കറുത്ത രാത്രി

അങ്ങ് വടക്ക് കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും അതിർത്തി പങ്കിടുന്ന തിരുനെല്ലി ഗ്രാമം. കുടക് മലകളുടെ താഴ്വരയാണ് ആ പ്രദേശം. ചരിത്ര പ്രസിദ്ധമായ തിരുനെല്ലി പെരുമാൾ ക്ഷേത്രവും പിതൃതർപ്പണത്തിന് പേരു കേട്ട പാപനാശിനി തീർത്ഥവുമൊഴുകുന്ന പുണ്യഭൂമി. അവിടെനിന്നും പാപനാശിനി തീർത്ഥത്തിന്റെ ഉത്ഭവസ്ഥാനത്തേക്ക് സഞ്ചരിച്ചാൽ പക്ഷി പാതാളത്തിലെത്താം. ഐതിഹ്യങ്ങളിൽ പണ്ട് സപ്തർഷിമാർ തപസനുഷ്ഠിച്ചിരുന്ന തപോഭൂമിയാണ് ഈ വനപ്രദേശമെന്ന് പറയപ്പെടുന്നു. വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള മനോഹരമായ പക്ഷികളും ചിത്രശലഭങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. അതിനു സമീപത്തായുള്ള പരമ്പരാഗത ഗോത്രവർഗ്ഗക്കാരുടെ ഊര് കഴിഞ്ഞ് ഒരു മൂന്നു കിലോമീറ്ററോളം വനപാതയിലൂടെ സഞ്ചരിച്ചാൽ കാട്ടിനുള്ളിൽ ജീർണ്ണാവസ്ഥയിൽ കിടക്കുന്ന കൊടും കാളീക്ഷേത്രം കാണാം. ഒരു കാലത്ത് കുറിച്ച്യ സമുദായക്കാരായ ദുർമന്ത്രവാദികൾ നരബലിവരെ നടത്തി ദുർഗ്ഗയെ ആരാധിച്ചിരുന്ന ക്ഷേത്രമായിരുന്നു അത്. പിൽക്കാലത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട മറ്റനേകം ക്ഷേത്രങ്ങളിൽ ഒന്നായി അതും മാറി.
ക്ഷേത്രം തർക്കപ്പെടുകയും പൂജാവിധികൾ മുടങ്ങുകയുമൊക്കെ ചെയ്തതെങ്കിലും ആ സ്ഥലത്ത് അത്യപൂർവ്വമായ കാളീചൈതന്യം ഇപ്പോഴും നിലനിൽക്കുന്നതായാണ് അവിടുത്തെ ഊരുകളിൽ താമസിക്കുന്ന കുറിച്ച്യ സമുദായക്കാരുടെ വിശ്വാസം. ഭയംകൊണ്ടും കാളീകോപത്തെ പേടിച്ചും അവരാരും ആ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തേക്കുപോലും വരാറില്ല. ജീർണ്ണിച്ചതെങ്കിലും ക്ഷേത്രമുറ്റവും വഴിയുമെല്ലാം വൃത്തിയാക്കപ്പെട്ട നിലയിലായിരുന്നു. ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠയില്ലെങ്കിലും പ്രതിഷ്ഠ നിന്നിരുന്ന പീഠത്തിനു മുമ്പിലായി ഒരു കൽവിളക്ക് കത്തുന്നുണ്ട്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ചുവന്ന പുഷ്പങ്ങൾ വിടർന്നു നിന്നിരുന്നു. സമയം സന്ധ്യയോട് അടുത്തു. ആ സമയം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഒരാൾ രൂപം പ്രത്യക്ഷപ്പെട്ടു. നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന അയാൾ നല്ല പൊക്കമുള്ളവനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നു. കഴുത്തിൽ വലിയരുദ്രാക്ഷമാല, ശരീരമാസകലം ഭസ്മക്കുറി, ഈറനണിഞ്ഞ ചുവപ്പ് വസ്ത്രങ്ങൾ. ഉറച്ച കാൽവെപ്പുകളോടെ അയാൾ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു.
