നീ വരും വഴിയേ

അകലെയെങ്ങോ മാഞ്ഞൊരാ
സന്ധ്യതൻ
പുഞ്ചിരിമറഞ്ഞു പോയ്
നീ നെയ്തൊരാ സ്വപ്നങ്ങളൊക്കെയും
ഒരു കൊടുംകാറ്റിൽ
പറന്നുപോയി.
കൂടുവിട്ടു പോയൊരാക്കിളി
വന്നില്ലിതേവരെ.
പെയ്തു തോരാത്ത
മിഴികളുമായ് ഉമ്മറത്തിണ്ണയിൽ
അമ്മയിരിക്കവേ
കണ്ണീരുപ്പു കലർന്നൊരു കവിളിലൊരുമ്മയും നൽകി ഞാൻ.
കളിചിരി മാഞ്ഞു പോയ് കളിവീടുറങ്ങിപ്പോയ് നിശ്ശബ്ദമീ ഗേഹത്തിൽ തേങ്ങലുകൾമാത്രം. ഓർക്കുന്നു
നിന്നെ ഞാൻ നിത്യവും.
നീ നിഴലായെൻ ചാരത്തണയുമോ
ഒരു കുളിർ തെന്നലായ് തഴുതി തലോടുമോ
നിൻ സങ്കല്പ നൗകയിലേറി ഞാൻ ജീവിത സാഗരം നീന്തിക്കടക്കവേ താരമായ് നിത്യവും വാനിലുദിക്കുമോ, അരുമക്കിടാങ്ങൾ തൻ കുറുമ്പുകൾ കാണുവാൻ നദിയായ് മാറിയോ, വഴിമാറി ഒഴുകിയോ?
നീ വരും
വഴിയിലായ് കാത്തിരിക്കുന്നു
കണ്ണിമ ചിമ്മാതെ!

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 2 votes
Article Rating
1 Comment
അഭിലാഷ് നൗക
23 hours ago

ആരെയോ കാത്തിരിപ്പു 😞

Recently added