വായന….?

ഒരു വായനാ ദിനം കൂടി കടന്നുപോകുന്നു. കഴിഞ്ഞ വർഷത്തെ വായനകളെക്കുറിച്ചോർക്കുന്നു….

പോയ വർഷം വായിച്ച പുസ്തകങ്ങൾക്കും,, എഴുത്തുകാർക്കും കൂപ്പുകൈ…

സാധാരണ ഞാൻ വായിക്കാനുള്ള പുസ്തകങ്ങൾ തേടിപ്പിടിക്കുന്നത്.. ഞായറാഴ്ചകളിലാണ്. ഹോസ്പിറ്റൽ റൗണ്ട്‌സിനു ശേഷം മാതൃഭൂമി ബുക്‌സോ, എതിർവശത്തു സ്‌റ്റേഡിയത്തിനു വെളിയിലുള്ള പുസ്തകക്കടകളിലോ ഒന്നു കറങ്ങും… മിക്ക സമയങ്ങളിലും വാങ്ങിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ചിരുന്ന പുസ്തകങ്ങളാണ്.

അന്നും അങ്ങനെ തന്നെയായിരുന്നു. കല്പറ്റ മാഷിന്റെ ‘എന്താ കഥ’ എന്ന പുസ്തകം വാങ്ങിക്കണം. പക്ഷെ മാനാഞ്ചിറ ചുറ്റിയാണ് അന്ന് വണ്ടി പോയത്… എങ്ങനെയോ പ്ലാൻ മാറി.. ആദ്യം കയറിയത് സ്‌റ്റേഡിയത്തിന് മറുവശത്തുള്ള ഡി.സി ബുക്സ്റ്റാളിലാണ്…
‘നാലെണ്ണമെടുത്താൽ ഓഫറുണ്ട് ‘ കച്ചവടമെന്ന് തോന്നിപ്പിക്കുമാറൊരുത്‌ബോധനം..ഒരശരീരി പോലെ തോന്നി.

എന്തായാലും നാലെണ്ണം വാങ്ങിക്കാനറച്ചു.
മൂന്നെണ്ണം പെട്ടെന്നു തന്നെ തെരെഞ്ഞെടുത്തു വി.ജെ.ജെയിംസിന്റെ
‘ നിരീശ്വരൻ’, ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’,
ഇ. സന്തോഷ് കുമാറിന്റെ ‘ തപോമയിയുടെ അച്ഛൻ’… അന്നത്തെ നാലാമനെത്തേടി നടന്നപ്പോൾ ഒരു ചെറുപ്പക്കാരൻ എന്റെ മുമ്പിൽ വന്നു നിന്നു. ‘ഞാൻ ജാമി, ഇവിടെ മാനേജരാണ്’… തുടർന്നു ഞങ്ങൾ ദീർഘനേരം സംസാരിച്ചു… അയാളവകാശപ്പെട്ടത്,ആ ബുക്‌സ്‌റ്റോളിലുള്ള, പുസ്തകങ്ങൾ മുഴുവനും തന്നെ അയാൾ വായിച്ചു തീർത്തവയാണെന്നാണ്….

‘നിങ്ങളെടുത്ത പുസ്തകങ്ങളെല്ലാം നോവലുകളാണെല്ലെ…. നാലാമത്തെ പുസ്തകം ഞാൻ പറയുന്നതെടുക്കു,,, വായന നിങ്ങളെ നിരാശനാക്കില്ല !!’ … ഇത് സംഭവിച്ചിട്ട് മാസങ്ങളായി… ആദ്യം പറഞ്ഞ മൂന്നു പുസ്തകങ്ങളും പെട്ടെന്നു തന്നെ വായിച്ചു തീർന്നു….

ഇപ്പോൾ ഈ വായന ദിനത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത് അന്ന് ജാമി തന്ന പുസ്തകമാണ്… വായന വളരെ ക്ലേശമണ്,, ഒരു കാരണം മാതൃഭാഷയിലല്ല എന്നുള്ളതാണ്… മറ്റൊന്ന് ജോലിത്തിരക്ക്… എന്നാൽ മുഖ്യകാരണം. അതിലെ കഥാപാത്രങ്ങൾക്കൊപ്പം ഒരു .വായനക്കാരൻ അനുഭവിക്കുന്ന ചിന്താക്ലേശങ്ങളാണ്….

പുസ്തകത്തിന്റെ പേര്” A Little Life” (By Hanya Yangihara)… അതിൽ നിന്ന് ഇപ്പോൾ വായനയിലുള്ള ഒരു ഭാഗം കൂടി ചേർക്കുന്നു..

“Relationships never provide you with everything, they provide you with some things. You take all the things you want from a person- sexual chemistry, lets say, or good conversation, or financial support , or intellectual compatabilty, or niceness, or loyalty – and you get to pick three of those things.
Three – that’s it. May be four if you are very lucky. The rest you have to look for elsewhere.ln realworld, you have to identity which three qualities you want to spend the rest of your life with, and then you look for those qualities in another person…. If you keep trying to find everything, you will wind up with nothing…”

മനുഷ്യനു മാത്രമല്ല. പുസ്തകങ്ങൾക്കും…
എല്ലാം തികഞ്ഞ ഒരു പുസ്തകം തേടിയൊരു യാത്ര അതാണോ വായന ? എല്ലാ തികഞ്ഞൊരു പുസ്തകം നിർമ്മിക്കൽ അതാണോ എഴുത്ത്?

ആയിരിക്കാം…..

എല്ലാ സൗഹൃദങ്ങൾക്കും വായനാ ദിനത്തിന്റെ ആശംസകൾ

Share this:
About Author

Recently added