ക്ഷേത്രത്തിനു മുമ്പിലെത്തി പരിസരമൊക്കെ ഒന്ന് കണ്ണോടിച്ച് ശൂന്യമാണെന്ന് ഉറപ്പ് വരുത്തിയശേഷം അയാൾ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. അകത്തെ പട്ടു പൊതിഞ്ഞ പീഠത്തിനു മുമ്പിലെ കൽവിളക്കിലേക്ക് മൃഗക്കൊഴുപ്പ് പകർന്നശേഷം വിളക്കിലെ തിരിക്കു തെളിച്ചം വരുത്തി സമീപത്തായുള്ള ഹോമകുണ്ഡത്തിലേക്ക് വിളക്കിൽ നിന്നും അഗ്‌നി പകർന്ന് അതിന് ജീവൻ നൽകി. പിന്നെ കണ്ണുകളടച്ച് ധ്യാനനിരതനാവുന്ന അയാളുടെ ചുണ്ടിൽ നിന്നും കൊടുംകാളീ പ്രീണനമന്ത്രം പൊഴിഞ്ഞു കൊണ്ടിരുന്നു. അതിനുശേഷം തന്റെ മുമ്പിലായി ഒരുക്കിവെച്ചിരുന്ന എരിക്കിൽ കഷ്ണങ്ങളും നാൽപ്പാമരത്തിന്റെയും കാഞ്ഞിരത്തിന്റെയും കാതൽകഷ്ണങ്ങളും എള്ളും നെയ്യും സാമ്പ്രാണിപ്പൊടിയും സാവധാനത്തിൽ ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു. ഹോമകുണ്ഡത്തിലെ അഗ്‌നി അവ ഏറ്റുവാങ്ങിക്കൊണ്ട് അന്തരീക്ഷത്തിൽ നീലജ്വാലകൾ ഉയർത്തി ക്ഷേത്രപരിസരമാകെ ഹോമദ്രവ്യങ്ങളുടെ സുഗന്ധം നിറഞ്ഞ് നിന്നു.
നൂറ്റിയൊന്ന് പ്രാവശ്യം കൊടുകാളി മന്ത്രം ജപിച്ചശേഷം അയാൾ സാവധാനം കണ്ണുകൾ തുറന്നു. ഹോമകുണ്ഡത്തിലെ നീല അഗ്‌നി ജ്വാലകൾ കണ്ട് തൃപ്തനായി. ഇനി അഭീഷ്ടസിദ്ധിക്കായ് ദേവിയെ പ്രീതിപ്പെടുത്തണം. നീണ്ട മുപ്പത് വർഷങ്ങൾ ഈ ഒരു മുഹൂർത്തത്തിന് വേണ്ടിയാണ് താൻ കാത്തിരുന്നത്. തന്റെ മാതാപിതാക്കളെ ചുട്ട്കൊന്ന് തറവാടിന്റെ മാന്ത്രിക സിദ്ധികൾ തട്ടിയെടുത്ത് തന്നെ അനാഥനാക്കിയ ആ അധമന്റെ കുടുംബത്തോട് പ്രതികാരം ചെയ്യണം. ഒന്നും ശേഷിക്കാതെ അവന്റെ തറവാടക്കം മുച്ചൂടും മുടിക്കണം. ഇല്ല അതിനിനി അധികം കാത്തിരിക്കേണ്ടി വരില്ല. കണ്ടൻ ഗുരുക്കളുടെ മകൻ അതിനുള്ള പ്രാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു. ”ശവപൂജ” ഇനി അടുത്തഘട്ടം അതിൽ നിന്നും തുടങ്ങണം.
ശവപൂജയെക്കുറിച്ച് ചിന്തിച്ചപ്പോൾ അയാൾക്ക് തന്റെ ഗുരുനാഥനെക്കുറിച്ച് ഓർമ്മ വന്നു. ചരേന്ദർ ചാർവേദൻ. തന്റെ പതിനാറാമത്തെ വയസ്സിൽ അമ്മാവന്റെ മരണശേഷം അമ്മാവനറിയാതെയുള്ള അമ്മായിയുടെ പരപുരുഷ വേഴ്ച്ച അവർ പരസ്യമായി തന്നെ തുടങ്ങിയപ്പോൾ ആകെ വെറുത്ത് ആ വീടുവിട്ടിറങ്ങി എവിടെയെല്ലാമോ അലഞ്ഞ കാലങ്ങളെക്കുറിച്ച് അയാൾ ഓർത്തു. ഒടുവിൽ കാശിയിൽ വന്നുപെട്ട നാളുകൾ. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ കറങ്ങിത്തിരിഞ്ഞ് അവസാനം കാളീഘട്ടിലെ കൽപ്പടവിൽ ബോധശൂന്യനായി കിടന്ന തന്നിലേക്ക് ആശ്രയത്തിന്റെ കരങ്ങളായി ഒരു ദിവ്യമനുഷ്യനെത്തി ചരേന്ദർ ചാർവേദൻ. നന്മയുടെയും വിശുദ്ധിയുടെയും മൂർത്ത രൂപം. അത് ചരേന്ദർ ചാർവേദനെന്ന ഗുരുവായിരുന്നു. വിളിച്ചുണർത്തി ഭക്ഷണം തന്ന് കൂടെ കൊണ്ടുപോയി ആശ്രമത്തിൽ നിർത്തി.
