിശുദ്ധരായിരിക്കും… നാടകം അവരിൽ പറ്റി പ്പിടിച്ച് കിടക്കുന്ന അഴുക്കളെയാണ് കഴുകിക്കളയുന്നത്…. അതെ സമയം തന്നെ അവരെ രാകി മൂർച്ചപ്പെടുത്തുകയും ചെയ്യുന്നു…. വിഖ്യാത നാടക പ്രവർത്തകനായ അകസ്‌റ്റോ ബോൽ പറയുന്നുണ്ട് ‘ നാടകം ഒരു സമരായുധമാണ്. നിരന്തരം അത് രാകി മൂർച്ചപ്പെടുത്തേണ്ടതുണ്ട്….’ ഈ മൂർച്ച എന്ന് പറയുന്നത് വളരെ എളുപ്പം സാധ്യമാകുന്ന ഒന്നല്ല…. നിരന്തരമായ അന്വേഷണ വഴികളിലൂടെ…. സഞ്ചാരവഴികളിലൂടെയാണ് അത് സാധ്യമാകുന്നത്…. അന്വേഷണത്തിന്റെ അനസ്യൂതമായ ഒഴുക്കാണ് അരങ്ങില ലൂ ടെ സംഭവിക്കപ്പെടുന്നത്….അതിജീവന സമരങ്ങളെല്ലാം ഇവിടെ നിർദ്ദയം ചവുട്ടി മെതിക്കപ്പെടുംമ്പോൾ…..ആർത്തി പിടിച്ച യുദ്ധക്കൊതിയിൽ ഭൂമി പിളരുമ്പോൾ…. പിഞ്ചുകുഞ്ഞുങ്ങൾ ചോരപ്പൂക്കളായി ചിതറുംമ്പോൾ…. പ്രിയപ്പെട്ടവരെ…. നാം മറുപടി കൊടുക്കേണ്ടത് പ്രതിരോധത്തിന്റെ കലയായ…. സമാധാനത്തിന്റെ കലയായ നാടകത്തിലൂടെയായിരിക്കണം….. നാടകം ഒരേ സമയം ആശ്രയവും ആയുധവുമാണ്..

നാടകം കണ്ണിന്റെ കലയാണ്…. സ്‌നേഹത്തിന്റെ കലയാണ്…. ജീവന്റെ കലയാണ്… കണ്ണ് കണ്ണിനോടും ഹൃദയം ഹൃദയത്തോടും മനസ്സ് മനസ്സിനോടുമാണ് ഒരോ നിമിഷവുംനിരന്തരം സംവേദിക്കുന്നത്…. സംഘ ശക്തിയുടെ ; സകല കലകളുടെയും സമ്മേളനം കൂടിയാണ് ഈ വിശ്വവിശുദ്ധ കല….നാടകം ഒരേ സമയം പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നേർക്കാഴ്ചകളുടെയും കണ്ണാടിയാണ് അതിൽ തെളിയുന്നത് നമ് സംസ്‌ക്കാരമാണ്….. അതില്ലാതാവും മ്പോൾ അന്യംനിന്ന് പോകുന്നത് നമ്മുടെ സംസ്‌ക്കാരമാണ്…. അതിനാൽ നമുക്ക് നാടകങ്ങളിലൂടെ പോരാടാം…. ഓർക്കുക…..നാടകം: സമാധാനത്തിന്റെ സങ്കീർ ർത്തനങ്ങളാണ്…. നന്മയുടെയും

സതീഷ് . കെ

Share this:

Recently added