നിന്നോളം

നിന്നോളം ഞാൻ
നുള്ളിപ്പെറുക്കിക്കൂട്ടിയ
മോഹത്തിൻ മഞ്ചാടി –
മണികളില്ലെന്ന്

നിന്നോളം ഞാൻ
പറിച്ചു കോർത്ത
പ്രണയത്തിൻ മുല്ല –
പ്പൂക്കളില്ലെന്ന്

നിന്നോളം ഞാൻ
തോരാതെ നനഞ്ഞ
ആത്മാവിൻ മഴ –
നൂലുകളില്ലെന്ന്

നിന്നോളം ഞാൻ
തീരാതെ നടന്ന
സ്നേഹത്തിൻ പാട –
വരമ്പുകളില്ലെന്ന്

നിന്നോളം ഞാൻ
നിർത്താതെ എഴുതിയ
ഈണത്തിൻ കവിത –
കളില്ലെന്ന്

നിന്നോളം ഞാൻ
കുതിർന്നു നടന്ന
ആനന്ദത്തിൻ തീരം
എങ്ങുമില്ലെന്ന്

നിന്നോളം ഞാൻ
വായിച്ചു പടരുന്ന
അക്ഷരത്തിൻ പുസ്തക –
ത്താളുകളില്ലെന്ന്

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added