മനസ്സുകളുടെ
ശവകുടീരങ്ങൾ കണ്ടിട്ടുണ്ടോ എ
അവിടെ വാടിയ നന്ത്യാർവട്ടപ്പൂക്കൾ
വിളർത്ത് നിൽക്കുന്നുണ്ടാവും
ചൂടുള്ള നെടുവീർപ്പു പോലുള്ള ഇളം കാറ്റ്
പമ്മി നിൽക്കുന്നുണ്ടാവും
നിലത്ത് ആരോ കൊണ്ടു വെച്ച
മഞ്ഞ ജമന്തിപ്പൂക്കൾ
തമ്മിൽ തമ്മിൽ
കെട്ടിപ്പിടിച്ച്
അലമുറയിടുന്നുണ്ടാവും
വേരുപിടിക്കാൻ മടിച്ച് മൈലാഞ്ചി
ചെടികൾ തലതാഴ്ത്തി നിൽക്കുന്നുണ്ടാവും
എന്നാലും കോലാഹലങ്ങൾ
അടങ്ങാത്തത് കൊണ്ട്
അവിടെ ശ്മശാന മൂകതയില്ല !!
