സമുദ്ര

സമുദ്ര എന്നായിരുന്നു അവളുടെ പേര്
പനങ്കുലപോല തിങ്ങി താഴ്ന്ന അവളുടെ മുടിയിൽ ഒരു തുളസി കതിർ ആരോ വലിച്ചെറിഞ്ഞ പോലെ കിടന്നിരുന്നു. നെറ്റിയിൽ നേർത്ത ഭസ്മകുറി . കൺമഷി പടർന്ന കണ്ണുകൾ.
മുഖം നിറയെ എണ്ണമയമാണ് ….
കണ്ണുകളിൽ പരിഭ്രാന്തിയും ,
ആരോടെന്നില്ലാതെ ഇടക്കിടെ പുഞ്ചിരി വിടർന്ന നുണകുഴി പടർത്തിയ കവിളുകളുമായിരുന്നു അവൾക്ക് . കുട്ടനാട്ടിലെ ഏഴാഞ്ചേരി കോവിലകത്ത് കുറച്ചു നാൾ ഞാൻ താമസിച്ചിരുന്നു. ഒരു കഥയെഴുതാനായി കൊണ്ട് വന്നിട്ടതായിരുന്നു എന്നെ . പേരു കേട്ട ആ ഇല്ലവും ഒരു കാരണവരും ഭാര്യയും മാത്രമേയുള്ളൂ. രണ്ട് മക്കൾ വിദേശത്താണെണ് പറഞ്ഞു. പിന്നെ ഇളയവൾ സമുദ്ര. ഒരു മുറിക്കകത്ത് … ഒരു പാളി തുറന്നിട്ട ജനവാതിലൂടെ പുറത്തേക്ക് കണ്ണുംനട്ട് പതിനൊന്ന് വർഷമായന്നാണ് പറഞ്ഞത് …. അതിനപ്പുറമുള്ള ലോകമൊന്നുമറിയാതെ നരച്ചു പോയ സ്വപ്നങ്ങൾ മാത്രം കണ്ട് നിശബ്ദമായി പോയ അവളുടെ മനസ്സ് ഇടക്കിടെ ഞാൻ ശദ്ധിച്ചു കൊണ്ടിരുന്നു. ആഴ്ചയിലെപ്പോഴോ ഒരു നാട്ടുവൈദ്യൻ വന്ന് തലയിലൂടെ ധാരയും ചിക്സയുമൊക്കെ ചെയ്യുന്നത് കാണാം.

എന്തെഴുതണമെന്നറിയാതെ സമുദ്രയെ പോലെ … ഞാനും മാറി … ഒരു ഭ്രാന്തനെപ്പോലെ … പിന്നെ … പതിയെ പതിയെ ഞാൻ എഴുതാൻ തുടങ്ങി …സമുദ്ര എന്റെ ഒരു കഥാപാത്രമായി .
ഭ്രാന്ത് തലക്കുള്ളിൽകുത്തി ചമച്ച ഒരു പിതാവിന്റെ അവിഹിതബന്ധത്തിൽ ബലിയാടായിപ്പോയ സമുദ്രയുടെ കഥ ജനിച്ചു. പന്ത്രണ്ടാഴ്ച അവരിൽ ഒരു കാഴ്ചക്കാരനെ പോലെ അവരോടൊപ്പം ലയിച്ച് ഞാൻ കഥ പൂർത്തിയാക്കി … എഴുത്ത് അവസാനിപ്പിച്ച് മുറിവിട്ട് പുറത്തിറങ്ങുമ്പോൾ മനസ്സ് വെറുതെ ഒന്നാശിച്ചു. സമുദ്രയെ മുറിയിൽ പോയി ഒന്ന് കാണണം. കോവിലകത്ത് സമുദ്ര മാത്രമായി പോയ ഒരു നേരത്ത് അവളുടെ മുറിയിൽ ഞാൻ പതിയെ കയറി ചെന്നു. എന്നെ കണ്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ അവൾ ജനലിനപ്പുറത്തേക്ക് നോക്കിയിരുന്നു. സ്ഥിരം സ്ഥായീ ഭാവം .
ഒന്നും പറയാതെ തിരിച്ചു നടക്കുമ്പോൾ മുറിക്കുള്ളിൽ എവിടെയോ തട്ടി തടഞ്ഞ് ഞാൻ വീഴാൻ തുടങ്ങിയപ്പോൾ ഒരു ബലമായ കൈ എന്നെ താങ്ങി നിർത്തി … ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി … സമുദ്ര….! “സൂക്ഷിച്ച് ……”
എന്നവൾ പറയുമ്പോലെ ചുണ്ടുകൾ അനക്കി … ധ്യതിയിൽ കോവിലകം വിട്ട് പുറത്തേക്ക് നടക്കുന്നതിനിടയിൽ മനസ്സ് ഒരു സ്വകാര്യമെന്നോണം പറഞ്ഞു സമുദ്ര എൻ്റെ കഥാപാത്രമല്ലേ …….-

Share this:

Recently added