മാപിനി

കുഞ്ഞിനോട്
അമ്മ ചോദിച്ചു?
അച്ഛനോടോ
അമ്മയോടോ
കൂടുതലിഷ്ടം ?
അമ്മയോടുമച്ഛനോടും
കുട്ടി പറഞ്ഞു.
കുട്ടി വലുതായി
കല്യാണം കഴിഞ്ഞു.
വരൻ ചോദിച്ചു?
നിനക്കെന്നോടോ
കൂടുതലിഷ്ടം
അച്ഛനോടോ
അമ്മയോടോ?
കുട്ടി പറഞ്ഞു
നിങ്ങളോട്
കുട്ടി വളർന്നു അമ്മയായി
കുട്ടിയുടെ അച്ഛൻ ചോദിച്ചു ?

നിനക്ക് കുട്ടിയോടോ
എന്നോടോ കൂടുതലിഷ്ടം ?

അമ്മ പറഞ്ഞു
എനിക്ക് കുട്ടിയോടാ
കൂടുതലിഷ്ടo
ഇഷ്ടം പകുത്തു നൽകി നൽകി
ഒരു സോപ്പു കഷണം
പോലെയവൾ
അലിഞ്ഞില്ലാതായി
ആസോപ്പു നുരയിൽ
അച്ഛനും മക്കളും
കുളിച്ചു കയറി

Share this:

Recently added