കോടമഞ്ഞിന്റെ തണുപ്പും, ആശ്ലേഷവും, കുന്നുകളുടെ സൗന്ദര്യവും പ്രകൃതിയെ മനോഹരമായി വരച്ചു വച്ച ക്യാൻവാസിൽ കാണാനും നമ്മുക്കോരോത്തർക്കും ആസ്വദിക്കാനും കുറച്ചു സമയം ചിലവഴിക്കാനും, കോടമഞ്ഞു പൊതിയുന്ന തമിഴ് നാട്ടിലെ മറ്റ് ഹിൽസ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് കൊളുക്കു മലനിരകളിൽ എത്തി ചേർന്നാൽ നമ്മുക്കോരോത്തർക്കും ലഭ്യമാക്കുന്നത്.
ചില യാത്രാ കാഴ്ച്ചകൾക്ക് വാക്കുകളെക്കാൾ മൂർച്ചയാണ് പറഞ്ഞറിയിക്കാൻ കഴിയാത്ത യാത്രാ അനുഭവമാണത്.
പല പ്രാവിശ്യം കൊളുക്കുമല യാത്രാ വിശേഷങ്ങൾ എഴുതണം എന്ന് കരുതിയാണ് പക്ഷേ നടന്നില്ല എന്നത് തന്നെയാണ് വാസ്തവം.
യാത്ര ആരംഭിക്കുന്ന ദിവസം ജനുവരി 28
2021 വ്യാഴ്ച്ച രാവിലെയാണ്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായ കൊളുക്കുമല മൂന്നാറില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്.
ചിന്നക്കനാല്‍- സൂര്യനെല്ലി വഴി ജീപ്പുമാര്‍ഗമാണ് കൊളുക്കുമല വ്യൂ പോയിന്റിൽ എത്താന്‍ കഴിയുക.
ചെങ്കുത്തായ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴിയിലൂടെയുള്ള ചന്ദ്ര ബിബത്തിനൊപ്പവും, മലയുടെ രാത്രി സൗന്ദര്യം നുകർന്ന് ഉള്ള ഈ
യാത്ര ഒരിക്കലും മറക്കാനാകാത്ത ഒരു ജീവിത അനുഭവം തന്നെയായിരിക്കും ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്.
ദക്ഷിണ ഭാരതത്തിലെ കൊളുക്കുമലയിലെ സൂര്യോദയം ഏറ്റവും പ്രസിദ്ധവും ആരെയും വശീകരിക്കുന്നതുമായ കാഴ്ചകളിലൊന്നും , ഒരു സാഹസിക ട്രക്കിങ് യാത്രയുമാണിത്.
സമുദ്രനിരപ്പിൽ നിന്ന് 7900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമല ടീ എസ്റ്റേറ്റ് ലോകത്തിലെ ഏറ്റവും ഉയർന്ന തേയിലത്തോട്ടമായും അറിയപ്പെടുന്നു.
ഇന്ന് ലോക പ്രശസ്തമാണ് കൊളുക്കുമലയിലെ സൂര്യോദയം
സ്വദേശികളും, വിദേശികളും ഉൾപ്പെടെ നിരവധി സഞ്ചാരികളാണ് സൂര്യോദയം ആസ്വദിക്കാനായി ദിവസവും കൊളുക്കുമലയിൽ എത്തിച്ചേരുന്നത്.
പൊൻ പ്രഭയിൽ ഉദിച്ച് ഉയരുന്ന ദൈവിക ഉദയ സൂര്യന് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്.
അത് പ്രകൃതി സ്നേഹികള്‍ക്കും, സഞ്ചാരികൾക്കും, കവികള്‍ക്കും, ഫോട്ടോഗ്രാഫര്മാര്ക്കുമൊക്കെ ഏറെയിഷ്ടമുള്ള കാഴ്ച്ചയായിരിക്കുമിത്.
എനിക്കും ഏറെയിഷ്ടമുള്ള കാഴ്ച്ചകളിലൊന്നാണ് സൂരോദ്യയം.

ആകാശത്തിന് സൗന്ദര്യം പകർന്നത് സൂര്യ കിരണങ്ങൾ ആണത്രേ !!
മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് കൊളുക്കുമലയുടെ പ്രധാന ആകർഷണം.
വാക്കുകൾ പിറവി കൊണ്ട് മനസ്സിന്റെ സ്നേഹ നിനവുകളിലേക്ക് വീണലിയുമ്പോൾ അവിടെ ഒരു സുര്യോദയം
കൊളുക്കുമലയിലെ രാവിലത്തെ വ്യത്യസ്ത സമങ്ങളിലുള്ള കോടമഞ്ഞിനെ പുൽകിയുള്ള സുര്യോദയ കാഴ്ച അവർണ്ണനീയമാണ് . !!
