പച്ച പുതച്ചു കിടക്കുന്ന ഭൂമിയെ
പച്ചയ്ക്കു കീറിമുറിക്കുന്നു മാനുഷർ
ഊഴിയിൽ വാഴുന്ന മർത്ത്യൻമാർ
ഊനം വരുത്തുന്നു ഭൂമിയെനിത്യവും .
മരമില്ല കിളിയില്ല കിളിപ്പാട്ടുമില്ല
പൂവില്ല കായില്ല പൂന്തേനുമില്ല.
പൂന്തേൻ നുകരുവാൻ പൂമ്പാറ്റയില്ല.
പുഴയില്ല മലയില്ല അരുവിയില്ല
ജീവജാലങ്ങൾക്കഭയമാം ഭൂമിതൻ
ചോരയും നീരും
കവർന്നെടുത്തു !
ഇതിനൊക്കെ പ്രതികാരം
ചെയ്യാതടങ്ങുമോ
കലിതുള്ളി ഉറയുന്ന പ്രകൃതി !

Super
മനോഹരം