ഏതോ അതിഥി…

ഒരുനാളൊരു അതിഥി
വന്നു എൻ മനസിലേക്ക്
സ്‌നേഹിക്കപ്പെടാൻ അർഹതയില്ലെന്ന്
ഉറപ്പിക്കാനായി മാത്രം

എൻ തലയിണ
അറിയും പരിഭവങ്ങൾ
എന്തിന് ഞാൻ
നിന്നെ അറിയിച്ചു
എന്തിന് നീയത് കേട്ടുനിന്നു

എങ്ങോ നഷ്ടപ്പെട്ട പ്രതീക്ഷ
നിന്നിൽ ഞാൻ കണ്ടപ്പോൾ
ഓടിയൊളിക്കാൻ ശ്രമിച്ച എന്നെ
എന്തിനെൻ മനം കൊതിപ്പിച്ചു

അല്ല നീ വന്നത്
അർഹതയില്ലെന്ന്
ഉറപ്പിക്കാനായല്ല
എന്നോ എങ്ങോ പൊട്ടിയ
ചരടിൻ്റെ രണ്ടറ്റമാണ് നമ്മൾ

അറിയുക നീ
സ്വയം പണിത മിഥ്യ
എന്തെന്ന് ഞാൻ അറിയുന്നു
അതിൽ ജീവിക്കുന്നു
നീയും ഞാനും

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added