പൂമാതൈ പൊന്നമ്മ…!

ആ രാത്രി ഇറച്ചി വെട്ടുകാരൻ റപ്പായിയുടെ ഭാര്യ പൊന്നമ്മയുടെ ഇടത്തേക്കാലിനടിയിൽ
അവസാനത്തെ പെരുപ്പും പൊന്തി.
കൂടെ ആനമുട്ട വലിപ്പത്തിലൊരു ഏമ്പക്കവും.

കിടക്കപ്പായെന്നു ഞെട്ടി ഉണർന്ന റപ്പായി കണ്ടത്, ഭൂമികണക്കെ ഉരുണ്ടു വീർത്ത പൊന്നമ്മേട വയറായിരുന്നു. അപ്പുറത്തെ സുലൂന്റെ ഇളയ മോൻ ബെന്നി കൊതി വിട്ടതിന്റെ കെറുവാണെന്നാണ് ആദ്യം വിചാരിച്ചത്.

മെനിഞ്ഞാന്ന് ഉച്ചക്ക് അപ്പൻ റാഹേലിന്റെ കുഴിമാടത്തിന്റെ തലക്കല്, ഭൂതകാലം തിന്ന് പെരുത്ത കപ്പ പൊട്ടിച്ചപ്പോ മൂന്നാലണ്ണം അവിച്ചു പാങ്ങലാക്കിയതായിരിക്കുമെന്നാ
പിന്നെ വിചാരിച്ചത്.

പക്ഷെ ഇത് അതൊന്നുമല്ല.
പിന്നെ എന്തായിരിക്കും..?

ഈ അമ്പത്തിയൊൻപതാമത്തെ
വയസിൽ എന്റെ പെണ്ണുമ്പിള്ളയുടെ
പെരുങ്കുടലിനെന്തുപറ്റിയെന്ന് തലപ്പുകച്ചുകൊണ്ട് റപ്പായി പൊന്നമ്മേട വയറിനരികിൽ കുന്ത്രിച്ചിരുന്നു.

തലേന്ന് കഴുത്തിനു വെട്ടുകൊണ്ട് വാ പൊളിച്ച മുട്ടനാടിന്റെ അവസാനത്തെ കരച്ചിലിന്റെ അതേ
മുഴക്കത്തോടെ കൂർക്കം വലിയിൽ കുരുങ്ങി കിടക്കുകയായിരുന്നു പൊന്നമ്മ അപ്പോഴും.

പാതി വെന്ത ഉറക്കത്തോടെ നിലത്തു കിടന്ന പൊന്നമ്മയുടെ വയറിലേക്ക് റപ്പായി സൂക്ഷ്മതയോടെ വീണ്ടും നോക്കി മനസിലെ
സംശയങ്ങൾക്കൊരു വഴി വെട്ടി.

“ഗർഭം ആയിരിക്കുമോ
ഹേയ്..
ആവാൻ വഴിയില്ല
ഈ വയസാം കാലത്ത്
ന്ത്‌ ഗർഭം..
അല്ലെങ്കിൽ തന്നെ മൂന്നാമത്തോനു ശേഷം അതിന്റെ ഞരമ്പ് മുറിച്ചതാണല്ലോ.ഗർഭം ആവാൻ വഴിയില്ല
എന്നാലും..?”

പൊന്നമ്മേട മേൽമുണ്ട് കൈവിറയോടെ റപ്പായി മുകളിലേക്ക്‌ നീക്കി.

നടുമ്പുറത്തു വീണ ഭൂമിയെപോലെ എന്റെ പെമ്പിളയുടെ കുടൽ. കുഴിയാനകളുടെ താവള വലിപ്പത്തിലിരുന്ന അവളുടെ പൊക്കിൾ നിലയില്ലാത്ത കടൽ ചുഴി പോലെ വലുതായിരിക്കുന്നു.

“അയ്യോ “ എന്ന് അന്തം വിട്ടുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ പൊളിഞ്ഞിളകിയ സിമെന്റ് ചുമരിൽ ചാഞ്ഞിരുന്ന റപ്പായിക്ക്, പൊന്നമ്മയുടെ കൂർക്കവലി ഒരു ചാവ് വലിയായി തോന്നി.

