കരാമയിലെ തിരക്കിൽ ഒരു സുലൈമാനി കുടിക്കണം
ചില്ലുഗ്ലാസിനുള്ളിലെ പ്രതീക്ഷയുടെ ചെമ്പൻ തിളക്കം
മണൽ കാറ്റിൽ ഉലയുന്ന സ്വപ്നങ്ങൾക്ക് മരുന്ന്…
മഴ നനഞ്ഞ വീടിനെ മനസ്സിലേക്കെടുക്കുന്ന മണം….
ഏകാന്തതയുടെ കയ്പ്പിൽ പടരുന്ന മധുരം….
ഇഞ്ചിയും പുതിനയും
ചേർന്ന് ഉയിർകൊണ്ട സാന്ത്വനം ….
ഊതി ഊതി കടങ്ങൾ അലിയിപ്പിച്ച കടുപ്പം…
സൗഹൃദക്കസേര വട്ടത്തിലെ പുകയുന്ന കൂട്ട്….
തിരക്കുകൾ മാഞ്ഞ്
കരാമ ഉറങ്ങിയാലും ഉണർന്നിരിപ്പുണ്ടാകും
സുലൈമാനിയുടെ ചൂടിൽ ആയിരം പ്രതീക്ഷകൾ…..
