വായനയിലൂടെ ഒരു ജന്മ ദിനം

പോയ ഓരോ വർഷവും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത് 40 തുടങ്ങിയപ്പോഴാണ്, കരുതിയിരുന്നവരൊക്കെ തിരക്കായി തോന്നിയത്. ഓരോവർഷവും കൊഴിഞ്ഞു കൊണ്ടിരികയാണെന്ന് ഓർമപ്പെടുത്തിയതും ജൂൺ 19 ആയിരുന്നു. അതായത് എന്റെ ജന്മ ദിനം. പോകെ പോകെ ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി ചെറുതായി പരിഗണിക്കാനും തുടങ്ങി. അതിനർത്ഥം പ്രിയപ്പെട്ടവരെ മറന്നു എന്നല്ല, എവിടെയോ ചില നഷ്ടപ്പെടൽ ഓരോറ്റപെടൽ, ആരും കാണാതെ കണ്ണാടിയിൽ നോക്കി നൃത്തചുവടുകൾക്ക് ആക്കം കുട്ടി, ചെറുതായി മൂളി തുടങ്ങി. പൂക്കളോടും ഇലകളോടും സംസാരിച്ച് തുടങ്ങി അവരും എനിക്ക് മറുപടി തന്നു തുടങ്ങി, എല്ലാത്തിനും കൂടുതൽ ഭംഗിയുള്ളതായി അനുഭവപെട്ടു, നഷ്ടങ്ങളെ നോക്കിയിരിക്കാനുള്ളതല്ല ഇനിയുള്ളത് എന്നൊരു ഉൾവിളി, ജോൺസൺ മാഷിന്റെ പാട്ടിന് താളം പിടിച്ചുകൊണ്ട് മഴ ആസ്വദിക്കാൻ പഠിച്ചു
തണുപ്പിനെ പ്രണയിച്ചു തുടങ്ങി, എല്ലാം എന്നെ പഠിപ്പിച്ചു, കുഞ്ഞു കുഞ്ഞു പരിഭവങ്ങളൊക്കെ കാറ്റിൽ പറത്തി, പ്രിയം എന്ന പഥം വളരെ മൂല്യമുള്ളതായി. ചെറുപുഞ്ചിരിയിലും പ്രിയം തോന്നിത്തുടങ്ങി, അങ്ങനെ ഞാൻ എന്നോട് ഒരു കരാർവെച്ചു ഇനിയുള്ളതൊന്നും വില കൊടുത്തു വാങ്ങാൻ പറ്റാതാവും എന്ന്, സ്നേഹത്തിന്റെ പേരിൽ ഇനി ഒരു നഷ്ടപ്പെടൽ താങ്ങില്ല എന്ന്, ഓരോ തിരിച്ചറിവും ഒരു പാഠമായി, ഓരോ പ്രഭാതവും ഇഷ്ടപെട്ട് തുടങ്ങിയത് പോലെ എല്ലാം ലളിതമായി കാണാൻ പഠിച്ചു, എന്റെ അക്ഷരങ്ങളിലും ഞാൻ ലാളിത്യം വിതച്ചു.

ഇതിനൊപ്പം ഈ വായനാ ദിനത്തിൽ

എന്റെ രണ്ട് കൊച്ചു കവിതകൾ കൂടി…

സ്പർശനം
——————
തളാത്മകതയിൽ ഓടിക്കളിച്ച പ്രായം
ലോലമായിടും ഓരോ ചുവടും
നടത്തത്തിലും നൃത്ത ചുവയുള്ളപോലെ,
ഇടക്കിടെ വേച്ച്കുത്തി കാൽവിരലുകൾ ചോരയോലിച്ചീടും,
രണ്ടാംദിനം മറന്നീടും,
എല്ലാം അങ്ങിനെയായിടും
തിരിച്ചൊന്നുപോവാൻനിനച്ചിടും
ഇന്നീകുരുന്നുകൾ
കാലുകൾ വരിഞ്ഞുമുറുക്കി
ശ്വാസം മുട്ടിച്ചൂ,
അവർകറിയാതെയായി
മണ്ണിന്റെ സ്പർശനവും

നിർവജനീയം
———————-
പകരം വെക്കാത്തോതോക്കേ
പ്രിയപ്പെട്ട തായി,
ചേർന്നുനിന്നതൊക്കെ
സ്നേഹത്തിന്റെ പേരിലായിരുന്നു
ഹൃദയഭാരം കൂടിയപ്പോൾ
കൈമാറിയതും,
തൊട്ടറിഞ്ഞവരോടായിരുന്നു,
നെഞ്ചിടിപ്പിന്റെ വേദന അറിഞ്ഞതും
ഉള്ളറിഞ്ഞവർ മാത്രമായിരുന്നു,
പരാതിപെട്ടി തുറന്നതും,
ആരും കാണാത്ത സ്നേഹത്തിന്റെ
ഭാഷകണ്ടതും ആ ഇടങ്ങളിൽ മാത്രമായി,
അങ്ങനെ സ്നേഹം നിർവജനീയമായി

Share this:

Recently added