ഇരകളുടെ വേദന

വാക്കുകളാൽ നിർവചിക്കാനാവില്ല
ജീവനുള്ളിടത്തോളം
ഹൃദയം പറിച്ചെടുക്കുന്ന നോവനുഭവിക്കുന്നവർ

വേട്ടക്കാർ ജയിക്കുമ്പോൾ അവരുടെ ശവദാഹം
വീണ്ടു വീണ്ടും നടക്കുന്നു

തെളിവുകൾ സൃഷ്ടിക്കപ്പെടും
മായ്ക്കപ്പെടും

ഭൂമി പിളർന്ന് സീത
അപ്രത്യക്ഷയാവില്ല
വീണ്ടും വീണ്ടും സീതമാർ ജനിച്ചു വീഴും
കഴുകന്മാർ ഇറച്ചിപഴകാൻ വെച്ച്
ഭുജിച്ചു കൊണ്ടേയിരിക്കും
ഭരണത്തലവന്മാർ
കൂടെ നില്ക്കും !!

നീതി കൂടെ നിൽക്കണമെന്നില്ല

ജീവിച്ചിരിക്കെ മെഴുകു
പ്രതിമ പോലെ
ഒരായുസ്സു മുഴുവൻ
അനീതിക്കെതിരെ
പോരാടിയാലും
ജന മിരമ്പി വരുന്നത് വരെ നീതികേട്
മാത്രം കുമ്പിളിൽ കിട്ടുന്നയിടമാണ്
നമ്മുടെ ചുറ്റിലും
പോരാടി ജയിക്കുവാൻ ശക്തി കൊടുക്കാൻ
പൊതുജനമുണരട്ടെ

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added