ഈർക്കിലി കമ്മൽ

സ്കൂളിന്റെ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ കണ്ണുകൾ പുറത്ത് പൂത്തു തളിർത്തു നിൽക്കുന്ന വലിയ വാക മരത്തിലേക്ക് കൊളുത്തി.
പെട്ടന്നാണ് അനുമോൾ ഓടിവന്നു എന്റെ കൈകളിൽ പിടിച്ചു വലിച്ചത്….. എടോ ഇയാൾ നമ്മുടെ ക്ലാസ്സ്‌റൂം കണ്ടു പിടിച്ചോ? ഇവിടെയാടോ ,
ഇങ്ങോട്ട് വാ….. ഇതാണ് നമ്മുടെ VII : E

ആഹാ പുതിയ ക്ലാസ്സ്‌….. അദ്ധ്യയന വർഷത്തിന്റെ ആദ്യ ദിവസം….

ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ വളരെ വലിയൊരു ചർച്ചയിലേക്ക് കൂടിയാണ് പങ്കു ചേർന്നത്….

കഴിഞ്ഞ വർഷം ക്ലാസ്സ്‌ ടീച്ചർ ശാലിനി ടീച്ചർ ആയിരുന്നു പക്ഷേ ടീച്ചറിന് കുഞ്ഞുണ്ടവൻ അവധിക്കു പോയേക്കുവാ…..

അതുകൊണ്ട് ഇത്തവണ നമുക്ക് ആരാണ് ക്ലാസ്സ്‌ ടീച്ചർ എന്നറിയില്ല പല പേരുകൾ ഉയർന്നു വന്നു….

പിന്നെ മിക്കവാറും ആദ്യത്തെ പീരിയഡ് ബിന്ദു ടീച്ചർ ആരിക്കും കണക്ക് പഠിപ്പിക്കാൻ പലരും ഈ ക്ലാസ്സിൽ ബിന്ദു ടീച്ചറിനെ കണ്ടിട്ടുണ്ട്

പിന്നെ ഡ്രില്ലിന്റെ പീരീഡിൽ ഗ്രൗണ്ടിൽ പോകാൻ നമുക്ക് എളുപ്പമാണ് കാരണം നമ്മുടെ ക്ലാസ്സ്‌റൂം ഗ്രൗണ്ടിനോട് ഇത്രമാത്രം അടുത്താണല്ലോ

അങ്ങിനെ പലവിധം വിഷയങ്ങൾ ചർച്ചകളിൽ നിറഞ്ഞു നീളുന്നതിനിടയിൽ ബിനിതയുടെ നാവിൽ നിന്നും വളരെ പതുക്കെ ഒരു കാര്യം എന്നോട് പറഞ്ഞു നമ്മുടെ ഷിനു സി ജോണിന്റെ കാതിലെ ഈർക്കിലി കമ്മൽ കണ്ടോടാ നീ എന്ന്

പെട്ടന്ന് കേട്ടപ്പോൾ വളരെ കൗതുകം തോന്നി എന്താണ് ഈ ഈർക്കിലി കമ്മൽ ഞങ്ങളിൽ ചിലർ പെട്ടെന്നു തന്നെ ഷിനുവിന്റെ അടുത്തേക്ക് ചെന്നു.

ക്ലാസ്സിൽ വളരെ മിടുക്കിയായി പഠിക്കുന്ന കുട്ടി എടുപ്പിലും മട്ടിലും ഒക്കെ വളരെ സാധാരണക്കാരി. ഞങ്ങളുടെ വരവ് ഒട്ടും തന്നെ ഇഷ്ടപെടാത്തതിനാൽ ഷിനു ഞങ്ങളെ ഒന്ന് നോക്കി.
എന്നിട്ട് കൈയ്യിലിരിക്കുന്ന ബുക്കിന്റെ പേജുകൾ മറിച്ചു കൊണ്ടിരുന്നു.

പ്രതിഭ ഷിനുവിന്റെ കാതിൽ തൊട്ടുകൊണ്ട് ചോദിച്ചു.:
“എന്താടോ ഷിനു ഇത്? എന്തിനാ ഇങ്ങനെ കാതിൽ ഈർക്കിലി ഇടുന്നത്?

ഷിനു ഒന്നും മിണ്ടിയില്ല ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി എന്നിട്ട് വളരെ വിഷമത്തോടെ വീണ്ടും ബുക്കിലെ പേജുകൾ മറിച്ചു. എന്തോ ഒരു ഇഷ്ട കുറവ് അവളിൽ നിന്നും ഉണ്ടായപ്പോൾ പിന്നെ ഞങ്ങൾ ആരും തന്നെ അവിടെ നിന്നില്ല അടുത്ത ഓരോ ചർച്ചകളിലേക്കായി ക്ലാസ്സ്‌റൂമിൽ ചന്നം പിന്നം ഒച്ചയും ബഹളവും വെച്ച് നടന്നു

ക്ലാസ്സ്‌ അറേഞ്ച്മെന്റ്സിന്റെ സമയത്തിൽ ഞാനും ഷിനുവും ഒരു ബെഞ്ചിൽ അടുത്തടുത്തായി ഇരുന്നു. വളരെ നല്ലൊരു സൗഹൃദം ആരുന്നു ഞങ്ങൾക്കിടയിൽ അധികം സംസാരിക്കാത്ത ഒരു പ്രകൃതം ആരുന്നു ആ കുട്ടിക്ക് സംസാരത്തിനിടയിൽ എന്റെ കണ്ണുകൾ പലപ്പോഴായി ആ ഈർക്കിലി കമ്മലിൽ ഉടക്കി. പക്ഷേ ഒരു തവണ പോലും ഞാൻ ഷിനുവിനോട് ചോദിച്ചില്ല എന്താണ് ഇതിങ്ങനെ കാതിൽ ഇട്ടിരിക്കുന്നത് എന്ന്

