സമാധാനത്തിന്റെ വെൺപ്രാവുകൾ

ഓ! ഗസ്സയിലെ കുഞ്ഞുങ്ങളെ
നിങ്ങൾ ഞങ്ങളെ
ശപിക്കരുത്
നിങ്ങളുടെ കവിളുകളിലൂടെ
ഊർന്നിറങ്ങിയ
കണ്ണുനീർ ഒപ്പാത്തത്തിന്,
നിങ്ങളുടെ വിശന്നൊട്ടിയ
വയർ കണ്ടിട്ടും
വിശപ്പ് മുട്ടേ കഴിച്ചതിന്?
~ഒരു ചെറുവിരൽ പോലുമനക്കാതെ
മനസ്സാക്ഷിക്കുത്തില്ലാതെ
കിടന്നുറങ്ങിയതിന്
ഞങ്ങളാരും
മാപ്പർഹിക്കുന്നില്ല
എന്നാലും
എന്നും, ഏതു നേരവും
ദൈവം തമ്പുരാനോട്
നിങ്ങൾക്കു വേണ്ടി
പ്രാർത്ഥിയ്ക്കാറുണ്ട്
അവിടെ കാലുഷ്യത്തിന്റെ
കാർ മേഘം മാറി
സമാധാനത്തിന്റെ
വെൺ പ്രാവുകൾ
പറക്കാൻ വേണ്ടി
യുദ്ധക്കൊതിയൻമാർ
കഴുകന്മാരെപ്പോലെ
വട്ടമിട്ടു പറക്കുന്നുണ്ട്
എന്നാലുമൊരു പ്രതീക്ഷയുണ്ട്
ചൂടുകല്ലും കൊണ്ട്
അബാബീൽ പക്ഷി വരും
ഇസ്രായേൽ ചാമ്പലാകും
ഇത്തിരിപ്പോന്ന നമുക്ക്
ഒരേ ഒരായുധം
പ്രാർത്ഥന! പ്രാർത്ഥന

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added