എന്തും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള എന്റെ കഴിവ് കണ്ട് തന്നോട് പ്രത്യേകം വാത്സല്യം തോന്നിയ ഗുരു അദ്ദേഹത്തിന്റെ അരുമശിഷ്യനാക്കി. മാന്ത്രികവിദ്യകളിൽ അത്യപാരപാണ്ഡിത്യമുള്ള അദ്ദേഹം തന്റെ വിദ്യകളെല്ലാം വർഷങ്ങളോളമെടുത്ത് ഉപദേശിച്ച് തന്ന് തികഞ്ഞ ഒരു മാന്ത്രികനാക്കി. ഒടുവിൽ മരണശയ്യയിൽ കിടക്കുമ്പോൾ അരികിൽവിളിച്ച് അപൂർവ്വം മാന്ത്രികർക്ക് മാത്രം അറിയാവുന്ന ശവപൂജയുടെ മന്ത്രങ്ങളും വിധികളും കൂടി ഉപദേശിച്ചാണ് അവസാനം അദ്ദേഹം കണ്ണുകളടച്ചത്. ഇനി മഹാമാന്ത്രികൻ ചരേന്ദർ ചാർവേദനെന്ന ഗുരു പകർന്ന് തന്ന ആ വിദ്യയാണ് അവർക്കെതിരെ ഉപയോഗിക്കാൻ പോവുന്നത്. അത് ഓർത്തപ്പോൾ തന്നെ അയാളുടെ മുഖത്ത് വല്ലാത്ത ഒരു പൈശാചിക ഭാവം തെളിഞ്ഞെത്തി.അങ്ങ് വടക്ക് കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും അതിർത്തി പങ്കിടുന്ന തിരുനെല്ലി ഗ്രാമം. കുടക് മലകളുടെ താഴ്വരയാണ് ആ പ്രദേശം. ചരിത്ര പ്രസിദ്ധമായ തിരുനെല്ലി പെരുമാൾ ക്ഷേത്രവും പിതൃതർപ്പണത്തിന് പേരു കേട്ട പാപനാശിനി തീർത്ഥവുമൊഴുകുന്ന പുണ്യഭൂമി. അവിടെനിന്നും പാപനാശിനി തീർത്ഥത്തിന്റെ ഉത്ഭവസ്ഥാനത്തേക്ക് സഞ്ചരിച്ചാൽ പക്ഷി പാതാളത്തിലെത്താം. ഐതിഹ്യങ്ങളിൽ പണ്ട് സപ്തർഷിമാർ തപസനുഷ്ഠിച്ചിരുന്ന തപോഭൂമിയാണ് ഈ വനപ്രദേശമെന്ന് പറയപ്പെടുന്നു. വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള മനോഹരമായ പക്ഷികളും ചിത്രശലഭങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. അതിനു സമീപത്തായുള്ള പരമ്പരാഗത ഗോത്രവർഗ്ഗക്കാരുടെ ഊര് കഴിഞ്ഞ് ഒരു മൂന്നു കിലോമീറ്ററോളം വനപാതയിലൂടെ സഞ്ചരിച്ചാൽ കാട്ടിനുള്ളിൽ ജീർണ്ണാവസ്ഥയിൽ കിടക്കുന്ന കൊടും കാളീക്ഷേത്രം കാണാം. ഒരു കാലത്ത് കുറിച്ച്യ സമുദായക്കാരായ ദുർമന്ത്രവാദികൾ നരബലിവരെ നടത്തി ദുർഗ്ഗയെ ആരാധിച്ചിരുന്ന ക്ഷേത്രമായിരുന്നു അത്. പിൽക്കാലത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട മറ്റനേകം ക്ഷേത്രങ്ങളിൽ ഒന്നായി അതും മാറി.
