വല്ലാതെ വയറു കത്തുന്നൂ

ഇരുളിൻ ഗുഹയിലടച്ചൂ
അകവും പുറവും കറുപ്പടിച്ചൂ
ചതഞ്ഞു വീർത്തൊരാ നെഞ്ചു കീറി,
അരിയും, മഞ്ഞളും പുറത്തെടുത്തൂ…

ഹാ, നഗര യക്ഷികൾ, മറ നീക്കിയാടുന്നു!
കരി വേഷമാർന്നിന്നവന്റെ മുന്നിൽ
കാടത്ത മെന്തെന്നറിയാൻ
നടൊക്കെയും ചുറ്റിയോടവേ
പോത്തിന്റെ കാലൊച്ച കാതിൽ മുഴങ്ങവേ
ചൊല്ലി നീ… വല്ലാതെ വയറു കത്തുന്നൂ…

കളിവീട് ഗ്രഹണം വിഴുങ്ങി
തിരശ്ശീല നെടുകെ പ്പിളർന്നു
രോമ കൂപങ്ങളിൽ വേർപ്പു വറ്റീ
നീലിച്ച ചോര പതഞ്ഞൂ
എന്റെ കൈകളിൽ ചോരക്കറ പുരണ്ടൂ.

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added