ഒലിവ് മരത്തിന്റെ , തണലിലൂടൊഴുകും,
ചോരപ്പുഴയുടെ, ഓളങ്ങളേ…
ചൂണ്ടുവിരലിനാൽ,
കാഞ്ചി വലിച്ചിടും
സയണിസ്റ്റ് ഭീകരത
നരിവേട്ട തന്നെയോ….?(2)
പിഞ്ചു കുഞ്ഞുങ്ങൾ തൻ നെഞ്ചകം തുളയുന്ന…
ദയനീയ കാഴ്ചകളെത്ര..! ഭയാനകം…
അമ്മമാരുൾപ്പെടെ
യെത്രയോ മാനവർ,
യുദ്ധത്തിനിരകളായ്ത്തീരുന്ന നിമിഷങ്ങൾ….(2)
പട്ടിണിക്കോലങ്ങളായ ജനതയെ,
പച്ചക്ക് കത്തിച്ച്, ഭീകരത സൃഷ്ടിച്ച്,
ഒച്ചവെക്കാതെയായ് നിശ്ചലം ഭൂമിയിൽ …
പിടഞ്ഞു മരിക്കുന്ന സങ്കട കാഴ്ചകൾ…(2)
താരാട്ടുപാട്ടിന് പകരമായെങ്ങും,
വേർപാടിൻ വേദനയിലുയരുന്ന തേങ്ങലുകൾ…..
ചിതറിത്തെറിച്ചെത്ര പിഞ്ചു ശരീരങ്ങൾ,
ചിന്നിത്തെറിച്ചു, കളിപ്പാട്ട കോപ്പുകൾ …
…(2)
സമാധാനത്തിന്റെ,
വെള്ളരിപ്രാവുകൾ,
ആകാശം മീതെ പറന്നതില്ലാ….
ഒലിവു മരത്തിന്റെ സ്നേഹമാം, ചില്ലകൾ …
പൂത്ത് തളിർത്തതും കാണുന്നതില്ലാ… ( 2 )
നീതി തൻ വാതിലുകൾ കൊട്ടിയടച്ച്,
ചരിത്രത്തിൻ താളുകൾ മായ്ച്ചെഴുതി….
സ്വന്തം… മണ്ണിൽ, അന്യരായ് ജീവിച്ച,
ജനത തൻ കണ്ണുനീരാരുണ്ട് കാണാൻ….( 2)
നിരപരാധികൾ തൻ ,
ചുടലയിലെരിയട്ടെ…,
യുദ്ധക്കൊതിയർതൻ സിംഹാസനങ്ങൾ…..
യുദ്ധത്തിനെതിരായി, മാനസമുണരണം,
യുദ്ധക്കൊതിയരെ, നാമെതിർത്തീടണം ….( 2 )
