മലയാളമേ

കവിത

അമ്മയാണമൃതാണ് മാതൃഭാഷ
ആരാമമാണെന്റെ ഹൃദയഭാഷ!
ഇരുളിൽ വെളിച്ചം പകർന്ന ഭാഷ
ഈരടിപ്പാട്ടുകൾ വന്ന ഭാഷ!

ഉണ്മ നിറഞ്ഞെന്റെ നാട്ടുഭാഷ
ഊഞ്ഞാല് കെട്ടുന്നയെന്റെ ഭാഷ.
കാറ്റിന്റെകുളിരുള്ള നല്ലഭാഷ
കൊയ്ത്തിൻവായ്ത്താരി കേട്ടഭാഷ!

ചക്കരപ്പായസമെന്റെ ഭാഷ
ചാരുതചിന്തുന്ന മധുരഭാഷ.
സ്‌നേഹമാണെന്നുമെൻ മാതൃഭാഷ
സഹനമാം മലയാളമായ ഭാഷ.

പതിനേഴിന്നഴകുള്ള മൃദുലഭാഷ
പതിനായിരങ്ങൾ പറയും ഭാഷ!
ലളിതമാണെന്നുമെൻ പുളിനഭാഷ
ലാസ്യഭാവങ്ങൾ നിറഞ്ഞ ഭാഷ.

മലയാളമേ നീയെന്നമ്മഭാഷ
മലയാളി തന്നുടെയിഷ്ടഭാഷ.
തേന്മഴയായിപ്പൊഴിയും ഭാഷ
തെന്നനം പാടുന്ന ശ്രേഷ്ഠഭാഷ!

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added