യാന്ത്രികമായ ചിരി

സ്വന്തം എന്ന് കരുതിയ പലതും അന്യമാണെന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ
അവൾ യാന്ത്രികമായി ചിരിച്ചു തുടങ്ങി…

കണ്ണീരൊളിക്കാൻ അവൾ പഠിച്ചെടുത്തു.
കാലം മാഞ്ഞുപോയ ഓർമ്മകൾ അവശേഷിപ്പിച്ചു,
നൊമ്പരങ്ങൾ നെഞ്ചിനുള്ളിൽ അടക്കിപ്പിടിച്ചു.

നാലുപേരുടെ മുന്നിൽ തളർന്നു വീഴാതിരിക്കാൻ,
ജീവിതം ഒരു നാടകമായി അവൾ അഭിനയിച്ചു തീർത്തു.

ആരും കാണാത്ത ഇരുട്ടിലിരുന്ന് അവൾ കരയുമ്പോൾ,
പകൽ മുഴുവൻ
ചുണ്ടിലണിഞ്ഞിരുന്ന ചിരി
ഒരു നേർത്ത നിശ്വാസമായി
അവളിൽ നിന്ന് അടർന്നു വീണു

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added