ഇന്നലെ വരെ

ഇന്നലെ വരെ അടുക്കളയിൽ പാത്രങ്ങളുമായി
സംവേദനകൾ കേട്ടിരുന്നു
ഇന്നിവിടെ ശ്മശാന മൂകതയാണ്
ഇന്നലെ വരെ അവൾ
വാതോരാതെ സംസാരിച്ചിരുന്നു
ഇന്നിവിടം മൗനം തളംകെട്ടി നിൽക്കുന്നു —-
വന്നവരൊക്കെ പറഞ്ഞു ആമുഖത്തിനെന്ത്
തെളിച്ചമാണ്
ശ്വാസം അവസാനിക്കും മുമ്പ്
ചുറ്റിലും തിരഞ്ഞതാരെയെന്ന്
ആർക്കും മനസിലായില്ല
അവസാനമായി ആർക്കെങ്കിലും
കാണണോ ചോദ്യം കേട്ട് ഓടി വന്നവൻ
തുറന്നിരുന്ന കണ്ണ് തിരുമ്മി അടച്ചു….

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added