ഒരു നിമിഷം കണ്ണടച്ചുകൊണ്ട് പേരറിയാത്ത ദൈവങ്ങളെയും, ഒപ്പം തന്റെ പ്രിയപ്പെട്ട ദൈവപുത്രൻ യേശുദേവനെയും മനസ്സിൽ ധ്യാനിച്ചു . പൊന്നമ്മയുടെ കൂർക്കം വലിയുടെ ശബ്ദം കനം കൂടിയ പെരുമ്പറ ശബ്ദം പോലെ ഉറക്കനെ ചെവിയിൽ അപ്പോഴും മുഴങ്ങുകയല്ലാതെ മറ്റൊന്നുമുണ്ടായില്ലാ.

മനസ്സിൽ ദൈവങ്ങളൊന്നും വരുന്നില്ല. ആപത്ത് നേരത്ത് ആര് വന്നില്ലേലും മനസുരുകി പ്രാർഥിക്കുന്ന ദൈവങ്ങൾ വരേണ്ടതല്ലേ. ഇനി മറ്റു മതത്തിലുള്ളോരേ കൂടി പ്രാർഥിച്ചതോണ്ടാ
യിരിക്കുമോ..

ദൈവങ്ങളുടെ കാര്യമല്ലേ കഴിപ്പണക്കേട് കൈയിലുണ്ടെന്നു റപ്പായിക്കറിയാം.ആര് വന്നില്ലേലും ദൈവ പുത്രൻ വരേണ്ടതാണല്ലോയെന്നു സ്വയം പറഞ്ഞുകൊണ്ട് പതിയെ കണ്ണ് തുറന്ന് സൂക്ഷിച്ചു നോക്കിയ റപ്പായി വീണ്ടും ഞെട്ടി.

പൊന്നമ്മേടെ വയർ വീർക്കുന്നു.
പിന്നെയും പിന്നെയും വീർക്കുന്നു.
എന്തും വരട്ടെയെന്ന മട്ടിൽ പൊന്നമ്മയുടെ
വീർത്ത വയറിൽ റപ്പായി
ഒന്ന് തൊട്ടു നോക്കി,
പിന്നെ ഒന്ന് തടവി നോക്കി,
കുഴപ്പമില്ലെന്ന് കണ്ടപ്പോ വയറിനു നടുവിൽ കൈയമർത്തി പിടിച്ചു പറഞ്ഞു

“പരമ കാരുണ്യവാനായ പിതാവേ ഭൂമിയിലെ
പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും
അങ്ങയുടെ ശ്വാസം അവന്റെ നാസാരന്ദ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു.“

ഇല്ലേ…ന്റെ…തമ്പുരാനെ
എന്നിട്ടും…എന്നിട്ടും എന്തിനാണവർ അർദ്ധ രാത്രികളിൽ അന്യന്റെ രഹസ്യം കണ്ടുപിടിക്കാൻ ഇറങ്ങി പുറപ്പെടുന്നത്.

അല്ല.. പൊന്നമ്മ അന്യയല്ലല്ലോ.
എന്റെ പെമ്പളയല്ലേ

എന്ന് പറഞ് ആശ്വസിച്ച റപ്പായിയുടെ നെറ്റിയിലേക്ക് ഒരാധി കയറി കറങ്ങി വിയർത്തു.
കണംങ്കാലിൽ ഞരമ്പ് പെടച്ചു.
ഹൃദയം അതിവേഗത്തിലിടിച്ചു തുടങ്ങി.
ഇരുന്ന ഇരുപ്പിൽ റപ്പായിയുടെ ബോധം വറ്റി വരണ്ടുപോയി.