കോടമഞ്ഞിന്റെ പുതപ്പുനുള്ളിൽ ചില നേരം അകപ്പെടുമ്പോൾ സ്നേഹിതരെ കാണാതെ ഒറ്റയ്ക്കും , തനിച്ചുമാകുന്ന സമയം പ്രകൃതി ഒരു സുഹൃത്താവാൻ ശ്രമിക്കുന്നതായി ഇവിടെ കാണാം.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സുര്യോദയം കാഴ്ച്ച കാണണം, ഈ തണുപ്പറിയണം, ആകാശത്തിലെ കാർമേഘങ്ങൾ തമ്മിൽ പരസ്പരം നോക്കി സംസാരിച്ച അതിജീവനത്തിന്റെ കഥകൾ എന്താണെന്ന് അറിയണമെന്നുള്ളവർ കൊളുക്കുമല സന്ദർശനം നടത്തുക .
കിലോമീറ്ററുകൾ താഴെയായി പച്ച പുതച്ച താഴ്വര വശ്യ സുന്ദരമായ പ്രകൃതി വീണ്ടും വീണ്ടും കാട്ടി തരുകയാണ്.
പ്രകൃതിയുടെ മനോഹാരിതയിലെ കണ്ണാടിയിലൂടെ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം കാണുന്ന ഭംഗിയും വെറിട്ടൊരു അനുഭവമായിരിക്കും നമ്മുക്കോരാത്തർക്കും സമ്മാനിക്കുന്നത് .

“മഞ്ഞിൽ മൂടും വിണ്ണിൻ ശ്വാസം മലകൾ തൻ ജീവാംശമായ് ദൂരങ്ങൾ നീങ്ങവേ യാമങ്ങൾ മറയവേ നിറമേകിടും തണുവായിടും യാത്രകൾക്ക് എന്നും അഴകായി ചേർന്നിടും”
യാത്രകളെ നമ്മൾ ഓരോത്തരും ആസ്വദിക്കാൻ പഠിച്ചു കഴിഞ്ഞാൽ പിന്നെ യാത്രകൾ നമ്മളെ കൊണ്ട് ഒരു പോക്കായിരിക്കും കാണാ കാതങ്ങൾ താണ്ടാനായി, ഇനിയും പകർത്താനേറെ കാഴ്ചകളുണ്ടന്ന ഓർമ്മപ്പെടുത്തലുമായി.
“പോസീറ്റാവായ ഒരു മനസ്സ് ശരീരത്തിന് പറ്റിയ ഒരു വാക്സിനാണ് എന്ന് പറയുന്നത് പോലെയാണ് യാത്രകളും ഒരർത്ഥത്തിൽ ഒരു വാക്സിനേഷൻ തന്നെയലേ !”
ആകാശം തൊടാന്‍ കൊതിക്കുന്നവര്‍ക്കായി ഒരുക്കിയ ഏണിപ്പടികളാണ് മലകള്‍.
അവ കയറിച്ചെന്നാല്‍ തിരിച്ചറിവിന്റെ നീലാകാശത്തെ ധവളനക്ഷത്രങ്ങളെ തൊടാം.
എഡ്മണ്ട് ഹിലാരി ഒരിക്കല്‍ പറഞ്ഞപോലെ മലകയറുമ്പോള്‍ നാം കീഴടക്കുന്നത് പര്‍വതങ്ങളെയല്ല നമ്മളെത്തന്നെയാണ്.
നടന്നാല്‍ തീരുന്നതേയുള്ളൂ ലോകത്തിന്റെ വേഗതയത്രയും എന്ന തിരിച്ചറിവുണ്ടായപ്പേള്‍ തിരഞ്ഞെടുത്തതാണ് മലമുകളിലേക്കുള്ള ഈ യാത്രകൾ ഓരോന്നും .
പ്രിയപ്പെട്ടവർക്കൊപ്പം
നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്കൊപ്പം നടത്തുന്ന യാത്രകൾ ആയിരിക്കും നമ്മുക്ക് ഏറ്റവും ആഹ്ലാദം പകരുക അതെത്ര കുറഞ്ഞ ദൂരമാണെങ്കിലും എന്ന് സന്തോഷ് ജോർജ് കുളങ്ങര സർ പറഞ്ഞ അർത്ഥവത്തായ വാക്കുകളും ഓർമ്മപ്പെടുത്തുന്നു .
