മഴത്തുള്ളി

ചിന്നി ചിതറിയ മഴത്തുള്ളി
മുറ്റത്ത് വിരിച്ച കട്ടകളിൽ
തലതല്ലി മരിച്ചതായി
കണ്ടു ഞാൻ,
ജനൽ പാളികളിലൂടെ
ഊർന്നിറങ്ങിയ മന്ദമാരുതൻ
എൻ കൺപോളകളെ
തലോടിയിരുന്നു,
നിദ്രയുടെ സുഖലോലിതയിൽ
വീണ്ടും ചുരുണ്ടുകൂടി
വീണ്ടും കാറ്റ് വന്നു വീശി
ജനൽ പാളികളെ
മുട്ടി വിളിച്ചു,
തെല്ലരിശത്തോടെ
വേച്ച് വേച്ച് തിണ്ണയിൽ
പോയിരിന്നുഞാൻ,
തലതല്ലി ചിതറിയ
മഴത്തുള്ളിയെ നോക്കി
പുഞ്ചിരി തൂകി ഞാൻ

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added