കൊല്ലങ്ങൾക്ക് മുൻപ് മേത്തൻ മൂസിന്റെ മൂത്ത ബീഡരുടെ മൂത്ത കുട്ടിയുടെ നിക്കാഹിന്റെന്നാണ് പൊന്നമ്മയും റപ്പായിയും ആദ്യം കണ്ടത്. പോത്തും ആടും കോഴി മീനും എന്ന് വേണ്ട പല്ലിനരം കൂട്ടാൻ പാകത്തിനുള്ള സകലതും ആ കല്യാണപ്പുരയിൽ ഉണ്ടായിരുന്നിട്ടും കൗമാരക്കാരി പൊന്നമ്മയുടെ കൊതി മുഴുവൻ നിക്കാഹിനു ഇറച്ചി വെട്ടാൻ വന്ന റപ്പായിയെന്ന തൊണ്ടനോടായിരുന്നു.

ഒപ്പനപ്പാട്ടും സൂഫി സംഗീതവും കൂടികുഴഞ്ഞ
ആ രാത്രിയെ ഔലിയന്മാരും തങ്ങന്മാരും
ചേർന്ന് അപഹരിച്ചിരുന്നു.
ഭക്ഷണശാലയുടെ പിന്നാമ്പുറത്തെ തീ ചൂടിലെ ചെമ്പിൽ കിടന്നു ബിരിയാണി മുറുകി.
ഒരുങ്ങി പുറത്തിറങ്ങിയ പെണ്ണിന്റെ മൊഞ്ചിൽ ആ കല്യാണ പുരയാകെ മുങ്ങിത്താഴുന്നതൊന്നും പൊന്നമ്മ അറിഞ്ഞതേയില്ല. കവണയിൽ കെട്ടിയ കല്ലുപോലെ റപ്പായിയുടെ നെഞ്ചിലേക്ക് ചെന്നടിക്കാൻ വെമ്പി നിന്ന പൊന്നമ്മ നിക്കാഹിന്റെ പിറ്റേദിവസം സൂര്യനുദിക്കുന്നതിനു തൊട്ടു മുന്നേ റപ്പായിയോടപ്പം ഒളിച്ചോടുകയായിരുന്നു.

പതിനാറാമത്തെ വയസ്സിലാണ് പൊന്നമ്മ റപ്പായിയോടൊപ്പം ജീവിതം കളിച്ചു തുടങ്ങുന്നത്.

മൂന്നു മക്കളായി,
മക്കൾക്ക് ഇരട്ടി കുട്ടികളുമായി.
പക്ഷേ റപ്പായി മക്കളെയൊന്നും ആശ്രയിക്കാതെ ഈ വയസ്സാംകാലത്തും സ്വന്തമായി നയിച്ചാണ് തിന്നുന്നത്. പണിക്ക് പോവാതെ വീട്ടിൽ കുത്തിയിരിക്കാൻ പൊന്നമ്മ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും റപ്പായി അനുസരിച്ചില്ല .

“ ന്റെ ചോരയ്ക്ക് വെയർപ്പ് പൊന്തിക്കാൻ പറ്റുന്ന കാലത്തോളം ഞാൻ പണിക്ക് പോകും പൊന്നമ്മേ.. “

എന്നും പറഞ് നര വീണ നീളൻ മീശയുടെ തുമ്പറ്റം മുകളിലേക്കു ചുരുട്ടി, ബീഡി പുകച്ചുകൊണ്ട് ഇറങ്ങിയൊരു നടത്തമായിരിക്കും.
അതിയാൻ കുടുംബത്തിരുന്നേൽ ചെലവ് കാശിന്റെ പേരിലെങ്കിലും, മാസത്തിലും വർഷത്തിലും വരുന്ന മക്കൾ ആഴ്ചയില് വീട്ടിൽ വന്നേനെയെന്നു വിഷമത്തോടെ പൊന്നമ്മ ബെന്നി ചെറുക്കന്റെ അമ്മ സുലുന്റെടുത് പറയുമായിരുന്നു.

ധാന്യ മണികൾ ശേഖരിക്കാൻ വരിവരിയായി പത്തായങ്ങളും, കിടങ്ങുകളും പരതി നടന്ന ഒരു കൂട്ടം ഉറുമ്പുകൾ ഭൂമി കണക്കെ ഉരുണ്ട പൊന്നമ്മേട വയറിനു മുന്നിൽ എത്തപെട്ടു.

