ജീവിച്ചിരിക്കുന്നവരുടെ സ്വപ്നങ്ങൾ

കലാം വെള്ളിമാടിന് കവിത, ശാന്തി തേടിയുള്ളൊരു സാഹസിക തീർത്ഥയാത്രയാണ്. കോലാഹലങ്ങളുടെ കടലിൽ അയാൾ തിരക്കുന്നത്, ഉള്ളറിയുന്ന മൗനങ്ങളുടെ മറ്റൊരു ലോകമാണ്. വാക്കുകൾകൊണ്ട് കളിക്കാനല്ല, വെളിച്ചത്തിലേക്കുള്ള വഴി കണ്ടെത്താണയാൾ വിയർക്കുന്നത്. നാഗരിക വളർച്ചയുടെ പരിഷ്‌കൃത വളവുകൾക്കിടയിൽ എവിടെയോ വെച്ച് കവർക്കപ്പെട്ടുകൊണ്ടിരക്കുന്ന ജീവിതത്തിന്റെ ‘കവിത’ കണ്ടെത്താനാണ് ‘എന്റെയും നിന്റെയും കാര്യങ്ങൾ’, എന്ന നമ്മുടെ കാലത്ത് പല നിലകളിൽ ശ്രദ്ധ അർഹിക്കുന്ന കലാം വെള്ളിമാടിന്റെ കവിതാ സമാഹാരത്തിലെ കവിതകൾ, തികച്ചും കിതപ്പറിയാതെയും കുതിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യർക്കിടയിലെ മതിലുകളൊക്കയും മറിഞ്ഞു വീഴുന്ന,വിദ്വേഷക്കറ പുരളാത്ത, സ്‌നേഹസാന്ദ്ര സൗഹൃദലോകമാണ് കലാം കിനാവ് കാണുന്നത്. ‘സമസ്ത ജീവിത പ്രകാശമായിരിക്കാനുള്ള മൽപിടുത്തത്തിൽ നിന്നാണ് മസിലുപിടുത്തങ്ങളില്ലാത്ത ബന്ധങ്ങൾ ഉണ്ടാവുന്നതെന്നുള്ളതിന് എന്റെയും നിന്റെയും കാര്യങ്ങളിലെ കവിതകൾ സാക്ഷ്യം വഹിക്കും. വെറുപ്പിന്റെ കറ പുരളാത്ത, പ്രകാശ സാന്ദ്രമായ, വിസ്തൃത ജീവി വഴികൾ തോടുമ്പോൾ, പ്രത്യംക പ്രയത്‌നം കൂടാതെ കടന്നുവരുന്ന ‘സമാധാനം’ എന്ന മഹാ സ്വപ്നമാണ് കവിയെ ഉന്മത്തനാക്കുന്നത്.


സമകാലത്തെ അസ്വസ്ഥ അവസ്ഥകളോടാണ് ഇടം തിരിഞ്ഞും വലം തിരിഞ്ഞും കവി എതിരിടുന്നത്. നാനാതരത്തിലുള്ള അധികാരങ്ങളെയാണ് സൗമ്യമായി എന്നാൽ സൂകേഷ്മമയി കീഴ്‌മേൽ മറിക്കാൻ കലാം വെള്ളിമാടിന്റെ കവിതകൾ ശ്രമിക്കുന്നത്. ‘അമ്പട ഞാൻ മാനസികാവസ്ഥട യുടെ അടിവേരുകൾ കണ്ടെത്തി, അതിനെ പിഴുതെറിയാനുള്ള ഭാവനാ സമരങ്ങളുടെ അവിരാമ പ്രവാഹത്തിൽ സ്വയമൊരു തുള്ളിയെങ്കിലുമാവാൻ കഴിഞ്ഞെങ്കിൽ എന്ന വിനയാർദ്ര മോഹത്തിന്നപ്പുറത്തുള്ള ഒരവകാശവാദവും തനിക്കില്ലെന്ന്, ‘കവിത’ എന്ന സ്വന്തം കാവ്യമാനിഫെസ്റ്റോവിൽ കലാം ആവിഷ്‌കരിച്ചത്, എന്റെയും നിന്റെയും കാര്യങ്ങൾ’ എന്ന കവിതാ സമാഹാരത്തീലൂടെ ഒന്ന് ഓടിപ്പോകുന്നവർക്ക് പോലും പ്രത്യേക പഠനമൊന്നുമില്ലാതെ ഉള്ളിൽ പതിയും!


അനുദിനം അശാന്തി വർധിച്ചു വരുന്നൊരു കാലത്ത്, കലാം അനുഭൂതിപ്പെടാൻ കൊതിക്കുന്നത് എത്ര ആശിച്ചാലും പൂർണ്ണമായ് അർത്ഥത്തിൽ സമകാലത്ത് കിട്ടാൻ അസാധ്യമായ സമാധാനത്തിലാണ്. സംഘർഷങ്ങൾഡക്കിടയിലും വാക്ക് പൂക്കുന്നൊരിടമാണ്., അസ്വസ്ഥമായി കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന പ്രത്യാശയിൽ കലാം അന്വേഷിക്കുന്നത്. സൗമ്യവും ദീപ്തവും മധുരവുമായൊരു ഭാഷയിൽ, ഒരുമയുടെ മഹാസന്ദേഷമാണ് പൊതുവിൽ കവിതകളൊക്കെ പങ്കുവെക്കുന്നത്.

എന്റെയും നിന്റെ കാര്യങ്ങൾ

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added