ക്ഷേത്രം തർക്കപ്പെടുകയും പൂജാവിധികൾ മുടങ്ങുകയുമൊക്കെ ചെയ്തതെങ്കിലും ആ സ്ഥലത്ത് അത്യപൂർവ്വമായ കാളീചൈതന്യം ഇപ്പോഴും നിലനിൽക്കുന്നതായാണ് അവിടുത്തെ ഊരുകളിൽ താമസിക്കുന്ന കുറിച്ച്യ സമുദായക്കാരുടെ വിശ്വാസം. ഭയംകൊണ്ടും കാളീകോപത്തെ പേടിച്ചും അവരാരും ആ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തേക്കുപോലും വരാറില്ല. ജീർണ്ണിച്ചതെങ്കിലും ക്ഷേത്രമുറ്റവും വഴിയുമെല്ലാം വൃത്തിയാക്കപ്പെട്ട നിലയിലായിരുന്നു. ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠയില്ലെങ്കിലും പ്രതിഷ്ഠ നിന്നിരുന്ന പീഠത്തിനു മുമ്പിലായി ഒരു കൽവിളക്ക് കത്തുന്നുണ്ട്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ചുവന്ന പുഷ്പങ്ങൾ വിടർന്നു നിന്നിരുന്നു. സമയം സന്ധ്യയോട് അടുത്തു. ആ സമയം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഒരാൾ രൂപം പ്രത്യക്ഷപ്പെട്ടു. നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന അയാൾ നല്ല പൊക്കമുള്ളവനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നു. കഴുത്തിൽ വലിയരുദ്രാക്ഷമാല, ശരീരമാസകലം ഭസ്മക്കുറി, ഈറനണിഞ്ഞ ചുവപ്പ് വസ്ത്രങ്ങൾ. ഉറച്ച കാൽവെപ്പുകളോടെ അയാൾ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു.
ക്ഷേത്രത്തിനു മുമ്പിലെത്തി പരിസരമൊക്കെ ഒന്ന് കണ്ണോടിച്ച് ശൂന്യമാണെന്ന് ഉറപ്പ് വരുത്തിയശേഷം അയാൾ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. അകത്തെ പട്ടു പൊതിഞ്ഞ പീഠത്തിനു മുമ്പിലെ കൽവിളക്കിലേക്ക് മൃഗക്കൊഴുപ്പ് പകർന്നശേഷം വിളക്കിലെ തിരിക്കു തെളിച്ചം വരുത്തി സമീപത്തായുള്ള ഹോമകുണ്ഡത്തിലേക്ക് വിളക്കിൽ നിന്നും അഗ്‌നി പകർന്ന് അതിന് ജീവൻ നൽകി. പിന്നെ കണ്ണുകളടച്ച് ധ്യാനനിരതനാവുന്ന അയാളുടെ ചുണ്ടിൽ നിന്നും കൊടുംകാളീ പ്രീണനമന്ത്രം പൊഴിഞ്ഞു കൊണ്ടിരുന്നു. അതിനുശേഷം തന്റെ മുമ്പിലായി ഒരുക്കിവെച്ചിരുന്ന എരിക്കിൽ കഷ്ണങ്ങളും നാൽപ്പാമരത്തിന്റെയും കാഞ്ഞിരത്തിന്റെയും കാതൽകഷ്ണങ്ങളും എള്ളും നെയ്യും സാമ്പ്രാണിപ്പൊടിയും സാവധാനത്തിൽ ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു. ഹോമകുണ്ഡത്തിലെ അഗ്‌നി അവ ഏറ്റുവാങ്ങിക്കൊണ്ട് അന്തരീക്ഷത്തിൽ നീലജ്വാലകൾ ഉയർത്തി ക്ഷേത്രപരിസരമാകെ ഹോമദ്രവ്യങ്ങളുടെ സുഗന്ധം നിറഞ്ഞ് നിന്നു.
