അത്രമേൽ മൗനമായി
അത്രമേൽ ഗാഢമായി
അത്രമേൽ പ്രണയമായി
അത്രമേൽ ജീവനായി
എന്നിലെ പ്രണയമേ…
എന്നിൽ നിന്നും ഉതിരുന്ന
ഓരോ ചൂടുനിശ്വാസത്തിലും
നിന്നെക്കുറിച്ചുള്ള
ഓർമ്മകളായിരുന്നു…
എന്നിട്ടും നീ അറിഞ്ഞു വന്നപ്പോഴക്കും
എന്നോർമകൾ ഭ്രമപ്പെട്ടുപോയിരുന്നു…
അറിഞ്ഞിരുന്നുവോ നീ
എന്നിലെ
“നീ”
എന്ന
ഭ്രാന്തിനെ…
