വിഷുക്കണി കാണും
കണ്ണുകളിൽ എന്തേ
വിഷാദത്തിൻ തിരയിളക്കം
വിഷമങ്ങൾ മാറ്റും
ശ്രീകൃഷ്ണൻ നിൻ
വിഷയം മാത്രം കണ്ടില്ലേ
വീടായ വീടെല്ലാം കണി വെച്ചു
ബാലിക ബാലന്മാർ കണി കണ്ടു
വിഷു കൈനീട്ടം സ്വീകരിച്ചു
പടക്കങ്ങളോരന്നായി തിരി കൊളുത്തി
വീടാകെ വലം വെച്ചു
വിഷു സദ്യയും കഴിഞ്ഞപ്പോൾ
വഴിയരികിലൂടെ നടന്നപ്പോൾ
വയൽ വരമ്പിലൊരു
വല്യപ്പൻ വാവിട്ടു വാവിട്ടു കരയുന്നു
വന്നില്ല വന്നില്ല ചെറുമക്കൾ
വ്യസനം മാത്രം എങ്ങുമെങ്ങും