നൂറ്റിയൊന്ന് പ്രാവശ്യം കൊടുകാളി മന്ത്രം ജപിച്ചശേഷം അയാൾ സാവധാനം കണ്ണുകൾ തുറന്നു. ഹോമകുണ്ഡത്തിലെ നീല അഗ്‌നി ജ്വാലകൾ കണ്ട് തൃപ്തനായി. ഇനി അഭീഷ്ടസിദ്ധിക്കായ് ദേവിയെ പ്രീതിപ്പെടുത്തണം. നീണ്ട മുപ്പത് വർഷങ്ങൾ ഈ ഒരു മുഹൂർത്തത്തിന് വേണ്ടിയാണ് താൻ കാത്തിരുന്നത്. തന്റെ മാതാപിതാക്കളെ ചുട്ട്കൊന്ന് തറവാടിന്റെ മാന്ത്രിക സിദ്ധികൾ തട്ടിയെടുത്ത് തന്നെ അനാഥനാക്കിയ ആ അധമന്റെ കുടുംബത്തോട് പ്രതികാരം ചെയ്യണം. ഒന്നും ശേഷിക്കാതെ അവന്റെ തറവാടക്കം മുച്ചൂടും മുടിക്കണം. ഇല്ല അതിനിനി അധികം കാത്തിരിക്കേണ്ടി വരില്ല. കണ്ടൻ ഗുരുക്കളുടെ മകൻ അതിനുള്ള പ്രാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു. ”ശവപൂജ” ഇനി അടുത്തഘട്ടം അതിൽ നിന്നും തുടങ്ങണം.
ശവപൂജയെക്കുറിച്ച് ചിന്തിച്ചപ്പോൾ അയാൾക്ക് തന്റെ ഗുരുനാഥനെക്കുറിച്ച് ഓർമ്മ വന്നു. ചരേന്ദർ ചാർവേദൻ. തന്റെ പതിനാറാമത്തെ വയസ്സിൽ അമ്മാവന്റെ മരണശേഷം അമ്മാവനറിയാതെയുള്ള അമ്മായിയുടെ പരപുരുഷ വേഴ്ച്ച അവർ പരസ്യമായി തന്നെ തുടങ്ങിയപ്പോൾ ആകെ വെറുത്ത് ആ വീടുവിട്ടിറങ്ങി എവിടെയെല്ലാമോ അലഞ്ഞ കാലങ്ങളെക്കുറിച്ച് അയാൾ ഓർത്തു. ഒടുവിൽ കാശിയിൽ വന്നുപെട്ട നാളുകൾ. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ കറങ്ങിത്തിരിഞ്ഞ് അവസാനം കാളീഘട്ടിലെ കൽപ്പടവിൽ ബോധശൂന്യനായി കിടന്ന തന്നിലേക്ക് ആശ്രയത്തിന്റെ കരങ്ങളായി ഒരു ദിവ്യമനുഷ്യനെത്തി ചരേന്ദർ ചാർവേദൻ. നന്മയുടെയും വിശുദ്ധിയുടെയും മൂർത്ത രൂപം. അത് ചരേന്ദർ ചാർവേദനെന്ന ഗുരുവായിരുന്നു. വിളിച്ചുണർത്തി ഭക്ഷണം തന്ന് കൂടെ കൊണ്ടുപോയി ആശ്രമത്തിൽ നിർത്തി.
എന്തും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള എന്റെ കഴിവ് കണ്ട് തന്നോട് പ്രത്യേകം വാത്സല്യം തോന്നിയ ഗുരു അദ്ദേഹത്തിന്റെ അരുമശിഷ്യനാക്കി. മാന്ത്രികവിദ്യകളിൽ അത്യപാരപാണ്ഡിത്യമുള്ള അദ്ദേഹം തന്റെ വിദ്യകളെല്ലാം വർഷങ്ങളോളമെടുത്ത് ഉപദേശിച്ച് തന്ന് തികഞ്ഞ ഒരു മാന്ത്രികനാക്കി. ഒടുവിൽ മരണശയ്യയിൽ കിടക്കുമ്പോൾ അരികിൽവിളിച്ച് അപൂർവ്വം മാന്ത്രികർക്ക് മാത്രം അറിയാവുന്ന ശവപൂജയുടെ മന്ത്രങ്ങളും വിധികളും കൂടി ഉപദേശിച്ചാണ് അവസാനം അദ്ദേഹം കണ്ണുകളടച്ചത്. ഇനി മഹാമാന്ത്രികൻ ചരേന്ദർ ചാർവേദനെന്ന ഗുരു പകർന്ന് തന്ന ആ വിദ്യയാണ് അവർക്കെതിരെ ഉപയോഗിക്കാൻ പോവുന്നത്. അത് ഓർത്തപ്പോൾ തന്നെ അയാളുടെ മുഖത്ത് വല്ലാത്ത ഒരു പൈശാചിക ഭാവം തെളിഞ്ഞെത്തി

Share this:

Recently added