കടലാസുതോണി

കനലെരിയും മനസ്സിനുള്ളിൽ
വഴിവിളക്കാകുമെൻ
പനിമതിയേ…..
മഴവില്ലിൻ
താരാട്ടുപാട്ടു കേട്ടു ഞാൻ
നീയെൻ കനവാണെന്നറിയവെ ,
ഒരു കടലാസുതോണിയായ്
പുനർഞ്ജനിക്കാൻ
ഉള്ളം കൊതിച്ചു.

ഗതിയേതെന്നറിയാതെ അലയുമ്പോഴും…
അകലെയെങ്ങോ
നിൻ മർമ്മരം കേട്ടു
കാറ്റിൻ കൈകളിൽ നാമൊരു കാവ്യമായ്.
കാലവും നമ്മെ മറന്നു പോകുന്ന
ഒരു തീരത്തണയാൻ കൊതിച്ചു ഞാൻ

ഉള്ളെഴുത്ത്
ഗോകുൽ എം കുമാർ

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

4.5 2 votes
Article Rating
0 Comments

Recently added