മയൂര നൃത്തം

ഹൃദയ പുസ്തകത്താളിന്റെയുള്ളിലെ
ഒരു തുണ്ടു മയിൽപ്പീലിയിക്കവിത
ഏതാനും വർണ്ണങ്ങൾ മാത്രമാണെങ്കിലും
പീലിയഴകെ നിക്കേറെയിഷ്ടം !


പെറ്റുപെരുകുവാൻ വേണ്ടി യെൻ കാവ്യ

ഹൃത്തിലൊളിപ്പിക്കുമെന്നാകിലും
ആരോരും കാണാതെ , യാകാശം കാണാതെ

തെല്ലു തുറക്കുമതിൻ ഭംഗി കാണാൻ !


അക്ഷര മുത്തുകൾ കോർത്തു മെനഞ്ഞ താ-
മിക്കൊച്ചു കാവ്യ മയിൽപ്പീലിയെ
അത്രമേലിഷ്ടരാം തോഴർക്കു വേണ്ടി –
യത്തിരി വെട്ടത്തിൽ കാഴ്ചവെയ് പൂ

മായാമയൂർ മൊന്നാടുന്നു മുന്നിലായ്
നൃത്തം നയനാഭിരാമം മനോഹരം
പീലി വിരിച്ചു നീയാടുമ്പോളെന്നിലെ

മേഘങ്ങൾ മായുന്നു പെയ്യുന്നു മാധവം

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added