കൂർക്കം വലിയുടെ മുഴക്കത്തോടെ വീർത്തുകൊണ്ടിരുന്ന വയറിനു കീഴെ നീളത്തിലും കുറുകയും ഉറുമ്പുകൾ വഴിവെട്ടി.

പുറത്ത് ഇരുട്ട് ചുരുണ്ടു കൂടുന്നു.
തണുപ്പ് മുറുകുന്നു.റപ്പായിയുടെ അബോധം മറുകരപിടിച്ചു.

പതിയെ കണ്ണുകൾ തുറന്നെണീറ്റ റപ്പായി ആ കാഴ്ച കണ്ടു ഞെട്ടി. പൊന്നമ്മേട പൊക്കിൾ ചുഴിക്കുള്ളിൽ നിന്നും ധാന്യമണി വലിപ്പത്തിൽ ചോര ഒലിച്ചിറങ്ങുന്ന മനുഷ്യരുടെ തലകളുമായി പുറത്തേക്കു വരിവരിയായി ഇറങ്ങുന്ന ഉറുമ്പുകൾ.

റപ്പായിയുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി, ചെവിയിലൂടെയും മൂക്കിലൂടെയും വെളുത്ത പതയൊഴുകി. ശ്വാസമണച്ചുകൊണ്ട് പൊന്നമ്മേട വയറിനു പുറത്തുനിന്നു ഉറുമ്പുകളെ തട്ടി നീക്കി പൊക്കിൾ ചുഴി വട്ടത്തിലേക്ക് തന്റെ കണ്ണുകൾ തിരുകി.

കാഴ്ച്ച ചുഴിക്കുള്ളിലേക്ക്.
ആരുടെയോ അഗതമായ ഭൂതകാലത്തിലേക്ക്.

ചളി നിറഞ്ഞ പുലമണ്ണിന്റെ മണം കുമിഞ്ഞിളകുന്നു. കുതിര കുളമ്പടികൾ,ചാവ് പിടിമുറിക്കിയ ആർത്തനാദങ്ങൾ, കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രോധനങ്ങൾ,ശവങ്ങളെ തുരക്കുന്ന പെരുന്നാണി ഈച്ചക്കളുടെ മൂളൽ,കിങ്കരൻമാരുടെ വാൾ തലപ്പുകൾ പുല്ലറുപ്പോത്തികളുമായി ഉരഞ്ഞു ചീറ്റുന്ന ശബ്ദം.

യുദ്ധം…!

സർവ്വ വ്യാപകമായി തുടരുന്ന പോരാട്ടം.
മണ്ണിന് വേണ്ടി പട പൊരുതുന്നവർ, മാനത്തിനും മാനഭിമാനത്തിനും വേണ്ടി പടപൊരുതുന്നവർ.
അടിമവശങ്ങളുടെ അടിവേര് മുറിച്ചു ചോര വീഴ്ത്തിയ സവർണ്ണന്മാരുടെ ചരിത്രത്തിന്റെ പടയൊരുക്കങ്ങൾക്കിടയിൽ നിന്നും ധീരമായി വാൾ വീശുന്ന പെണ്ണ്.

ഇരു മുലയും തലമുടിയും കരിഞ്ഞ പുലവ പൂപ്പെണ്ണ്
പൂമാതൈ പൊന്നമ്മ..!

