ഒടുവിൽ

യാത്ര പോവണം
ദിക്കുകളറിയാതെ തീരം തേടി
അവൾക്കൊപ്പം
ഏകാന്ത വഞ്ചിയിൽ

നിലാവിൽ
ഉടലുകളൂരിയെറിയണം
ഒന്നാവണം

തിരകളിൽ മഞ്ഞ സൂര്യൻ
അതിൽ ആഴ്ന്നിറങ്ങണം
കുളിർപുതയ്ക്കുന്ന
കാറ്റുമ്മവയ്ക്കണം

സമയമേയില്ലാതെ
മഞ്ഞിൻ്റെ സ്ഫടികമണികളിൽ
അലിഞ്ഞ്
അപ്രത്യക്ഷമാവണം

പിന്നെ
തീവ്രശിലയായ്
അവളും
ഞാനും…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added