ഓരോ വ്യക്തികളുടെയും ജീവിതത്തിൽ കൃത്യമായി സ്വാധീനം ചെലുത്തുകയും മുന്നോട്ടുള്ള യാത്രകൾക്ക് പ്രചോദനം
നൽക്കുകയും ചെയ്യുന്ന ഒരാളുണ്ടാകും
എന്റെ ജീവിതത്തിൽ എന്റെ പ്രിയപ്പെട്ട അമ്മയും, സുഹൃത്തുക്കളുമാണ് എന്റെ യാത്രകളുടെ പ്രചോദനം.
ചുറ്റുമുള്ള കാഴ്ചകളിൽ നിന്റെ മുഖം ഞാൻ കണ്ടു നിന്റെ മുഖത്തെ പുഞ്ചിരിയിൽ ഞാൻ കണ്ടു നിന്റെയുള്ളിലെ പവിത്രമായൊരു മനസ്സ്, എന്റെ മുഖത്തെ പുഞ്ചിരിയിലും നിന്റെ സ്നേഹത്തിന്റെ കരുതലുണ്ടാകണം.
ആരും കാണാത്ത നിന്റെ യാത്ര മനസ്സിൽ കുന്നോളം സ്നേഹം ഉണ്ടെന്ന് എനിക്കലേ
അറിയു.

പ്രകൃതിയാണ് എന്റെ യാത്രയുടെ വഴികാട്ടി എന്ന് ഓരോ യാത്രകളിലൂടെയും മനസ്സിലാക്കുന്നു.
ഈ ഹൃദയ സ്പർശമായ കൊളുക്കുമല യാത്ര സമ്മാനിച്ച Asish Varghese ചേട്ടനോട് ഒരു പാട് സ്നേഹം ഈ നിമിഷങ്ങളിൽ ഞാൻ ഹൃദയ പൂർവ്വം രേഖപ്പെടുത്തുന്നു.
എന്റെ സന്തോഷങ്ങളിൽ ഒന്നാണ് യാത്രകൾ, പങ്കിട്ട ഓരോ യാത്രാ നിമിഷങ്ങളുമാണ് എന്റെ ഈ ജീവിതവും”
ശരീരത്തിന് അല്ലേ മരണമുള്ളു
ആത്മാവിന് എന്ത് മരണം, യാത്ര ഓർമ്മകൾക്ക് എന്ത് മരണം !!
നമ്മൾ ഓരോത്തരും എന്തിനേ തേടുന്നുവോ അത് നമ്മളെയും തേടി കൊണ്ടേയിരിക്കും.
ജീവൻ തന്ന ദൈവത്തെ ഞാൻ കണ്ടിട്ടില്ല, പക്ഷേ ജീവൻ നിലനിർത്തുന്ന ദൈവത്തെ കണ്ടിട്ടുണ്ട്, ഒന്ന് എന്റെ അമ്മ, രണ്ട് എന്റെ മുടങ്ങാത്ത യാത്രകൾ…
വീണ്ടുമൊരു സൂര്യോദയം നാളെയുടെ പ്രതീക്ഷയിലേക്ക് വീണ്ടും സഞ്ചാരിയുടെ മറ്റൊരു യാത്രയുടെ കാല്വെപ്പിനായും യാത്രകളോരോന്നും അടയാളപ്പെടുത്തലാവണം
ബാക്കിയാവുന്നത് മധുരിക്കുന്ന ഓർമ്മകൾ മാത്രമാകണം.
ഇനിയും എത്രയോ യാത്രകള്‍, എത്രയോ ചിന്തകള്‍, മധുരിക്കുന്ന ഓർമ്മകൾ, അനുഭവങ്ങൾ, കാഴ്ചകൾ, യാത്രകൾ തുടരുന്നു.

കൊളുക്കുമല ജീപ്പ് സഫാരിക്കുള്ള ജീപ്പ് ബുക്കിംഗ് 15.01.2026 മുതൽ പൂർണമായും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലേയ്ക്ക് മാറിയിരിക്കുന്നു.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും സുതാര്യമായ നിരക്ക് സംവിധാനം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. www.jeepsafarikolukkumalai.com എന്ന വൈബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിംഗ് സൌകര്യം ലഭ്യമാണ്. ജീപ്പ് സഫാരിക്ക് 3 ദിവസം മുൻകൂട്ടി വരെ ഓൺലൈൻ ബുക്കിംഗ് നടത്താവുന്നതാണ്.

