“ഹായ് ഫ്രണ്ട്സ്,
റീഡേഴ്സ് ട്രെൻഡിന്റെ
എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നമ്മുടെ സ്വന്തം ഫാമിലിക്കും… ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
ഈ തിരക്കിട്ട ഡിജിറ്റൽ ലൈഫിലും, വാട്സാപ്പ് നോട്ടിഫിക്കേഷനുകൾക്കിടയിലും നമ്മളാരും മറക്കാത്ത ഒരേയൊരു ‘വൈബ്’ ഉണ്ടെങ്കിൽ, അതാണ് നമ്മുടെ സ്വന്തം ഓണം!
വർക്ക് പ്രഷറും മറ്റ് തിരക്കുകളും, ടെൻഷനുകളും ഒക്കെ തൽക്കാലം മാറ്റിവെച്ച്,
ജസ്റ്റ് ഒന്ന് റിലാക്സ് ചെയ്യാൻ കിട്ടിയ ബെസ്റ്റ് ടൈം!
പക്ഷേ, ഇപ്രാവശ്യം നമ്മുടെ ഓണം കുറച്ചുകൂടി കളർഫുൾ ആക്കണം.
‘എന്താ ഐഡിയ?…’
- ട്രെൻഡുകൾ മാറാം, പക്ഷേ നമ്മുടെ റൂട്ട്സ് (Roots) മാറരുത്!
- മൊബൈൽ സ്ക്രീൻ ടൈം കുറയ്ക്കാം, മാവേലി നാടറിയാം!
- ഓഫീസിലെ കോഫി ബ്രേക്കുകളിൽ നിന്നും മാറി, നമുക്ക് അമ്മയുടെ കൈപ്പുണ്യമുള്ള ആ സദ്യ വട്ടങ്ങളിലേക്ക് തിരിച്ചുപോകാം.
ഈ ഓണക്കാലം നമ്മൾ ഓരോരുത്തരുടെയും ലൈഫിൽ പുതിയൊരു ‘പോസിറ്റീവ് എനർജി’ കൊണ്ടുവരട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കരിയറിലായാലും ലൈഫിലായാലും എന്നും പുതിയ ട്രെൻഡുകൾ സെറ്റ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ.
വലിയൊരു പ്ലാനിങ്ങും പൊടിപ്പൂരവും ഒക്കെയായി, സേഫ് ആയി, സൂപ്പർ ആയിട്ട് ഈ തിരുവോണം ആഘോഷിക്കൂ.
ഒരിക്കൽ കൂടി, Wish you a very Happy Onam to all! ചിരിച്ച്, കളിച്ച്, പൊളിച്ച് ആഘോഷിക്കൂ…
ഫ്രണ്ട്സ് ഈ ഓണാഘോഷങ്ങൾക്കിടയിലെ രസകരമായ ഒട്ടേറെ അനുഭവങ്ങൾ നിങ്ങളിലൂടെ കടന്ന് പോകാം …..
വ്യത്യസ്ഥമായ ഓണാനുഭവങ്ങൾ റീഡേഴ്സ് ട്രെന്റിന് അയച്ച് തരിക…