ഒരു ദിവസം വൈകുന്നേരം അമ്മയോട് ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഷിനുവിന്റെ ഈർക്കിലി കമ്മലിനെ പറ്റി പറഞ്ഞു എല്ലാം കേട്ടിട്ട് അമ്മ പറഞ്ഞു ഓരോ മനുഷ്യനും ഓരോ ബുദ്ധിമുട്ടുകൾ ഉണ്ട് അത് ഒക്കെ അവരോട് ചോദിച്ചു നമ്മൾ അവരെ വിഷമിപ്പിക്കരുത് എന്ന് മാത്രം. എന്തുകൊണ്ടോ എന്റെ മനസ്സിൽ അത് അരുതാത്തതായ എന്തോ ഒന്ന് ആണ് എന്ന് മാത്രം മനസിലായി.

കുറേ ദിവസങ്ങൾക്കു ശേഷം ഷിനു വളരെ സന്തോഷത്തിൽ വളരെ ഉത്സാഹത്തോടെ ക്ലാസ്സിലേക്ക് വന്നു. എന്റെ അടുത്ത് ഇരുന്നു സംസാരിച്ചു പെട്ടന്നാണ് ഷിനുവിന്റെ കാതിൽ ഒരു വെള്ള മുത്തു കമ്മൽ കണ്ടത് അപ്പോൾ ഈർക്കിലി കമ്മൽ എവിടെയെന്നു ഞാൻ അറിയാതെ ചോദിച്ചു പോയി ഷിനു വളരെ സന്തോഷത്തോടെ പറഞ്ഞു

” എടോ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ പുസ്തകവും മറ്റും വാങ്ങാൻ എന്റെ പപ്പയ്ക്ക് കാശില്ലായിരുന്നു അതുകൊണ്ട് എന്റെ കമ്മൽ കൊണ്ട് പോയി വിറ്റു. പകരം അമ്മ കാതിൽ ഇട്ടു തന്നു ഈർക്കിലി കമ്മൽ. ഇപ്പോൾ അമ്മ അടുത്തുള്ള ഫാൻസി സ്റ്റോർ നിന്ന് വാങ്ങി തന്നതാ ഈ മുത്തു കമ്മൽ. “

“ആഹാ… അതെയോ… നന്നായിരിക്കുന്നു “

എന്ന് മാത്രം ഞാൻ മറുപടി കൊടുത്തു.

കാലങ്ങൾ കുറേ പോയി ഷിനുവുമായുള്ള സൗഹൃദം വളർന്നു ഷിനു വളരെ നന്നായി പഠിക്കുന്ന ഒരു കുട്ടി ആയിരുന്നതിനാൽ എല്ലാ മേഖലയിലും മുൻപന്തിയിൽ ആയിരുന്നു. ശരിക്കും എല്ലാർക്കും അസൂയ്യതോന്നി. പക്ഷേ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ആ കുട്ടിയ്ക്ക് ഉണ്ടായിരുന്നു. പെട്ടന്നായിരുന്നു പപ്പയുടെ മരണം എന്നിട്ടും അവൾക്കു നല്ല മാർക്ക്‌ തന്നെ കിട്ടി. ടീച്ചേഴ്സിന് എന്നും പറയാൻ ഒരു മാതൃക ആയിരുന്നു അവൾ.

കുറേ വർഷങ്ങൾക് ശേഷം കൂട്ടുകാരികൾ പറഞ്ഞു കേട്ടു ഷിനു കർത്താവിന്റെ മണവാട്ടി ആയെന്നു. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ അവൾക്കു ഒരു കച്ചിത്തുരുമ്പ് അതു മാത്രം ആയിരുന്നു. ഇന്നിപ്പോൾ ഓർക്കുമ്പോൾ വീണ്ടുമൊരു ഈർക്കിലി കമ്മലിനോടുള്ള പ്രതിഷേധം ആകാം അവളുടെ ഈ അലങ്കാരമില്ലാത്ത മണവാട്ടി ആകൽ.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

4 6 votes
Article Rating
12 Comments
Shailaj Rao
8 hours ago

നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻കൂടുതൽ പ്രതീക്ഷിക്കുന്നു ❤️

Ajithamol
Reply to  Shailaj Rao
25 minutes ago

Thank you❤️✨🥰🫰

Arya
6 hours ago

Arya vipin

Ajithamol
Reply to  Arya
24 minutes ago

Arya✨🥰🫰❤️

Rajesh
4 hours ago

അടിപൊളി

Ajithamol
Reply to  Rajesh
24 minutes ago

Thank you ✨🥰🫰❤️

Sreerag s ganakan
4 hours ago

Adipoli…. Pazhaya schl lyf lekk oru ethinottam… Kooduthal pratheekshikunnu🙏🏻🙏🏻🙏🏻🙏🏻

Ajithamol
Reply to  Sreerag s ganakan
23 minutes ago

Thank you ✨🥰🫰❤️

Ardra
4 hours ago

Adipwlii 😍

Ajithamol
Reply to  Ardra
23 minutes ago

Thank you ✨🥰🫰❤️

Adithya
28 minutes ago

Superrrrrr❤️

Ajithamol
Reply to  Adithya
23 minutes ago

Thank you ✨🥰🫰❤️

Recently added