പ്രണയത്തിന്റെ മരിപ്പ്

ഒരു പ്രണയത്തിന്റെ മരിപ്പ് കഴിഞ്ഞെണീറ്റു

വരുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ…
കരഞ്ഞു വിങ്ങി പിടയുന്ന കാലമത്രയും

മരിച്ചു പോയതിന്റെ കൂടെ അവളും പോകും

എന്നു തോന്നിപ്പിക്കും വിധം മരവിച്ച്,

നിസ്സംഗമായി, യാന്ത്രികമായി എല്ലാമവൾ ചെയ്തു തീർക്കും…
ഒരിറ്റു കണ്ണീരു പോലും ബാക്കിയാക്കാതെ

ആയുഷ്കാലത്തേക്കുള്ളത് രാവന്തിയോളം പെയ്തു തീർക്കും…

പക്ഷേ, പെട്ടൊന്നൊരു നാൾ കൊട്ടിയടച്ച മുറിയുടെ വാതിലവൾ തുറന്നു വരും…

ഉറവ വറ്റിയ കണ്ണീരൊരിക്കൽ പോലും പിന്നെ ഉണ്ടായെന്നു വരില്ല.
ഇവളുടെ നെഞ്ചിലെന്താ കല്ലാണോയൊന്നു തോന്നിപ്പിക്കും വിധം

ഉറച്ച ഹൃദയം കണ്ടു മറ്റുള്ളവര് തുറിച്ചു നോക്കും.
അവളുടെ പുഞ്ചിരിയ്ക്ക് അതു വരെയില്ലാത്ത

വശ്യത നിങ്ങൾക്ക് കാണാനായേക്കും.
കണ്ണുകൾക്ക് കൂടുതൽ ആഴവും തിളക്കവും കണ്ടേക്കും.
ചെറു ചലനത്തിൽ പോലും, ചുവടു വെപ്പുകളിൽ പോലും

പതർച്ചയോ, തളർച്ചയോ കാണാനായെന്നു വരില്ല.
അവളിലൊരിക്കലും വെറുപ്പോ, പകയോ ഉണ്ടാകണമെന്നില്ല,

അതിനു പോലുമവള് ചിന്തയിലിടം കൊടുക്കാതെ കത്തിച്ചു കളഞ്ഞിരിക്കും.
എരിഞ്ഞു തീരുന്ന ചിത നോക്കി ചിലപ്പോഴവളൊന്നു പുഞ്ചിരിച്ചെന്നുമിരിക്കും…

അതെ,
പ്രണയത്തിന്റെ ചാവു കഴിഞ്ഞെണീറ്റു വരുന്ന

പെണ്ണുങ്ങളൊരിക്കലും മരിച്ചു പോയ കാലത്തിലേക്ക് തിരിഞ്ഞു നോക്കില്ല…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added