തിരിച്ച്കിട്ടില്ല എന്ന തിരിച്ചറിവ്😒.അല്ലേലും അതങ്ങനെയാണല്ലോ,
“പപ്പ” അങ്ങനയാ കുഞ്ഞിലെ വിളിച്ച്ശീലിച്ചത്.. അത്എങ്ങനെ വന്നോ എന്തോ ഒന്നും അറീല്യ. വളർന്ന് വന്നപ്പോ “ഓ….ഇവളെഒര് പപ്പ.. ഒര് പരിഷ്ക്കാരി” ചിലരീന്നെങ്കിലും കേൾക്കാൻ തുടങ്ങിയപ്പോ ഞാനായിട്ട് ‘പ’ മാറ്റി ‘അ’ ആക്കി. അപ്പ
അപ്പ….പ്പാ….അപ്പോ…. എന്ത് വിളിച്ചാലും ചോദിക്കുന്ന ചോദ്യം ണ്ട് .”മോള് വന്നാ …ഒപ്പം ഒര് ചിരിയും…ഒര് കരച്ചിൽ ഫ്രീ ആയിട്ടും ണ്ടാവും..
എന്തിനാ കരയ്ന്ന്..ഞമ്മള് ബന്നില്ലെ ന്ന് ചോദിച്ചാ രണ്ട് കൈകൊണ്ടും കണ്ണ്തുടച്ചൊര് ചോദ്യാ…
ഞിയെന്നാ കൊണ്ടൊന്നേ?
അപ്പൊതന്നെ അത് തിന്നാനും വേണം.
തൊട്ടടുത്തിരുന്ന് അമ്മ പറയും..എല്ലം ഒന്നിച്ച് തിന്നണ്ടേ…വയറ്റില് സുഖൊയില്ലാണ്ടാവും…
ഞിയൊന്ന് മിണ്ടാണ്ട് നിന്നാട്ടെ…🙁.ബല്ലാത്ത സൂക്കേടാ..
അപ്പ മതീന്ന് പറയണം എന്നാലെ ഷ്ടമുള്ള സാധനം മുന്നീന്ന് മാറ്റാൻ പറ്റൂ…
തിരിച്ച് വരുമ്പൊഴും പ്പാ..പോയിട്ട് വരാട്ടാ ന്ന് പറഞ്ഞ് തലേല് ഒരുമ്മം..തിരിച്ച് കൈയ്യിലും…. ഒപ്പം ഫ്രീയായി കിട്ടുന്ന കരച്ചിലും…
ഇതൊന്നും ഇല്ലാത്ത പോക്കും വരവും .. നഷ്ടങ്ങൾ അടുക്കി മടക്കിവെച്ച പെട്ടിയിൽ ഇതൂടിവെച്ച് പൂട്ടട്ടെ..🙏

നാണു പാപ്പാ 😞
വേർപാടിന്റെ വേദന 🥲 ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിച്ച് യാത്രയായെങ്കിലും നമ്മുടെ മനസ്സിന്റെ കോണിൽ അവരുടെ നല്ല ഓർമ്മകൾ എന്നും ഉണ്ടാവും അതങ്ങനെയാണ്.
ടാ ..ഞാനും ‘പപ്പാ’ന്നാ വിളിക്കാറ്.വായിച്ചപ്പോ പലതും ഓര്ത്തുപോയി🥲
എന്തും നഷ്ടപെടുമ്പോൾ ആണ് മോളെ അതിന്റെ വില അറിയൂ 🙏