കനിവോടെ നോക്കിയിരുന്നു ഞാൻ
ദിവസങ്ങൾ മാസങ്ങളായി
പിന്നീട് വർഷങ്ങളും…
പിറന്ന മണ്ണിൽ വിരുന്നുകാരായി
പിറന്നവർ…
സങ്കടമേതുമില്ലാതെ
വിയർപ്പോഴിക്കീടും…
നാടിൻ നന്മയ്ക്കായ്,
രുചിയെതുമില്ലാതെ
കുബ്ബൂസിൽ ലയിച്ചിടും,
പിറന്നമക്കൾ വളർച്ച
കണ്ടില്ല ഞാൻ…
ഫോണിൽ കണ്ടും കേട്ടും
കൊതി തീർത്തു ഞാൻ…
കരഞ്ഞു തീർത്ത രാത്രികൾ
തലയണ നനഞ്ഞതും
കണ്ടില്ല ഞാൻ…