ഇരുന്ന ഇരുപ്പിൽ നെഞ്ചിടിപ്പിനെ കൈയിൽ പിടിച്ചുകൊണ്ടു റപ്പായി പിന്നിലേക്കാഞ്ഞു തെറിച്ചു, തല ചുമരിലിടിച്ചു പിൻതലയിൽ ഒരു ഗോട്ടി ഉരുണ്ടു കയറി. ഊർദ്ധമായ നിശ്വാസങ്ങൾക്കിടയിൽ ശ്വാസം പതിയെ നിലച്ചപ്പോ കണ്ണുന്തി വിയർത്തിറങ്ങിയ റപ്പായിയുടെ കാഴ്ച ചെന്ന് കുത്തിയത് ചുമരിലെ ചില്ലിട്ട ചിത്രത്തിലെ പുലവ പൂപ്പെണ്ണ് പൂമതൈ പൊന്നമ്മ എന്ന പൊന്നും ദൈവത്തിന്റെ കണ്ണിലേക്കാണ്.റപ്പായിയുടെ ശ്വാസം മുടിനാരുവഴി ഹൃദയത്തിലേക്ക് തിരിച്ചിറങ്ങി. വേച്ചു കൊണ്ട് എഴുന്നേറ്റ റപ്പായി ഉറങ്ങി കിടക്കുന്ന പൊന്നമ്മയുടെ അടിവയറ്റിലേക്ക് പിന്നെയും നോക്കി.അനക്കമറ്റ ഹരിത ഭൂമി പോലെ പൊന്നമ്മയുടെ നിറവയർ. റപ്പായിയുടെ മൂന്നു കുഞ്ഞുങ്ങളുടെ ജന്മസ്ഥലിയായ ഇടം. റപ്പായിയുടെ പ്രഥമ കളിസ്ഥലം.

തിരിഞ്ഞു നിശബ്ദതയോടെ ചുമരിനരികിലേക്ക് നടന്നു. ചെവിയിൽ പാതി എരിഞ്ഞു കത്തിയിരുന്ന ബീഡി ചുണ്ടിൽ തിരുകി ആഞ്ഞു വലിച്ചു. വെന്തു വെന്തു നീറിയ ഹൈബ്രിഡ് നിറഞ്ഞു കത്തി.പുക നിറഞ്ഞു. മാംസം കരിഞ്ഞുണ്ടായ വെണ്ണീറിന്റെ ഗന്ധകം ആ മുറിയിലാകെ പടർന്നു.ചുമരിലെ ചില്ലിട്ട ചിത്രത്തിലേക്ക് നോക്കി റപ്പായി ആഞ്ഞു ചിരിച്ചു.

റപ്പായിയുടെ ചിരിയുടെ വാലറ്റം തട്ടി ചുമരിലെ പൂമാതൈ പൊന്നമ്മയുടെ ചില്ലിട്ട ചിത്രം വലിയ ഒച്ചയോടെ പൊട്ടി നിലത്തു വീണു. പൊടുന്നനെ റപ്പായിയുടെ ചിരിയണഞ്ഞു.
പരിഭ്രമത്തോടെ തിരിഞ്ഞു നോക്കിയ റപ്പായി അന്തംവിട്ട് നിലത്തു കുത്തനെ ഇരുന്നു പോയി.

പതിനാറാമത്തെ വയസിൽ നിക്കാഹ് പുരയിൽ നിന്നും കൈവണ്ടിയിൽ കടത്തിയ ന്റെ പൊന്നമ്മയുടെ, അരുമകളായ ന്റെ കുഞ്ഞുങ്ങളുടെ തള്ളയായ ന്റെ പൊന്നമ്മയുടെ കൈയിൽ
തലമുടിയും,ഇരു മുലകളും കരിഞ്ഞുണങ്ങിയ ഒരു കൈ കുഞ് …!
അതിന്റെ കൈയിൽ ഇഡ്ഡലി കുട്ടുവത്തിന്റെ അടനാര് പോലെ മൂന്നു മുലയച്ചുകൾ തുന്നി ചേർത്ത ചോര പുരണ്ട സ്വർണ്ണ നിറത്തിലുള്ള പരിചയും.

വലിച്ചു കൂട്ടിയ ഹൈബ്രിഡ് പതിയെ പതിയെപൂമാതൈ പൊന്നമ്മ…!

വലിച്ചു കൂട്ടിയ ഹൈബ്രിഡ് പതിയെ പതിയെ തലക്കകത്തിരുന്നു അബോധത്തിന്റെ ചിറ കെട്ടുന്നു. റപ്പായിയുടെ ബോധത്തിനെയും കൊണ്ട് കടൽ കടക്കുന്നു.
യുദ്ധം നടത്തുന്നു …! കൊണ്ട് കടൽ കടക്കുന്നു.
യുദ്ധം നടത്തുന്നു …!

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
1 Comment
മനു. എസ്. പ്ലാവില
14 hours ago

Thaank u ❤️

Recently added