കാണണമെന്ന് പറഞ്ഞിട്ട്..ഇപ്പോൾ ഒന്നും പറയാനില്ലേ?

നീയില്ലാതെ എനിക്ക് പറ്റുന്നില്ല.നീ ഉൾപ്പെടെ എനിക്ക് ചുറ്റുമുള്ളവരെല്ലാം മാറുന്നുണ്ട്
ഞാൻ മാത്രം ഇങ്ങനെ.മറവിയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടിട്ടും ഭിക്ഷാപാത്രവുമായിട്ട് യാചിച്ച് യാചിച്ച്..

ഞാൻ പറഞ്ഞോ എൻ്റെ പിന്നാലെ വരാൻ?എനിക്ക് തുടരാൻ താൽപ്പര്യമില്ലാത്തത് കൊണ്ടല്ലേ ഞാൻ അത് തുറന്ന് പറഞ്ഞത്.ഒരു പരിധിക്കപ്പുറം സ്നേഹവും ഭാരമാണ്. വീർപ്പുമുട്ടലാണ്.ഒരു വഴക്കോ,പിണക്കമോ,ദേഷ്യപ്പെടലുകളോ ഒന്നുമില്ലാത്ത സ്നേഹം എന്തിനാണ്?എന്നും ഒരുപോലെ.എനിക്ക് മടുത്തിട്ടാണ് ഞാൻ..

മതി.ഇനി ഒന്നും പറയരുത്.എനിക്ക് സ്നേഹം കിട്ടാത്തതിലോ,കുറഞ്ഞ് പോയതിലോ ഞാൻ പരിഭവം പറഞ്ഞിട്ടില്ല.നീ എന്താണോ അങ്ങനെ തന്നെയാണ് ഞാൻ നിന്നെ സ്നേഹിച്ചത്.സ്നേഹിക്കാൻ ആരുമില്ലാതെ,സ്നേഹം അറിയാതെ വളർന്ന എനിക്ക് എന്റേത് എന്ന് പറയാൻ ഒരാളെ കിട്ടിയപ്പോൾ ഉള്ളിലടക്കിവെച്ച സ്നേഹം മുഴുവനും നിനക്ക് മാത്രം നൽകാനായിരുന്നു കൊതിച്ചത്.അത് ഭാരമായിരുന്നെന്ന് അറിഞ്ഞില്ല.ക്ഷമിക്കണം..

എനിക്ക് പോകണം.വേറെ എന്തെങ്കിലും?

ഒന്നുമില്ല. കാരണം അറിയാതെ ഉപേക്ഷിക്കപ്പെട്ടതിൻ്റെ നീറ്റലായിരുന്നു നെഞ്ചിലാകെ.ഇതായിരുന്നു കാരണമെന്ന് അറിഞ്ഞിരുന്നെങ്കിൽ വരാൻ പറഞ്ഞ് ഞാൻ ബുദ്ധിമുട്ടിക്കില്ലായിരുന്നു.ഇനി ഒരാളോടും ഇങ്ങനെ ചെയ്യരുത്.ഒരാളിൽ മാത്രം സ്നേഹം കണ്ടെത്തിയത് കൊണ്ടാവാം ഞാൻ ഒറ്റപ്പെട്ട് പോയത്.സ്നേഹമെന്ന പേരിൽ നീ നൽകിയ ഭിക്ഷക്ക് എൻ്റെ ജീവനോളം വിലയുണ്ടായിരുന്നു.എൻ്റെ അവസ്ഥ ഒരിക്കലും നിനക്ക് വരാതിരിക്കട്ടെ..

നിനക്ക് പോകാം..

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added